ഐടി മേഖല

ഇന്ത്യന്‍‌ IT വ്യവസായ ഭൂപടത്തില്‍ കേരളത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന കുതിപ്പാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് LDF സർക്കാരിന്റെ നേതൃത്വത്തിൽ ഉണ്ടായത്. 1 ലക്ഷത്തിൽപരം‌‌ പുതിയ തൊഴിലവസരങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ IT മേഖലയിൽ പുതുതായി ഉണ്ടായത്. നിരവധി ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുകയും പ്രവർത്തനമാരം‌‌ഭിക്കുകയും ചെയ്തു. ⭕ പുതിയ IT വര്‍ക്ക് സ്പേസുകൾ40 ലക്ഷം ചതുരശ്ര അടിയിൽ അധികം IT വർക്ക് സ്പേസുകൾ കേരളത്തിൽ പുതുതായി പൂർത്തിയായി. Read more…

നിക്ഷേപ സൗഹൃദ കേരളം

മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം ഇ) വ്യവസായം തുടങ്ങാം. ഇതിനായി ‘-കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍’- നിയമം കൊണ്ടുവന്നു. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. എം എസ് എം ഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ലളിതമാക്കി. 100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് Read more…

ക്ഷേമപെൻഷൻ : അന്ന്‌ യുഡിഎഫ്‌ 9,311 കോടി ; ഇന്ന്‌ എൽഡിഎഫ്‌ 31,327 കോടി

തിരുവനന്തപുരംക്ഷേമ പെൻഷൻ 1500 രൂപയാക്കിയതും കൂടുതൽ പേർക്ക്‌ നൽകിയതും യുഡിഎഫ്‌ സർക്കാരാണെന്ന‌ ഉമ്മൻചാണ്ടിയുടെ തള്ളിൽ ചിരിക്കുകയാണ്‌ പെൻഷൻ വാങ്ങുന്നവർ. കുടിശ്ശികയെല്ലാം കൊടുത്തുതീർത്ത്‌ അർഹതപ്പെട്ടവർക്കെല്ലാം പെൻഷൻ ഉറപ്പാക്കി, അത്‌ മാസംതോറും കൃത്യമായി വിതരണം ചെയ്യുന്ന എൽഡിഎഫ്‌ സർക്കാരിന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ സ്വീകാര്യത വന്നുവെന്ന്‌‌ മനസ്സിലാക്കിയാണ്‌ വ്യാജപ്രചാരണം നടത്താൻ മുൻ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌‌. ഇതേ ചുവടുപിടിച്ച്‌ ബിജെപിയും മോഡി ലൈൻ തള്ളുമായി രംഗത്തുണ്ട്‌. ക്ഷേമപെൻഷൻ ഇടതുസർക്കാരിന്റെ മുഖമുദ്രസാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ Read more…

തവനൂർ മണ്ഡലത്തിൽ വികസനപ്പെരുമഴ: 832.08 കോടിയുടെ പദ്ധതികൾ!

തവനൂർ മണ്ഡലത്തിൽ വികസനപ്പെരുമഴ: 832.08 കോടിയുടെ പദ്ധതികൾ!—————————പറഞ്ഞ പദ്ധതികളെല്ലാം പൂർത്തീകരിക്കാനോ തുടങ്ങിവെക്കാനോ സാധിച്ചുവെന്ന കൃതാർത്ഥതയാണ് മനം നിറയെ. പറയുന്നത് പ്രാവർത്തികമാക്കാൻ സാധിക്കുക എന്നുള്ളത് ഒരു ജനപ്രതിനിധിക്ക് നൽകുന്ന സന്തോഷം അനൽപമാണ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ചയടക്കാൻ 32 കോടിയാണ് അനുവദിപ്പിക്കാനായത്. പ്രസ്തുത പദ്ധതി ടെൻഡർ ചെയ്ത് എടുത്തത് മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിയാണ്. പ്രവൃത്തി ഈ മാസം അവസാനത്തോടെ ആരംഭിക്കും. 48 കോടി ചെലവിട്ട് പുറത്തൂരിൽ തിരൂർ പുഴക്ക് കുറുകെ Read more…

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ ഫെമ പ്രകാരം അംഗീകാരം (നിരാക്ഷേപ പത്രം) നല്‍കുകയും ചെയ്തതായി കേന്ദ്ര ധനസഹമന്ത്രി Read more…

UDF 5 വർഷം 456 കോടി; LDF 3 വർഷം 1521 കോടി: ശബരിമല സര്‍ക്കാര്‍ പറയുന്നത്

ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് ആര്‍എസ്എസും വിവിധ ഹിന്ദു സംഘടനകളും നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെ കേരളത്തിലെ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം വകയിരുത്തിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ വകയിരുത്തിയതുമാണ് കണക്കുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെയും ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു Read more…