ബെവ്‌കോയുടെ വെർച്വൽ ക്യൂ മാനേജ്‌മന്റ് ആപ്പുമായി ബന്ധപ്പെട്ട് പുതിയ പുകമറയുമായി കോൺഗ്രസ് IT സെൽ രംഗത്തുവന്നിട്ടുണ്ട് … “”ഭയങ്കര കൊള്ള””യാണത്രെ നടന്നിട്ടുള്ളത് .. ടെൻഡർ വിളിച്ചാണ് ബെവ്‌കോയും കേരളം സ്റ്റാർട്ടപ്പ് മിഷനും ഇതിനായി അപേക്ഷകൾ ക്ഷണിച്ചത് എന്ന് ആദ്യമേ പറയട്ടെ …
—————————

–>> മെയ് ഏഴാം തീയതി കേരള സ്റ്റാർട്ടപ്പ് മിഷൻ ബെവ്‌കോയുടെ ‌ ഓൺലൈൻ മദ്യവില്പനക്കുവേണ്ടിയുള്ള അപ്ലിക്കേഷൻ നിർമാണത്തിനുള്ള ടെണ്ടർ സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ കൊടുക്കുന്നു … കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്കെല്ലാവർക്കും അല്ലെങ്കിൽ അവർക്ക് മാത്രമാണ് കൊടുക്കുന്നത് .. കോൺഗ്രസ് പറയുന്നതുപോലെ ഓപ്പൺ ടെണ്ടർ അല്ല മറിച്ച് സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ്, കാരണം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നത് ഈ സർക്കാരിന്റെ നയമാണ് എന്നുള്ളതുകൊണ്ടുതന്നെ ..

–>> മെയ് ഒൻപതാം തീയതി വൈകുന്നേരം ആറുമണിവരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള സമയപരിധി …

–>> മെയ് പതിമൂന്നാം തീയതി വരെ സ്റ്റാർട്ടപ്പ് മിഷന്റെ ടെക്നിക്കൽ ടീം നിശ്ചിതസമയത്തിനുള്ളിൽ സമർപ്പിക്കപ്പെട്ട പ്രൊപ്പോസലുകളുടെ Technical Evaluation നടത്തുന്നു … മൊത്തം മുപ്പതിൽ കൂടുതൽ പ്രൊപ്പോസലുകൾ സ്റ്റാർട്ടപ് മിഷന് ലഭിച്ചിട്ടുണ്ട്..

–>> ആ മുപ്പതിൽ നിന്നും ഏറ്റവും മികച്ച അഞ്ച് ടെക്നിക്കൽ പ്രൊപ്പോസലുകൾ അടുത്ത റൗണ്ടിലേക്ക് കൊമേർഷ്യൽ പ്രൊപ്പോസലിനായി തിരഞ്ഞെടുക്കുന്നു …

–>> മെയ് പതിമൂന്നിന് തന്നെ ആ അഞ്ചു സ്റ്റാർട്ടപ്പുകൾക്കും കൊമേർഷ്യൽ പ്രൊപോസൽ സമർപ്പിക്കാനുള്ള അറിയിപ്പ് അയക്കുന്നു ..

–>> മെയ് പതിനാലാം തീയതി കൊമേർഷ്യൽ പ്രൊപോസൽ ഇവാല്യൂവേഷൻ ഓപ്പൺ ആയി അഞ്ചുടീമുകളെയും വെച്ച് നടത്തുന്നു …

–>> ടെക്നിക്കൽ പ്രൊപ്പോസലിന് 70 % വെയ്‌റ്റേജും കൊമേർഷ്യലിന് 30 % വെയ്‌റ്റേജുമാണ് ടെൻഡർ പ്രകാരമുള്ള സ്കോറിങ് മാനദണ്ഡം … രണ്ടിലും കൂടി 85.3 മാർക്ക് നേടി ഒന്നാമതെത്തിയ കമ്പനിക്ക് ടെൻഡർ അവാർഡ് ചെയ്യുന്നു …

ഇതിൽ എവിടെയാണ് ക്രമക്കേട് നടന്നത് ???

ഇനി സാമ്പത്തിക കൊള്ളയടി എന്നതൊക്കെ പറയുന്ന ആൾക്കാർ ഒന്നുകൂടി അറിയണം … ഈ കമ്പനി quote ചെയ്ത മൊത്തം തുക അത്യാവശ്യം എക്സ്‌പീരിയൻസുള്ള IT പ്രൊഫെഷനലിന്റെ ഒരു മാസശമ്പളത്തോളമേ അതുവരൂ .. അതാണ് നിങ്ങൾ പറയുന്ന “കൊള്ളയടിക്കൽ”… തുകയേതായാലും ഞാൻ ഇപ്പോൾ പറയുന്നില്ല .. നിങ്ങൾക്ക് വിവരാവകാശം വെച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂ വേണമെങ്കിൽ …

