ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്.

എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ നിയോഗിച്ച അധ്യാപക കമീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിരിയാണി വാഗ്ദാനം നൽകിയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്കൂളിലെ ഒരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം താൽപര്യം മുൻനിർത്തി വിദ്യാർഥികളെ പറഞ്ഞ് പഠിപ്പിച്ച് ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് സംഭവത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ പറഞ്ഞിരുന്നു.

27-ാം തീയതി എസ്എഫ്ഐ നടത്തിയ പ്രതികരണം: ”എന്തെങ്കിലും വാഗ്ദാനം കൊടുത്തിട്ട് അല്ല എസ്എഫ്ഐ കുട്ടികളെ കൊണ്ടുപോയത്. പത്തിരിപ്പാല എത്തി കുട്ടികൾക്ക് ആവശ്യമായ ലഘുഭക്ഷണം വാങ്ങി നൽകാൻ ഭാരവാഹികൾ ഇറങ്ങി ഹോട്ടലിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ചിലർ വന്ന് മനപൂർവ്വം പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തത്. ഇതിന്റെ വിഡിയോയാണ് ബിരിയാണി കൊടുത്ത് എസ്എഫ്ഐ കുട്ടികളെ പരിപാടിക്ക് കൊണ്ടുപോയെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിന്റെവസ്തുത എന്താണെന്ന് അന്വേഷിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല.

”വിദ്യാർത്ഥികളെ നിർബന്ധിച്ച് മാർച്ചിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എസ്എഫ്ഐക്കില്ല. പ്രദേശത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ യൂണിറ്റാണ് പത്തിരിപ്പാലത്തേത്. എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത വിദ്യാർഥികളാണ് സ്കൂളിലുള്ളത്. യാതൊരു ബലപ്രയോഗത്തിന്റെയും ആവശ്യമില്ല. മാർച്ച് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ വിദ്യാർഥികളെ അറിയിച്ചിരുന്നു. വന്ന താൽപര്യമുള്ള വിദ്യാർഥികളെ മാർച്ചിൽ പങ്കെടുപ്പിക്കുകയാണ് ഉണ്ടായത്.
സ്ട്രൈറ്റ് ലൈൻ ന്യൂസ്

https://www.facebook.com/101661112649642/posts/pfbid026MurnhZ4p5sY4oJwcGR1tEUWf8yZykGiPu2ay3bs6vxqp5PooB8L3auiUCCDAGz6l/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *