BevQ എന്ന ബെവ്‌കോയുടെ വെർച്വൽ ക്യൂ മാനേജ്‌മന്റ് ആപ്പുമായി ബന്ധപ്പെട്ട് നിരവധി നുണകൾ ആണ് മനോരമയുടെ സഹായത്തോടെ #CongRSS ഐ.ടി സെൽ ഇറക്കുന്നത്..
സംഭവം വേറൊന്നുമല്ല.. ഈ ടെൻഡർ Win ചെയ്ത കമ്പനിയിൽ ജോലി ചെയ്യുന്ന Rajith Ramachandran ന്റെ രാഷ്ട്രീയമാണ് ഇവർക്ക് പ്രശനം.. ആദ്യമേ പറയട്ടെ ഈ ടെൻഡർ കിട്ടിയപ്പോൾ തന്നെ സഖാവ് ഇത് പ്രതീക്ഷിച്ചതാണ്.. അതുകൊണ്ട് ഒരിക്കൽ പോലും സഖാവ് അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വയ്ക്കാനും ശ്രമിച്ചിട്ടില്ല..
താഴെയുള്ള വാർത്തയും കമന്റിൽ ഉള്ള മനോരമ വാർത്തയും വായിച്ചാൽ SPRINKLR പോലെ ഒരു പുകമറ സൃഷ്ടിക്കാൻ ആണ് മനോരമയും മറ്റു മാധ്യമങ്ങളും ശ്രമിക്കുന്നത്..
https://bit.ly/3ecW5u8
“കോടികൾ തട്ടാൻ ഉള്ള ഒത്തുകളി” എന്നാണ് തലക്കെട്ട്.. സത്യം പറയാലോ ചിരിയാണ് വന്നത്.. ഈ ആപ്പിന് ഒരു സാദാ ഐ.ടി പ്രൊഫഷണലിന്റെ ഒന്നോ രണ്ടോ മാസത്തെ ശമ്പളത്തിന്റെ അത്ര പോലും വരുന്നില്ല.. ഈ ആപ്പ് ഫ്രീ ആയിട്ടാണ് ആദ്യം ചെയ്തു കൊടുക്കാൻ കമ്പനി തീരുമാനിച്ചത് എന്നാൽ ചില External Service – ന്റെ Cost വരുമെന്നുള്ളത് കൊണ്ട് Minimum Cost Quote ചെയ്താണ് ടെൻഡർ സമർപ്പിച്ചത്.. വിവരാവകാശം ഉണ്ടല്ലോ നിങ്ങളും ഒരു പത്തു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ചു ഒന്ന് ചോദിച്ചു നോക്കൂ.. നിങ്ങൾ ഈ പറയുന്ന കോടികളുടെ കണക്ക് കിട്ടോ എന്നു നോക്കാലോ.. ❓
ഈ ആപ്ലിക്കേഷന്റെ ടെൻഡർ നാൾ വഴികൾ നോക്കാം
⭕ ടെൻഡർ വിളിച്ചാണ് ബെവ്‌കോയും കേരളം സ്റ്റാർട്ടപ്പ് മിഷനും ഇതിനായി അപേക്ഷകൾ ക്ഷണിച്ചത്..
⭕ May 7 –  കേരള സ്റ്റാർട്ടപ്പ് മിഷൻ ബെവ്‌കോയുടെ ‌ഓൺലൈൻ മദ്യവില്പനക്കുവേണ്ടിയുള്ള അപ്ലിക്കേഷൻ നിർമാണത്തിനുള്ള ടെണ്ടർ സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ കൊടുക്കുന്നു. സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് ടെൻഡർ കൊടുക്കുന്നത്. കോൺഗ്രസ് പറയുന്നതുപോലെ ഓപ്പൺ ടെണ്ടർ അല്ല, കാരണം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നത് ഈ ഇടത് സർക്കാരിന്റെ നയമാണ് എന്നുള്ളതുകൊണ്ടു തന്നെ ..
⭕ May 9 –  വൈകുന്നേരം ആറുമണിവരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള സമയപരിധി. കമ്പനി അത് ചെയ്യുന്നു..
⭕ May 13 – മുപ്പതിലേറെ പ്രൊപോസലുകൾ ലഭിച്ച ടെൻഡറിൽ സ്റ്റാർട്ടപ്പ് മിഷന്റെ ടെക്നിക്കൽ ടീം നിശ്ചിതസമയത്തിനുള്ളിൽ സമർപ്പിക്കപ്പെട്ട പ്രൊപ്പോസലുകളുടെ Technical  Evaluation ഓണലൈൻ ആയി നടത്തുന്നു. അതിൽ ഏറ്റവും മികച്ച അഞ്ച് ടെക്നിക്കൽ പ്രൊപ്പോസലുകൾ അടുത്ത റൗണ്ടിലേക്ക് കൊമേർഷ്യൽ പ്രൊപ്പോസലിനായി തിരഞ്ഞെടുക്കുന്നു. അന്ന് തന്നെ ആ അഞ്ചു സ്റ്റാർട്ടപ്പുകൾക്കും കൊമേർഷ്യൽ  പ്രൊപോസൽ സമർപ്പിക്കാനുള്ള അറിയിപ്പ് അയക്കുന്നു..കൊമേർഷ്യൽ പ്രൊപോസൽ ഇവാല്യൂവേഷൻ ഓപ്പൺ ആയി അഞ്ചുടീമുകളെയും വെച്ച് നടത്തുന്നു. പാസ്വേഡ് പ്രൊട്ടക്ടഡ് ഓരോ കൊമേഷ്യൽ പ്രൊപ്പോസലും ഓണലൈൻ ആയി ഓരോ കമ്പനിയോടും പാസ്വേഡ് ചോദിച്ചു എല്ലാ കമ്പനികളുടെയും മുന്നിൽ വച്ചു തന്നെ ഓപ്പണ് ചെയ്യുന്നു.. ടെക്നിക്കൽ പ്രൊപ്പോസലിന് 70 % വെയ്‌റ്റേജും കൊമേർഷ്യലിന് 30 % വെയ്‌റ്റേജുമാണ് ടെൻഡർ പ്രകാരമുള്ള സ്കോറിങ് മാനദണ്ഡം. രണ്ടിലും കൂടി 85.3 മാർക്ക് നേടി ഒന്നാമതെത്തിയ കമ്പനിക്ക് ടെൻഡർ അവാർഡ് ചെയ്യുന്നു..
