“കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല… ❓

അവിടെ നശിച്ച് പോയില്ലേ.❓”

പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവരക്കാണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു സംസ്ഥനങ്ങൾക്ക് അന്ന് ബംഗാളിനോളം വെല്ലുവിളി ഉണ്ടായിരുന്നില്ല. ബംഗാളിലെ ഭൂമി മുഴുവൻ ഭൂപ്രഭുക്കന്മാരുടെ കയ്യിലുമായിരുന്നു. ഓപ്പറേഷൻ ബർഗ വഴി ഭൂപരിഷ്കരണവും പഞ്ചായത്തീരാജ് അധികാരവികേന്ദ്രീകരണവും നടത്തി അയൽ സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ടതെങ്ങനെ എന്ന് നോക്കുക.

🌹 ഇന്ത്യയിൽ ഭൂപരിഷ്കരണം വഴി ഭൂമി കിട്ടിയവരിൽ ഏറ്റവും കൂടുതൽ (50%) ബംഗാളിലാണ്. അതിൽ 56% ദളിതരും പിന്നോക്കക്കാരുമാണ്.

🌹 ഭരണം കിട്ടുമ്പോൾ 64% ആയിരുന്ന പട്ടിണി 20 കൊല്ലം കൊണ്ട് 27% ആയിക്കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗം ദാരിദ്ര്യ നിർമ്മാർജനം നടന്ന സംസ്ഥാനത്തിന്റെ ക്രഡിറ്റ് ഇടത് സർക്കാരിന്റെ സമയത്തെ ബംഗാളാണ്.

🌹 ബംഗാളിൽ 84% കൃഷിഭൂമിയും ചെറിയ കൃഷിക്കാരുടെ കയ്യിലെത്തി. ഇന്ത്യ മൊത്തത്തിൽ അത്‌ 43% മാത്രം. ബാക്കി 57% വൻകിട ജന്മിമാരുടെ കയ്യിലാണ്.

🌹 അടിസ്ഥാനവികസനങ്ങളിൽ ഒന്നായ റോഡ് ശൃംഖല ഇന്ത്യയിൽ ഏറ്റവും വികസിപ്പിച്ച രണ്ട് സംസ്ഥാനങ്ങളിൽ ആദ്യം കേരളം, രണ്ടാമത് ബംഗാൾ.

🌹 താഴെയുള്ള ചിത്രങ്ങളിലെ സൂചികകൾ നോക്കുക. ഭരണം കിട്ടുമ്പോൾ ബംഗാളിനരികിലെ സംസ്ഥാനങ്ങളിലേക്കാൾ പിന്നിലായിരുന്ന ബംഗാൾ 2011 (ഇടത് സർക്കാർ മാറിയ വർഷം) ആവുന്നതോടെ മുന്നിലേക്ക് വന്നതിന്റെ ഗവണ്മെന്റ് വെബ്സൈറ്റ്‌ സൂചികകൾ.

🌹 കമ്യൂണൽ കലാപങ്ങൾ നടന്ന, പിന്നെയും സാധ്യതയുണ്ടായിരുന്ന ബംഗാളിനെ പിടിച്ച് കെട്ടി, ഏറ്റവും കുറവ് സ്പർദ്ദകൾ നടക്കുന്ന സംസ്ഥാനമാക്കി പിന്നീട് മാറ്റിയതും സി പി ഐ എമാണ്. ഇപ്പോ മമത ബാനർജി വന്ന ശേഷമാണ് ബംഗാളിലൊരു മതവർഗീയ കലാപം ഉണ്ടാവുന്നത്.

🌹 മാനവവികസന സൂചിക, സാക്ഷരത, ശിശുവികസന സൂചിക, ആളോഹരി വരുമാനം, ആയുർദൈർഘ്യം, കക്കൂസുകളുടെ എണ്ണം, ജാതിയത, ദാരിദ്ര്യനിർമ്മാർജനം, ഇലക്ട്രിസിറ്റി, കുറഞ്ഞ ജനനനിരക്ക്, ശിശുമരണനിരക്ക് എന്നിവയിൽ ബംഗാൾ കോൺഗ്രസ്/ബിജെപി കാലങ്ങളായി ഭരിച്ച യു പി, അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് ചത്തിസ്ഗർ, മറ്റു കക്ഷികൾ ഭരിക്കുന്ന ഒഡീഷ, ബീഹാർ, ജാർഖണ്ഡ് എന്നിവർക്ക് വളരെ മുന്നിലാണ്‌. (കൂടെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക).

🌹 ബംഗാളിനെ പറ്റി പരിഹസിക്കുന്ന കോൺഗ്രസുകാരുടെ, നെഹ്രു ഫാമിലിയുടെ ഉത്തർപ്രദേശ് ബംഗാളിന്റെ ഏഴയലത്ത് വരില്ല ഒരു സൂചികയിലും.

