ഭഗത്സിങ്ങിനെ ഹൈജാക്ക് ചെയ്യാൻ സംഘപരിവാർ ശ്രമം..

സഖാക്കളേ മരണം വരെ കമ്യുണിസ്റ് ആയി നിലകൊണ്ട ഭഗത്സിങ്ങിനെ ഹൈജാക്ക് ചെയ്യാൻ സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഭഗത്‌സിംഗ് ആരായിരുന്നു എന്ന് പുതു തലമുറയോട് സംവദിക്കുക(ജയിലിൽനിന്നയച്ച ഒരു സന്ദേശത്തിൽ ഭഗത്‌സിങ്‌ എഴുതി: “ കർഷകർ വൈദേശികനുകത്തിൽനിന്ന് മാത്രം മോചനം നേടിയാൽ പോരാ, ഭൂപ്രഭുക്കളിൽനിന്നും മുതലാളിമാരിൽ നിന്നുംകൂടി മോചിതരാകണം.” ഡൽഹി ബോംബ് കേസ് വിചാരണയിൽ ഉടനീളം, ഭഗത്‌സിങ്ങും ബട്‌കേശ്വർ ദത്തും കോടതിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും “ഇൻക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. Read more…

സഖാവ് അഴിക്കോടൻ രാഘവൻ രക്തസാക്ഷിയായിട്ട് 48 വർഷം തികയുകയാണിന്ന്.

സഖാവ് അഴിക്കോടൻ രാഘവൻ രക്തസാക്ഷിയായിട്ട് 48 വർഷം തികയുകയാണിന്ന്. കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർടിയുടെ ഇത്രയും സമുന്നതനായ നേതാവിനെ എതിരാളികൾ കൊലപ്പെടുത്തിയിട്ടുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. ഐക്യമുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചിരുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെയാണ് കോൺഗ്രസ്സ് പിന്തുണയോടെ അരാജകവാദികൾ കൊലപ്പെടുത്തിയത്. എന്നിട്ടും എങ്ങനെയാണ് പലർക്കു സി പി ഐ എം ഒരു കൊലയാളി പാർട്ടി എന്നും കോൺഗ്രസ് സമാധാന പാർടി Read more…

കാർഷിക ബില്ലുകൾ: കർഷകരെ തെരുവിലാക്കുന്ന മാറ്റങ്ങള്‍

മൂന്ന് നിയമങ്ങളും അതത് സംസ്ഥാനങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സന്ദർഭങ്ങളെ ആശ്രയിച്ച് ദൂരവ്യാപകവും വ്യത്യസ്തവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് സ്പഷ്ടമാണ്,  പാർലമെന്ററി സംവാദങ്ങളെയും ചർച്ചകളെയും മറികടക്കുന്നതിനൊപ്പം, സംസ്ഥാനങ്ങളോട് ആലോചിക്കാതെ തന്നെ പ്രഖ്യാപിച്ച  കാർഷിക ‘പരിഷ്കാരങ്ങൾ’  ഒരു ഫെഡറൽ ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ ലംഘിക്കുകായും,   ഭാവിയിൽ  കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ ഇടപെടലിന് യാതൊരുവിധ സാധ്യതയും നൽകാതിരിക്കുകയും ചെയ്യുന്നു… ഗവേഷകനും പബ്ലിക് പോളിസി കണ്‍സല്‍ട്ടന്റുമായ ഹാരിസ് നജീബ് എഴുതുന്നു. “നിയന്ത്രിത കാർഷിക വിപണികൾ Read more…

ചോരയുണങ്ങാത്ത കോണ്‍ഗ്രസ് കൊലക്കത്തി; പി എ മുഹമ്മദ് റിയാസ് എഴുതുന്നു

കേരളത്തിലെ കോൺഗ്രസ് ഇന്ന് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിലൂടെ തെരുവിൽ സമരാഭാസവുമായി ഇറങ്ങുന്നതിനു ചില ലക്ഷ്യങ്ങളുണ്ട്. എൽഡിഎഫ്‌ സർക്കാരിനെ കരിവാരിത്തേച്ചുകൊണ്ട് എങ്ങിനെയെങ്കിലും അധികാരത്തിൽ എത്തുക എന്ന പ്രധാന ലക്ഷ്യം നടന്നില്ലെങ്കിൽ ഇപ്പോൾ ഐസിയു വിലുള്ള കേരളത്തിലുള്ള കോൺഗ്രസ് വെന്റിലേറ്ററിലാകും എന്ന യാഥാർഥ്യം കോൺഗ്രസ് നേതൃത്വത്തിനറിയാം. ജനങ്ങൾക്കിടയിൽ കോൺഗ്രസ് ഒറ്റപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു വെഞ്ഞാറമൂട് ഇരട്ടക്കൊല. സമരാഭാസത്തിലൂടെ കൊലപാതക ചർച്ചയുടെ അജണ്ട വഴിമാറ്റുക എന്ന ആഗ്രഹവും കോൺഗ്രെസ്സിനുണ്ട്.സമരാഭാസവും അസത്യ പ്രചാരണങ്ങളും നടത്തുവാൻ കോൺഗ്രസിന് അവകാശമുള്ളതു Read more…

CV ജോസ് , MS പ്രസാദ്

ഒരിക്കൽ ഒരിടത്തു രണ്ടു കൂട്ടുകാർ ജീവിച്ചിരുന്നു… ഇന്ന്‌ അവർ രണ്ട് പേരും ഇല്ല..! CV ജോസ് , MS പ്രസാദ് എന്നി രണ്ട് വിദ്യാർത്ഥി നേതാക്കൾ ആയിരുന്നു അവർ. സി. വി ജോസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ആർട്സ് ക്ലബ്‌ സെക്രട്ടറിയും SFI കോളേജ് യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. ചിറ്റാറിലെ MS പ്രസാദ്, Sfi പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ. KSU ക്കാർ Read more…

കാംപസ്, SFI രക്തസാക്ഷികൾ

എസ്എഫ്‌ഐ രക്തസാക്ഷികളുടെ പേരുകള്‍ എണ്ണിപറഞ്ഞ് എ കെ ആന്റണിക്ക് എ എ റഹിമിന്റെ മറുപടി. ‘ആദ്യമായി വിദ്യാർഥികൾക്ക് നേരെ ഉഗ്രശേഷിയുള്ള ഗ്രനേഡുകൾ വലിച്ചെറിയുന്നത് താങ്കൾ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. ഇലട്രിക് ലാത്തി ആദ്യമായും അവസാനമായും പ്രയോഗിച്ചതും നിങ്ങളായിരുന്നു. ജലപീരങ്കി ആദ്യമായി ഉപയോഗിച്ചതും യൂണിവേഴ്സിറ്റി കോളേജിന്റെ മുന്നിലായിരുന്നു.കലാലയ രാഷട്രീയത്തില്‍ കൊലചെയ്യപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ്‌ Read more…

എൽഡിഎഫ് രക്തസാക്ഷികൾ

http://cpimazhikode.blogspot.com/p/blog-page_14.html കാസര്‍കോഡ്കാസര്‍കോഡ്-രക്തസാക്ഷികള്‍ 1. സ: മഠത്തില്‍ അപ്പുകയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.2. സ: കോയിത്താറ്റില്‍ ചിരുകണ്‌ഠന്‍കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.3. സ: പൊടോര കുഞ്ഞമ്പുനായര്‍കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു. 4. സ: പള്ളിക്കല്‍ അബൂബക്കര്‍കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.5. സ: സുന്ദര ഷെഡ്ഡിപൈവളിഗെ രക്തസാക്ഷി. 1958 സെപ്‌തംബര്‍ 1 ന്‌ ജന്മി ഗുണ്ടകളും നാടുവാഴികളും Read more…

നാദാപുരത്ത് സംഭവിക്കുന്നത്: ഭാഗം രണ്ട്

ചരിത്രപരവും സാമൂഹികവുമായ അടിവേരുകള്‍ കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിന്‍റെ മലയോരങ്ങളും ഇടനാടും ഉള്‍ക്കൊള്ളുന്നതാണ് നാദാപുരം പ്രദേശം. നിരവധി ചരിത്രസംഭവങ്ങളാല്‍ അവിസ്മരണീയവും സമരോത്സുകവുമായ ഈ പ്രദേശം പഴയ കടത്തനാടിന്‍റെ ഭാഗമാണ്. വയനാടന്‍ മലനിരകളുമായി തൊട്ടുരുമ്മിക്കിടക്കുന്ന ഇവിടം ടിപ്പുവിന്‍റെ പടയോട്ടത്തിനും പഴശ്ശിയുദ്ധത്തിനും സാക്ഷ്യംവഹിച്ച മണ്ണാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെയും കര്‍ഷക സമരത്തിന്‍റെയും എണ്ണമറ്റ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെയും മണ്ണാണ്. ഒരുകാലത്ത് കാടും മലകളും നിറഞ്ഞുനിന്ന ഈ പ്രദേശം അദ്ധ്വാനശീലരായ ഹിന്ദു-മുസ്ലിം-ആദിവാസി കര്‍ഷകരുടെയും 1940-കളോടെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ Read more…

നാദാപുരത്ത് സംഭവിക്കുന്നത് – ഭാഗം മൂന്ന്

– കെ. ടി. കുഞ്ഞി… 25 August 2016 നാദാപുരത്തെ ചോരക്കളമാക്കാനുള്ള ലീഗ് വര്‍ഗീയ ക്രിമിനല്‍ സംഘങ്ങളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് 2015 ജനുവരി 22-ന് സി.പി.ഐ(എം) റെഡ് വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഷിബിന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. തൂണേരിക്കടുത്ത വെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്കൂളിന് സമീപമുള്ള റോഡില്‍ വെച്ചായിരുന്നു ഏകദേശം രാത്രി ഒമ്പതരമണിയോടെ ഷിബിനെയും മറ്റ് ആറ് പേരെയും തെയ്യമ്പാടി ഇസ്മായില്‍ എന്ന ലീഗ് ക്രിമിനല്‍ സംഘത്തലവന്റെ നേതൃത്വത്തില്‍ കൈമഴുവും വാളും Read more…