*സ്ത്രീ ശാക്തീകരണം: വഴികാട്ടിയായി കുടുംബശ്രീ*

പട്ടിണിയില്ലാതാക്കാൻ കേരളം ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജന മിഷനാണ് കുടുംബശ്രീ. സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക് , കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക് എന്ന ആശയം മുൻ നിർത്തി പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയിൽ നിലവിൽ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതാ അംഗങ്ങളാണ് ഉള്ളത്. കുടുംബങ്ങളുടെ ഉന്നതിയും സ്ത്രീകളുടെ പുരോഗതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും ലക്ഷ്യംവച്ചാണ് കുടുംബശ്രീയിലൂടെ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.കഴിഞ്ഞ നാലര വർഷം വളർച്ചയുടെ പടവുകളിലേക്കാണ് കുടുംബശ്രീ സംഘടനാ സംവിധാനത്തെ സർക്കാർ ഉയർത്തിയത്. 2015-16 ൽ 75 Read more…

എന്താണ് സ്ത്രീശാക്തീകരണം എന്ന് ചോദിക്കുന്നവർക്ക്‌ ഇത് സമർപ്പിക്കുന്നു.

ഇടതുപക്ഷം യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും ഒരു വൻമതിൽ തന്നെ പണിതിരിക്കുന്നു. സകലമാന അമാനവ അനാക്രി പോമോ സത്വ വാദികളുടെ പക്വത, ജാതി എന്നിവ അളക്കുന്ന മെഷീനിന് ഇനി പിടിപ്പത് പണി കാണുമല്ലോ? സഖാവ് ആര്യ രാജേന്ദ്രൻ, 21 വയസ്സ്, തിരുവനന്തപുരം കോർപറേഷൻ മേയർ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. സഖാവ് പ്രസന്ന ഏണസ്റ്റ്, കൊല്ലം കോർപറേഷൻ മേയർ. സഖാവ് ബീനാ ഫിലിപ്പ്, കോഴിക്കോട് കോർപറേഷൻ മേയർ. സഖാവ് ആൻസിയ, കൊച്ചി Read more…

തുല്യനീതിക്കായുള്ള മുന്നേറ്റത്തിന്റെ മുന്നണിയില്‍ കൂടുതല്‍ കരുത്തോടെ ഇടതുപക്ഷമുണ്ടാകും: മുഖ്യമന്ത്രി

സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് സ്ത്രീകള്‍ക്ക് കടന്നുവരാനാവശ്യമായ പിന്തുണയും സുരക്ഷയും ആത്മവിശ്വാസവും നല്‍കുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ വിശാലമായ വര്‍ഗരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വളര്‍ന്നു വന്നത്. ആ കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്, ഈ സര്‍ക്കാരും ഇതുവരെ മുന്നോട്ടു പോയിട്ടുള്ളതെന്നും മുഖ്യമന്ത്രി Read more…