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടെക്നോ പാർക്കിലെ കമ്പനികൾക്കടക്കം കൊടുത്ത കരാറുകളുടെ കണക്കുകൾ വെച്ച് തിരിച്ചും ഇതുപോലെ പറയാൻ നിന്നാൽ ഒരുപാട് പറയേണ്ടി വരും .. അതൊന്നും ചുരുങ്ങിയത് കേരളത്തിന്റെ IT മേഖലക്ക് ഗുണം ചെയ്യില്ല എന്നതുകൊണ്ടുതന്നെ അതിലേക്കൊന്നും പോകാനില്ല . മാത്രവുമല്ല ടെക്നോളജിയിലേക്ക് പൊളിറ്റിക്സിനെ കൂട്ടിക്കെട്ടാൻ താല്പര്യവുമില്ലാത്തൊരാളാണ് ഞാൻ… കാരണം ടെക്നോളജി വർക്ക് ചെയ്യുന്നത് രാഷ്ട്രീയത്തിന്റെ പ്ലാറ്റുഫോമിലല്ല. അവിടെ എല്ലാം ബൈനറിയാണ് .. 1 അല്ലെങ്കിൽ 0 .. അതിനെ അതിന്റെ പാട്ടിനുവിടുക ..

നിങ്ങളിപ്പോൾ കരിവാരിതേക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ IT മേഖലയെ മൊത്തത്തിലാണ് … Sprinklr എന്നുപറഞ്ഞുകൊണ്ട് SaaS മേഖലയുടെ കേരളത്തിലെ സാധ്യതകളെ നിങ്ങൾ മൊത്തത്തിൽ ഇല്ലാതാക്കി. നിങ്ങളുടെ ആക്രമണവും ആക്ഷേപവും ഭയന്ന് ഒരുമാതിരിപ്പെട്ട ഒരാളും ഇനി SaaS പ്രൊഡക്ടുകൾ വാങ്ങാൻ കേരളത്തിൽ ധൈര്യം കാണിക്കില്ല.. അതിനെ നശിപ്പിച്ചിട്ട് അടുത്ത കടന്നുകയറ്റം സ്റ്റാർട്ടപ്പുകളുടെ മേലേക്കാണ് .. കേരളത്തിൽ കഴിഞ്ഞവർഷം സ്‌റ്റാർട്ടപ്പുകളിലേക്ക് വന്ന ഫണ്ടിംഗ് 44 ദശലക്ഷം US ഡോളർ ആണ് … അതായത് ഏകദേശം 300 കോടി രൂപ .. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആയി ‘Inc42’ തിരഞ്ഞെടുത്തത് കേരളത്തെയാണ് … ദയവായി ഇവിടെ ഉടലെടുക്കുന്ന സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിങളുടെ രാഷ്ട്രീയവിരോധം കൊണ്ട് ഇല്ലാതാക്കരുത് … ഒരുപാട് ചെറുപ്പക്കാരുടെ അന്നത്തിന്റെ വിഷയമാണ് …

ഒന്നുമാത്രം പറഞ്ഞവസാനിപ്പിക്കുന്നു… നിങ്ങൾ ഇതേപോലെ പുകമറ സൃഷ്ട്ടിച്ച മറ്റൊരു സ്റ്റാർട്ടപ്പാണ് സഫിൽ സണ്ണി എന്ന മൈക്രോസോഫ്റ്റ് MVP അവാർഡൊക്കെ കിട്ടിയ ചെറുപ്പക്കാരന്റെ Transmeo എന്ന കമ്പനി … ആ ചെറുപ്പക്കാരനെ കള്ളനും കൊള്ളക്കാരനും കൊള്ളരുതാത്തവനുമാക്കി നിങ്ങൾ മൂന്നുനാലു ദിവസം കഥകൾ രചിച്ചു … ഒരു പാവം ചെറുപ്പക്കാരനും അതിനേക്കാൾ പാവമായ അയാളുടെ അച്ഛനും (ഓട്ടോ തൊഴിലാളിയാണ് അച്ഛൻ) തുടങ്ങിയ ക്വിക്ക് ഡോക്ടർ എന്ന ആപ്പിനെ നിങ്ങൾ ഇതേപോലെ നിഴലിൽ നിർത്തിയില്ലേ ? ആ കമ്പനിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ നിങ്ങൾക്ക് മാതൃഭൂമി ചാനലിന്റെ അകമഴിഞ്ഞ സഹായമുണ്ടായിരുന്നു … അവർക്കതിൽ ബിസിനസ് താല്പര്യവുമുണ്ടായിരുന്നു … അവരുടെ ടെലിമെഡിസിൻ ബിസിനസ് തുടങ്ങിയത് ഇതേ മേഖലയിലാണ് … അതാണ് മാതൃഭൂമിക്ക് അസഹിഷ്ണുത .. അതിലെ സതീശന്റെയും ശബരിയുടെയും പങ്കെന്തായിരുന്നു എന്നാണ് വ്യക്തമാകാനുള്ളത് … പിന്നെയുള്ളത് വീണാ വിജയന് Sprinklr കമ്പനിയുമായുള്ള ബന്ധമെന്ന ആരോപണമാണ് … കോൺഗ്രസിന്റെ IT സെല്ലും എൽദോസ് അടക്കമുള്ള തെറിവീരന്മാരും “തെളിവുണ്ട് , തെളിവുകൊണ്ടുവരും” എന്നൊക്കെ വീരവാദം മുഴക്കിയിട്ട് ആഴ്ച നാലാകുന്നു .. ഇതിനൊക്കെ തെളിവുകൊണ്ടുവന്നിട്ടുപോരേ അടുത്ത ക്രൂശിക്കൽ ആരംഭിക്കാൻ ?


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *