ചരിത്രം (കേരളം/ഇന്ത്യ/അന്തർദേശീയം)
‘അമേരിക്കന്‍ മോഡല്‍ അറബിക്കടലിൽ’, പുന്നപ്ര – വയലാര്‍ രക്തസാക്ഷിത്വത്തിന് ഇന്ന് 74 വയസ്സ്
അടിച്ചമര്‍ത്തലുകള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ, സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന് 74 ആണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്ത രൂക്ഷിതമായ സമരങ്ങളില്‍ ഒന്നായ പുന്നപ്ര-വയലാര്‍ സമരം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ ആചരിക്കപ്പെടുമ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ രക്തസാക്ഷി അനുസ്മരണം ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്. മലബാറിലെ കര്‍ഷക സമരങ്ങളോടൊപ്പം, ഇന്ത്യയിലെ തന്നെ എടുത്തുകാട്ടാവുന്ന ജനകീയ മുന്നേറ്റമായിരുന്നു, പുന്നപ്ര-വയലാര്‍ സമരം. 1946 ഒക്ടോബര്‍ 27 ന് പട്ടാളക്കാര്‍ വയലാറില്‍ Read more…