കെ-ഫോണ്‍ പദ്ധതിയുടെ സുതാര്യത; നുണകള്‍ പൊളിയുന്നു

ദേശീയതലത്തിലുളള പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റീവിറ്റി നല്‍കാനുള്ള പദ്ധതി 2012 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവെച്ചത്. ബി.എസ്.എന്‍.എല്‍, റെയില്‍ടെല്‍ എന്നിവയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പദ്ധതിക്ക് (എന്‍.ഒ.എഫ്.എന്‍) ചില പരിമിതികളുണ്ടെന്ന് കേന്ദ്രത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പു തന്നെ കണ്ടെത്തി. തുടര്‍ന്ന് ഭാരത് നെറ്റ് എന്ന Read more…

എന്താണ് സ്റ്റാർട്ടപ്പ് മിഷൻ.. ❓

സത്യത്തിൽ എന്താണ് സ്റ്റാർട്ടപ് മിഷൻ.. ❓ അതിന് കൃത്യമായി നിർവചനം നൽകുക പ്രയാസമാണെങ്കിലും ചുരുക്കി പറയാം. ശാസ്ത്ര സാങ്കേതിക രംഗത്ത് പരിക്ജ്ഞാനം നേടിയ യുവാക്കളെ തൊഴിലന്വേഷകർ എന്നതിൽ നിന്നും സംരംഭകരാക്കി മാറ്റുക എന്നതാണ് സ്റ്റാർട്ടപ് മിഷന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം. ഐടി മേഖലയിൽ വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് അവരുടെ ആശയങ്ങൾ സ്റ്റാർട്ടപ് മിഷനെ സമീപിച്ചു കൈമാറാൻ കഴിയുകയും അത് വികസിപ്പിച്ചെടുക്കുന്നതിന് സാമ്പത്തികമായും സാങ്കേതികമായും സഹായം നൽകുകയും, അത് വിപണനം ചെയ്യാൻ Read more…

സ്വർണക്കടത്തു കേസ്‌

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കള്ളിയിൽ നുണകൾ പെരുകുമ്പോൾ സ്വതന്ത്രചിന്തയുടെ അരിവാൾപ്പിടിയിൽ നമ്മൾ മുറുക്കിപ്പിടിക്കണം.” മാധ്യമപ്രവർത്തനത്തിന്റെ ആദ്യക്ഷരങ്ങൾ നുകരുന്ന വേളയിൽ ആരോ പറഞ്ഞ് മനസ്സിൽ പതിഞ്ഞ വാചകങ്ങളാണിത്. ഏതാനും ആ‍ഴ്ചകളായി കേരളത്തിലെ മാധ്യമപ്രവർത്തനം ചുറ്റിത്തിരിയുന്ന ഭ്രമണപഥം സമഗ്രമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ട ഒന്നാണ്. അരിമണികൾ വറുത്തെടുക്കുന്ന രൂപത്തിലാണ് നുണകൾ പ്രവഹിക്കുന്നത്. എവിടെ നിന്ന് എപ്പോൾ എന്ന് മാത്രം പ്രവചിക്കാൻ ക‍ഴിയില്ല. കാമ്പും ക‍ഴമ്പും ഉള്ള വാർത്താശകലങ്ങൾ ചിരഞ്ജീവികളാണ്. എന്നാൽ നമുക്കിടയിൽ ഇപ്പോൾ വരുന്ന വാർത്തകൾക്ക് Read more…

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്. തൊഴിൽരഹിതന്മാരുടെ വെപ്രാളമല്ലേ, ഈ ക്യാമ്പെയ്ൻ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വെട്ടുകിളിക്കൂട്ടങ്ങളായി മാറിയിട്ടുണ്ട് ഈ കൂട്ടർ. ഇവരുടെ ഈ രോഷപ്രകടനത്തെ സാധൂകരിക്കുന്ന നീതിനിഷേധം സർക്കാരിന്റെയോ പി എസ് സിയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ. ആദ്യം സർക്കാരിന്റെ ഭാഗം നോക്കാം. സിപിഒ ലിസ്റ്റുകൾ Read more…

തൊഴിലെവിടെ സർക്കാരെ?

“തൊഴിലെവിടെ സർക്കാരെ?”കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായ എന്റെ ചില പ്രീയ സുഹൃത്തുക്കളുടെ FB പ്രെഫൈൽ ഫ്രൈയിമിൽ ഇത് കണ്ടപ്പോഴാണ് കൗതുകമായത്. ആദ്യം വിചാരിച്ചു, കേന്ദ്ര സർക്കാരിനെതിരെയുള്ള പുതിയ ക്യാമ്പയിനായിരിക്കാമെന്ന് (അതൊരു അതിമോഹമാണെങ്കിലും …) ഇനി കാര്യത്തിലേക്ക്…കഴിഞ്ഞ 4 വർഷം കൊണ്ട് ഈ സർക്കാർ, മുൻ UDF സർക്കാർ 5 വർഷം കൊണ്ട് നടത്തിയതിനേക്കാൾ കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തി എന്നതാണ് സത്യം. ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട്, 1,33,132 Read more…

സ്പ്രിംഗ്ളര്‍ ട്രോൾ

എവിടെയോ വായിച്ച കഥയാണ്. അമേരിക്കയിലെ ആദിവാസി ഗോത്രവർഗക്കാർക്ക് (നേറ്റിവ് അമേരിക്കൻസ്) മഞ്ഞുകാലത്തിന് മുൻപേ വിറക് ശേഖരിക്കുന്ന പതിവുണ്ട്. ഒരു മഞ്ഞുകാലത്തിന് മുൻപ് ഒരു ഗോത്രത്തിലെ ആളുകൾ അവരുടെ ചീഫിനോട് ചോദിച്ചു, ഈ മഞ്ഞുകാലം കഠിനമായിരിക്കുമോ? ശൈത്യത്തിന്റെ കാഠിന്യം അനുസരിച്ച് ശേഖരിക്കേണ്ട വിറകിന്റെ അളവ് തീരുമാനിക്കാനാണ്. ഗോത്രത്തലവന്മാർക്ക് കാലാവസ്ഥ പ്രവചിക്കാൻ ചില പരമ്പരാഗത രീതികൾ ഉണ്ട്. പക്ഷേ, ഈ ചീഫ് ന്യൂ ജെൻ ആണ്. അദ്ദേഹത്തിന് പരമ്പരാഗത രീതികൾ വശമില്ല. എന്നാലും, Read more…

രെശ്മിത വകീൽ റേപ്പ് കേസ് പ്രതിക്ക് വേണ്ടി ഹാജരായി: Explanation

രെശ്മിത വകീൽ റേപ്പ് കേസ് പ്രതിക്ക് വേണ്ടി ഹാജരായി എന്ന് കളിയാക്കുന്ന സന്ഘികൾക്ക് സൂര്യനെല്ലി കേസിൽ പ്രതി ഭാഗം വക്കീൽ ആരാണെന്ന് അറിയാമോ? സന്ഘികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മരിച്ചു പോയ നിങ്ങളുടെ നേതാവും മുൻ മന്ത്രിയും ആയിരുന്ന നിങ്ങളുടെ നേതാവ് അരുൺ ജെയ്റ്റ്‌ലി ആയിരുന്നു…