⭕ May 14 – ഐ.ടി.സെക്രട്ടറിയും, BEVCO എം.ഡിയും, സ്റ്റാർട്ടപ്പ് മിഷന്റെ CEO യും, സ്റ്റാർട്ടപ്പ് മിഷന്റെ ഈ ടെൻഡർ ചുമതലയുള്ള എംപ്ലോയിയും, ആയി കമ്പനി CEO മീറ്റ് ചെയ്യുന്നു.. പ്രൊപോസലിൽ ഡവലപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്പിന്റെ ആർട്ടിടക്ച്ചർ ഇഷ്ട്ടപ്പെട്ട കാരണം കൊണ്ടും ഫിനാൻഷ്യൽ പേഴ്സ്പെക്ടീവും നോക്കിയാണ് കമ്പനിക്ക് ടെൻഡർ അവാർഡ് ചെയ്തത്..
⭕ May 16 – വർക്ക് ഓർഡർ ഒപ്പ് വച്ചു കിട്ടുന്നു.. വർക്ക് ഓർഡർ കിട്ടിയതിന് ശേഷം 7 ദിവസം കൊണ്ടാണ് ഈ കമ്പനി ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.. അതിൽ സെക്യൂരിറ്റി ഓഡിറ്റ് ഉണ്ട്, ലോഡ് ടെസ്റ്റ് ഉണ്ട് അങ്ങനെ എത്ര കടമ്പകൾ കഴിയണം.. 30 ലക്ഷം ആളുകൾ എങ്കിലും ഒരേ സമയം ആക്സസ് ചെയ്യാൻ സാധ്യത ഉള്ള ആപ്പ് ആണ്..
⭕ May 23 – ഇന്നത്തെ ലേറ്റസ്റ്റ് അപ്‌ഡേറ്റ് BevQ എന്ന ഈ ആപ്പിന്റെ BETA വേർഷൻ ഇന്ന് രാവിലെ പ്ലെസ്റ്റോറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.. മറ്റൊരു പച്ച നുണ ആണ് ഗൂഗിൾ പ്ലെ സ്റ്റോർ ഈ ആപ്പ് റീജക്ട് ചെയ്തു എന്നത്.. 
ഇതിൽ എവിടെയാണ് ക്രമക്കേട് നടന്നത്.. ❓❓ഇതിൽ എവിടെയാണ് കമ്പനി പ്രോജക്ട് വൈകിപ്പിച്ചത്.. ❓❓
😐 വി.ഡി സതീ(തെറീ)ശൻ MLA സ്വന്തം പാർട്ടിക്കാരന്റെ കുടുംബത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ആയ സഫിൽ സണ്ണി എന്ന മൈക്രോസോഫ്റ്റ് MVP അവാർഡൊക്കെ കിട്ടിയ ചെറുപ്പക്കാരന്റെ Transmeo എന്ന കമ്പനിയെ കുറിച്ചും അവരുടെ “ക്വിക്ക് ഡോക്ടർ” എന്ന ആപ്പിനെ കുറിച്ചും ഇതുപോലെ ഒരു ആരോപണം നടത്തി.. ആ ചെറുപ്പക്കാരനെയും അയാളുടെ ഓട്ടോ തൊഴിലാളിയായ അച്ഛനേയും വരെ നിങ്ങൾ ഇതിലേക്ക് വലിച്ചിഴച്ചു.. ‼️
എന്നിട്ട് തെളിവ് എവിടെ.. ❓
😐 എൽദോസ് കു(ന്ന)ത്തുള്ളി MLA ഇതു പോലെ മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് Sprinklr കമ്പനിയുമായുള്ള ബന്ധത്തിന്റെ “തെളിവുകൊണ്ടുവരും” എന്നൊക്കെ വീരവാദം മുഴക്കിയിട്ട് ആഴ്ച നാലായി..‼️
എന്നിട്ട് തെളിവ് എവിടെ.. ❓
ഉമഞ്ചാണ്ടി സർക്കാർ കഴിഞ്ഞ ഗവണ്മെന്റിന്റെ കാലഘട്ടത്തിൽ ഐ.ടി മേഖലയിൽ ടെക്‌നോപാർക്കിൽ നടന്ന കരാർ അഴിമതികളുടെ ലിസ്റ്റ് എടുത്താൽ സോളാർ കമീഷനെ പോലെ മറ്റൊരു കമീഷൻ തന്നെ വേണ്ടി വരും അന്വേഷണത്തിന്.. അത് കേരളത്തിലെ ഐ.ടി മേഖലക്ക് തന്നെ ക്ഷീണവും ആകും.. അപ്പൊ കൂടുതൽ പറയിപ്പിക്കരുത്..
#GetLostMediaLiars#CongRSSLies#UDFLies


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *