ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ റിസർച്ച് സെന്റർ കേരളത്തിൽ

ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ റിസർച്ച് സെന്റർ നമ്മുടെ കേരളത്തിൽ, തൃശൂരിൽ.ദേശീയ മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ കവർ ചെയ്ത ഈ വാർത്ത മലയാള മാധ്യമങ്ങൾക്ക് സ്പിരിറ്റ് ഓഫ് ദ ടൈം അല്ല.Knowledge based economy ആണ് കേരളത്തിന്റെ ഭാവി എന്നത് പിണറായി സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കഴിഞ്ഞ ദിവസം ആ ദിശയിൽ ഒരു വലിയ പ്രഖ്യാപനം ഉണ്ടായി. നമ്മുടെ മാധ്യമങ്ങൾക്ക് ഒന്നും അത് വലിയ വാർത്തയല്ല. ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ റിസർച്ച് സെന്റർ Read more…

Allianz Group

ഐടി മേഖലകളിൽ മുന്നേറ്റം

തിരുവനന്തപുരത്ത് നിർമ്മാണത്തിലിരിക്കുന്ന എംബസി ടോറസ് IT ബിൽഡിങ്ങിൽ 4.63 ലക്ഷം sq ft സ്ഥലം അലയൻസ് ഗ്രൂപ്പ് ലീസിനെടുത്തു. ഇത് ഈ വർഷത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സിംഗിൾ ഓഫീസ് ലീസ് ട്രാൻസാക്ഷനാണ്. ചുരുങ്ങിയത് പതിനായിരത്തിന് പുറത്ത് ആളുകൾക്ക് ജോലി ലഭിക്കും എന്ന് കരുതപ്പെടുന്നു. ഈ അവസരത്തിൽ ഓർക്കേണ്ടത് ഈ പദ്ധതിക്കെതിരെ നിരന്തരം പരിസ്ഥിതി ഭീകരവാദ വാർത്തകൾ കൊടുത്ത ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെയാണ് (അന്നത്തെ ഏഷ്യാനെറ്റിന്റെ പദ്ധതി മുടക്കൽ Read more…

ന്യൂനപക്ഷക്ഷേമ വകുപ്പ്

https://www.facebook.com/100044161883012/posts/334898367992223/?sfnsn=wiwspwa മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കുക—————————ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിലൂടെ ആ വകുപ്പിന്റെ ഗൗരവം വര്‍ദ്ധിച്ചിരിക്കുകയാണ്. വകുപ്പിനെ ചുറ്റിപ്പറ്റി ചില വിഭാഗങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അർഹതപ്പെട്ടത് എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. അക്കാര്യം എല്ലാ ന്യൂനപക്ഷ സംഘടനകൾക്കും ബോദ്ധ്യമാണ്. പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന്. അതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രബലമായ എല്ലാ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നത്. Read more…

ഐടി മേഖല

ഇന്ത്യന്‍‌ IT വ്യവസായ ഭൂപടത്തില്‍ കേരളത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന കുതിപ്പാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് LDF സർക്കാരിന്റെ നേതൃത്വത്തിൽ ഉണ്ടായത്. 1 ലക്ഷത്തിൽപരം‌‌ പുതിയ തൊഴിലവസരങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ IT മേഖലയിൽ പുതുതായി ഉണ്ടായത്. നിരവധി ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുകയും പ്രവർത്തനമാരം‌‌ഭിക്കുകയും ചെയ്തു. ⭕ പുതിയ IT വര്‍ക്ക് സ്പേസുകൾ40 ലക്ഷം ചതുരശ്ര അടിയിൽ അധികം IT വർക്ക് സ്പേസുകൾ കേരളത്തിൽ പുതുതായി പൂർത്തിയായി. Read more…

നിക്ഷേപ സൗഹൃദ കേരളം

മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം ഇ) വ്യവസായം തുടങ്ങാം. ഇതിനായി ‘-കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍’- നിയമം കൊണ്ടുവന്നു. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. എം എസ് എം ഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ലളിതമാക്കി. 100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് Read more…

ക്ഷേമപെൻഷൻ : അന്ന്‌ യുഡിഎഫ്‌ 9,311 കോടി ; ഇന്ന്‌ എൽഡിഎഫ്‌ 31,327 കോടി

തിരുവനന്തപുരംക്ഷേമ പെൻഷൻ 1500 രൂപയാക്കിയതും കൂടുതൽ പേർക്ക്‌ നൽകിയതും യുഡിഎഫ്‌ സർക്കാരാണെന്ന‌ ഉമ്മൻചാണ്ടിയുടെ തള്ളിൽ ചിരിക്കുകയാണ്‌ പെൻഷൻ വാങ്ങുന്നവർ. കുടിശ്ശികയെല്ലാം കൊടുത്തുതീർത്ത്‌ അർഹതപ്പെട്ടവർക്കെല്ലാം പെൻഷൻ ഉറപ്പാക്കി, അത്‌ മാസംതോറും കൃത്യമായി വിതരണം ചെയ്യുന്ന എൽഡിഎഫ്‌ സർക്കാരിന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ സ്വീകാര്യത വന്നുവെന്ന്‌‌ മനസ്സിലാക്കിയാണ്‌ വ്യാജപ്രചാരണം നടത്താൻ മുൻ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌‌. ഇതേ ചുവടുപിടിച്ച്‌ ബിജെപിയും മോഡി ലൈൻ തള്ളുമായി രംഗത്തുണ്ട്‌. ക്ഷേമപെൻഷൻ ഇടതുസർക്കാരിന്റെ മുഖമുദ്രസാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ Read more…

തവനൂർ മണ്ഡലത്തിൽ വികസനപ്പെരുമഴ: 832.08 കോടിയുടെ പദ്ധതികൾ!

തവനൂർ മണ്ഡലത്തിൽ വികസനപ്പെരുമഴ: 832.08 കോടിയുടെ പദ്ധതികൾ!—————————പറഞ്ഞ പദ്ധതികളെല്ലാം പൂർത്തീകരിക്കാനോ തുടങ്ങിവെക്കാനോ സാധിച്ചുവെന്ന കൃതാർത്ഥതയാണ് മനം നിറയെ. പറയുന്നത് പ്രാവർത്തികമാക്കാൻ സാധിക്കുക എന്നുള്ളത് ഒരു ജനപ്രതിനിധിക്ക് നൽകുന്ന സന്തോഷം അനൽപമാണ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ചയടക്കാൻ 32 കോടിയാണ് അനുവദിപ്പിക്കാനായത്. പ്രസ്തുത പദ്ധതി ടെൻഡർ ചെയ്ത് എടുത്തത് മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിയാണ്. പ്രവൃത്തി ഈ മാസം അവസാനത്തോടെ ആരംഭിക്കും. 48 കോടി ചെലവിട്ട് പുറത്തൂരിൽ തിരൂർ പുഴക്ക് കുറുകെ Read more…

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ ഫെമ പ്രകാരം അംഗീകാരം (നിരാക്ഷേപ പത്രം) നല്‍കുകയും ചെയ്തതായി കേന്ദ്ര ധനസഹമന്ത്രി Read more…