🌹 സ്വാതന്ത്ര്യശേഷം ഒരേ നിലവാരമായിരുന്ന സംസ്ഥനങ്ങളിൽ കോൺഗ്രസ്/മറ്റു കക്ഷികൾ ഭരിച്ച മറ്റു സംസ്ഥാനങ്ങളും സ്റ്റേറ്റുകൾ ദാരിദ്ര്യത്തിന്റേയും പിന്നാക്കാവസ്ഥയുടേയും പേരിൽ എൺപതുകൾക്ക് ശേഷം ബിമാരു (ദാരിദ്ര്യം കൊണ്ട രോഗി – BIMARU – ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി) സ്റ്റേറ്റുകൾ എന്നറിയപ്പെടാൻ തുടങ്ങിയപ്പോൾ ഒരു കാലത്ത് ഏറ്റവും പട്ടിണിയുണ്ടായിരുന്ന ബംഗാൾ അതിൽ പെടാതെ മുന്നിലേക്ക് വന്നു. ബിമാരു സ്റ്റേറ്റുകൾ ഭരിച്ചിരുന്നത് പ്രധാനമായും കോൺഗ്രസും ബി ജെ പിയുടേതുമാണെന്ന് ഓർക്കുക.

🌹 ത്രിപുരയുടെ കാര്യത്തിൽ ഇന്ത്യയിലെ കേരളത്തിന് മുകളിൽ സാക്ഷരത അവകാശപ്പെടാവുന്ന ഏക‌ സംസ്ഥാനം ത്രിപുരയാണ്. 2013 ൽ അവർ കേരളത്തെ മറികടന്നിരുന്നു.

🌹 വിദ്യാഭ്യാസം കൂടുകയും ആ ക്വാളിഫിക്കേഷൻ അനുസരിച്ച് തൊഴിൽ ഇല്ലാത്തത് (ത്രിപുരയുടെ വളരെ വിഭവസമ്പത്ത് ചുരുങ്ങിയതാണ്) പ്രചാരണായുധമാക്കിയാണ് കോൺഗ്രസ് വോട്ട് കച്ചവടത്തിലൂടെയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബി ജെ പി അവിടെ അധികാരത്തിൽ വന്നത്.

🌹 AFSPA എന്ന കിരാതനിയമം ആദ്യമായി പിന്വലിക്കാൻ കഴിയും വിധം സമാധാനം സ്ഥാപിച്ചത് ത്രിപുരയിലെ ഇടത് സർക്കാരാണ്.

🌹 ഒന്നാം UPA കാലത്ത്, നമ്മുടെ സമ്മർദ്ധഫലമായി‌ വന്ന ഫോറസ്റ്റ് റൈറ്റ് ആക്ടിലൂടെ (2006) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികൾക്ക് ഭൂമി നൽകിയ സ്റ്റേറ്റ് ത്രിപുരയാണ്.

🌹 35% ജനസംഖ്യ ആദിവാസികളായ, ഭൂമിശാസ്ത്രപരമായി മലയും കാടുകളും നിറഞ്ഞ, തീവ്രവലത് വിഘടനവാദികളുടെ ഭീഷണി സ്ഥിരമായുണ്ടായിരുന്ന ത്രിപുരയിൽ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കക്കൂസ് എന്നിങ്ങനെ എല്ലാ വികസനസൂചികകളിലും മുന്നിലാണ്.

(ചിലതിൽ നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളെ‌ പല സൂചികകളിലും ഒരുമിച്ചാണ് ചേർക്കുന്നതെന്നും ത്രിപുര ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കുക)

⛔ CPI(M) ഭരിച്ചതുകൊണ്ട് ഏതേലും നാട് നശിച്ചെന്ന് പറയുന്ന #CongRSS കാരോടും #BJP ക്കാരോടും അവർ ഭരിച്ച, സ്വതന്ത്ര്യാനന്തരമോ എഴുപതികളിലോ ഒന്നിച്ചോടിത്തുടങ്ങിയ, അവരേക്കാളും പല വെല്ലുവിളികളും മറികടന്ന മുകളിൽ പറഞ്ഞ ബംഗാളിനേയും ത്രിപുരയേയും വച്ച് തന്നെ മറുപടി നൽകുക.

⛔ തിരികെ‌ അവർ ഭരിച്ച് നശിപ്പിച്ച സംസ്ഥാനങ്ങളെപ്പറ്റി‌ ചോദിക്കുക. ഉത്തരമുണ്ടാവില്ല..

നമുക്ക് തലയുയർത്തി നിൽക്കാനും അവരോട് തിരികെ ചോദിക്കാനും വിധം ബംഗാളിനേയും ത്രിപുരയേയും CPI(M) എന്ന പാർട്ടി നന്നായി നയിച്ചിട്ടുണ്ട്, ഉറപ്പായും..❗

Aseeb Puthalath


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *