വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും.. ⁉ വിലയിരുത്തും..⁉ലോകത്ത് ആകമാനം ഉള്ള വലത് ഇടത് ഭരണകൂടങ്ങൾ ഒരു മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കുന്നത് നല്ലതാണ്..മുന്ന് പല പോസ്റ്റുകളിലും ലോക ഒന്നാം രാജ്യങ്ങളായ അമേരിക്ക, യൂറോപ്പുകളിലെ വലതുപക്ഷ ഭരണകൂടങ്ങളുടെയും ഫ്രീ മാർക്കറ്റ്ന്റെയും പോരായ്മകൾ വിലയിരുത്തിയിട്ടുള്ളതാണ്..ഇനി നമുക്ക് ഇടതുപക്ഷ ഗവണ്മെന്റുകൾ ഭരിക്കുന്ന രാജ്യങ്ങൾ തന്നെ നോക്കാം=====================================🌹🇨🇳 കമ്യൂണിസ്റ്റ് ചൈന 🇨🇳🌹ചൈന ഒരു സംഭവം തന്നെയാണ്.. ‼⭕ ആദ്യമായി തന്നെ സന്തോഷ വാർത്ത.. ചൈന കൊറോണക്ക് വാക്‌സിൻ കണ്ടു പിടിച്ചു.. https://bit.ly/3bntlxh⭕ ഇറ്റലി യൂറോപ്യൻ യൂണിയനോട് കരഞ്ഞു ചോദിച്ചു പേഴ്‌സണൽ പ്രൊട്ടക്ഷന് വേണ്ടിയുള്ള എക്യുപ്മെന്റ് അയച്ചു തരാൻ.. ഒരൊറ്റ യൂറോപ്യൻ രാജ്യവും റെസ്പോൻഡ് ചെയ്തില്ല.. എന്നാൽ ചൈന സഹായിക്കാമെന്നേറ്റു.. ഉടൻ തന്നെ സപ്ലൈസ് അയക്കുകയും ചെയ്‌തു..https://politi.co/3b3GStZ⭕ വിറ്റ് അതല്ല, രോഗം പകരാതിരിക്കാൻ ചൈന “വുഹാൻ” എന്ന പ്രവിശ്യ ഷട്ട്ഡൗണ് ചെയ്തപ്പോൾ അത് “ഡ്രകോണിയൻ ആക്ട്” പക്ഷെ അതേ സംഭവം ഇറ്റലി ചെയ്തപ്പോൾ “യൂറോപ്പിനെ രക്ഷിക്കാൻ ഉള്ള പ്രതിരോധ നടപടി..” ആയാണ് വിലയിരുത്തിയത്..http://bit.ly/38W5Hq5⭕ ആഴ്ചകളോളം മാസ്‌ക് ധരിച്ചു രോഗബാധിതരെ ശ്രുശ്രുഷിക്കേണ്ടി വന്ന ചൈനീസ് നേഴ്‌സുമാരുടെ പ്രവർത്തനം പ്രശംസനീയമാണ്..http://bit.ly/3a5Lwreഇതുവരെ (2020 മാർച്ച് 22) 81,054 കേസുകളിൽ 3,261 മരണങ്ങൾ ചൈനയിലുണ്ട്. ആദ്യ ആഴ്ചകളിൽ ചൈനയിൽ വൈറസ് പടർന്നപ്പോൾ, പല പാശ്ചാത്യ, “ലിബറൽ” മാധ്യമങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പിഴവുകൾ കണ്ടെത്താൻ ഓടി നടക്കുകയായിരുന്നു.. നിലവിലെ കണക്ക് അനുസരിച്ച് 53,578 കേസുകളിൽ 4,825 പേർ ഇറ്റലിയിൽ മരിച്ചു. മരണനിരക്ക് (മരണമടഞ്ഞവരുടെ ശതമാനം) ചൈനയെ സംബന്ധിച്ചിടത്തോളം 4.032% ആണ്. ഇറ്റലിയിൽ ഇത് 9.00% ആണ്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനും, പുറത്തുള്ള ഹുബെ പ്രവിശ്യയും തുടർച്ചയായി 4 ദിവസത്തേക്ക് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയുടെ മറ്റ് ഭാഗങ്ങളിലും പ്രാദേശികമായി പകരുന്ന അണുബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.⭕ സ്വന്തം രാജ്യത്ത് വൈറസിന് മൂക്കുകയർ ഇട്ട ചൈന ഇപ്പോൾ മറ്റു ലോകരാജ്യങ്ങളെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്..❤ ഇറാൻ – https://bit.ly/3ahrSZC❤ ഇറ്റലി – https://bit.ly/2UwnmiY❤ സെര്ബിയ – https://bit.ly/2J3cmEu❤ ഇറാക്ക് – https://bit.ly/2xeCrxK❤ ജർമനി – https://bit.ly/2wjHxZG❤ സ്പെയിൻ – https://bit.ly/2y18ce7❤ ഫ്രാൻസ് – https://bit.ly/33CcdkV❤ ആഫ്രിക്ക – https://bit.ly/2J95dCy=====================================🌹🇻🇳സോഷ്യലിസ്റ്റ് വീയറ്റ്നാം 🇻🇳🌹⭕ വികസിത രാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്ന അവസ്ഥയിൽ കൊറോണയേ പ്രതിരോധിക്കാൻ സ്റ്റെറിലൈസേഷൻ ചേംബറുകൾ തെരുവുകളിൽ ഇത് അമേരിക്കയലോ , യൂറോപ്പിലോ അല്ല. പക്ഷെ ഈ മാതൃക കമ്യുണിസ്റ്റ് രാജ്യത്തിൽ നിന്നാണ്.. ഹോചിമിന്റെ നാട്.. വിയറ്റ്നാമിൽ നിന്ന്..90% ബാക്ടീരിയായെയും, വൈറസിനെയും നശിപ്പിക്കുന്ന മൊബൈൽ സ്റ്റർലൈസേഷൻ ചെമ്പറുകൾ സോഷ്യലിസ്റ്റ് വീയറ്റ്നാം തങ്ങളുടെ തെരുവുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം 1000 പേർക്ക് വരെ ഉപയോഗിക്കാൻ പറ്റുന്നവ.. 15 – 20 സെക്കന്റ് ആണ് ഒരാൾക്ക് ഉപയോഗിക്കേണ്ടത്.. മാത്രമല്ല ഇത് സൗജന്യവുമാണ്.. https://bit.ly/2Ur6NFf=====================================🌹🇨🇺കമ്യൂണിസ്റ്റ് ക്യൂബ 🇨🇺🌹⭕ MS Braemar എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പൽ അറ്റ്ലാൻ്റിക് സമുദ്രത്തിൽ ഏതേലും സൗഹൃദ രാജ്യത്തോട് അടുപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.. കപ്പലിലെ ആറോളം യാത്രികർ കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നു.. ബ്രിട്ടീഷ് ഭരണകൂടം ശത്രുരാജ്യമായി കണ്ടിരുന്ന ക്യൂബയോട് ഏറ്റവുമൊടുവിൽ സഹായമഭ്യർത്ഥിച്ചു.. ക്യൂബ ഇരുകൈകളും നീട്ടി സ്വീകരിച്ചു..https://bit.ly/39eo1ei⭕ ചൈനയിലെയും വെനിസ്വേലയിലെയും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ക്യൂബൻ മെഡിസിൻ (ആൻറിവൈറൽ റീകോംബിനന്റ് ഇന്റർഫെറോൺ ആൽഫ 2 ബി (IFNrec)) ആണ് ഉപയോഗിക്കുന്നത്..https://bit.ly/2WLfmO7=====================================😡🇺🇸 ക്യാപിറ്റലിസ്റ് അമേരിക്ക 🇺🇸😡എന്തുകൊണ്ട് എല്ലാവരും ചികിത്സ തേടി അമേരിക്കയിലേക്ക് പോകുന്നു ❓അമേരിക്കയിൽ മാത്രമേ ചികിത്സ വിൽപ്പനക്ക് വച്ചിട്ടുള്ളൂ എന്നതാണ് ഉത്തരം..‼രോഗ പ്രതിരോധത്തിനും ചികിത്സക്കുമായി വലിയ ഗവേഷണങ്ങൾ ലോകം മുഴുവൻ നടക്കുന്നുണ്ട്. പക്ഷെ വൻ വിപണി സാധ്യത ഉള്ള മരുന്നുകൾ കണ്ടെത്തിയാൽ അവ മോഹ വിലകൊടുത്തു അമേരിക്ക വാങ്ങിക്കും. കിട്ടിയില്ലെങ്കിൽ ഗവേഷണം നടത്തിയവരെ പിടിച്ച് അമേരിക്കൻ പൗരത്വം കൊടുക്കും. അതും നടന്നില്ലെങ്കിൽ ഓഹരികളിൽ തിരിമറി നടത്തി മരുന്നിന്റെ അവകാശം ഉള്ള കമ്പനി കൈക്കലാക്കും. ഈ ശ്രേണിയിലെ അവസാന ഉദാഹരണം ആണ് കൊറോണക്ക് എതിരായുള്ള വാക്സിൻ. വാക്സിൻ കണ്ടെത്തിയത് ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ “ക്യുർ വാക്” (CureVac) ആണെന്ന് ലോകമെങ്ങും മാധ്യമങ്ങൾ 15നും 16നും റിപ്പോർട്ട് ചെയ്തു. അമേരിക്ക അത് കൈക്കലാക്കാൻ ശ്രമിക്കുന്നു എന്നും.https://bit.ly/33Bqj5Wഎന്നാൽ കഴിഞ്ഞ 2 ദിവസമായി വന്ന വാർത്തകൾ നോക്കൂ. ജർമനിക്കാരുടെ വാക്സിൻ, മനുഷ്യരിൽ പരിശോധന നടത്തിയത് അമേരിക്ക ആണെന്ന് കാണാം. ഇനി അവർ നിശ്ചയിക്കുന്ന വിലയിൽ നമ്മൾ ആ അമേരിക്കൻ കമ്പനിയുടെ വാക്സിൻ വാങ്ങിക്കണം. അല്ലാതെ വേറെ നിവർത്തിയില്ല. കാരണം, ഈ ഗവേഷണത്തിന്റെയും, മരുന്നിന്റെയും ലോകം മുഴുവൻ ഉള്ള കുത്തക അവകാശം പേറ്റന്റ് വഴി അവർ ഇതിനോടകം നേടിയെടുത്തിട്ടുണ്ടാവും.=====================================രോഗത്തിന് ചികിത്സ നേടാൻ എല്ലാ മനുഷ്യനും അവകാശമുണ്ട്. ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ എപ്പോഴും മനുഷ്യ രാശിയുടെ പൊതുവായ നേട്ടങ്ങളായിരിക്കണം. അത് ഉപകാരപ്പെടേണ്ടതും മനുഷ്യർക്കെല്ലാം പൊതുവായിട്ടാകണം. എവിടെ ചികിത്സ നേടണം എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇവിടെയാണ് മുകളിൽ പറഞ്ഞ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങൾ വ്യത്യസ്തമാകുന്നത്..കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് “ചൈന ദൈവക്രോധം അനുഭവിക്കുന്നു” എന്ന് അവകാശപ്പെടുന്ന നിങ്ങളുടെ കുടുംബത്തിലെ വാട്സാപ്പ് അമ്മാവന്മാർക്കും അമ്മായിമാർക്കും ഈ വിവരങ്ങൾ അയക്കണം..ഇതെല്ലാം ഒരു രാഷ്ട്രീയ നിലപാടിന്റെ തുടർച്ചയാണ് – പൊതുആരോഗ്യവും വിദ്യഭ്യാസവും ഒരു അടിസ്ഥാന അവകാശമാണ് എന്ന കമ്മ്യൂണിസ്റ്റ് നിലപാടിന്റെ. ഇങ്ങു കേരളത്തിൽപ്പോലും അതിന്റെ തുടർച്ചയാണ് നിങ്ങൾ കാണുന്നത്, ഈ ഇടത് സർക്കാർ വഴി അനുഭവിക്കുന്നത്.. ❤#CapitalisamFailure Vs #LeftAlternative#LeftIsTheOnlyRight

https://m.facebook.com/story.php?story_fbid=10156864477587127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *