“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ..അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന വാട്ടബോട്രി (Whataboutry) അല്ലാതെ ചൂണ്ടി കാണിക്കാൻ ഒന്നുമില്ലെന്നറിയാം..

‼️അതേതായാലും നന്നായി ബൽറാം.. CPI(M) ഈ സമൂഹത്തിൽ എന്ത് ചെയ്തുവെന്ന് എല്ലാവരും അറിയാൻ ഈ ചോദ്യം സഹായിക്കും.. ❗ആദ്യമായി ഒരു കാര്യം…പ്രളയപുനരധിവാസത്തിനായി CPI(M) പ്രഖ്യാപിച്ചതല്ല രണ്ടായിരം വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി.. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് CPM ഏറ്റെടുത്ത ഒരു അജണ്ടയാണത്. ഓരോ ലോക്കൽ കമ്മിറ്റിയും ഒരു വീടെങ്കിലും നിർമ്മിച്ച് ഭവനരഹിതരില്ലാത്ത കേരളമെന്ന പിണറായി വിജയൻ സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് തങ്ങളാൽ കഴിയുന്ന റോൾ നിർവഹിക്കാനാണ് പാർട്ടി ഈ ചുമതല ഏറ്റെടുത്തത്..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഉദ്യമം വളരെ മനോഹരമായി പൂർത്തീകരിച്ചിട്ടുണ്ട്.. ചില ഉദാഹരണങ്ങൾ മാത്രം താഴെ ഈ പോസ്റ്റിൽ ഫോട്ടോസായും കുറച്ചു താഴെയുള്ള ലിങ്കിലെ പഴയ പോസ്റ്റിലും, ആ പോസ്റ്റിലെ കമന്റിലുമായി ചേർക്കുന്നു…https://m.facebook.com/story.php?story_fbid=10156209477067127&id=622302126ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോഴും പാർട്ടി തുടരുകയാണ്…പ്രളയത്തിലും കേരളത്തിന് കൈത്താങ്ങാകാൻ പാർട്ടി ഉണ്ടായിരുന്നു. ⭕ ആദ്യത്തെ പ്രളയം കഴിഞ്ഞപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് ഈ പ്രസ്ഥാനം നൽകിയത് 34 കോടിയിലേറെ രൂപയായിരുന്നു. വീടുകൾ നിർമ്മിക്കാൻ CMDRF ൽ നിന്ന് നൽകുന്ന സഹായം വെച്ച് കണക്കാക്കിയാൽ ഏകദേശം 1,100 ൽ പരം വീടുകൾ നിർമ്മിക്കാനുള്ള തുക..https://bit.ly/3aQJTgG⭕ രണ്ടാമത്തെ പ്രളയം കഴിഞ്ഞപ്പോഴും പാർട്ടി കൊടുത്തു 22 കോടി.. വീടുകൾ നിർമ്മിക്കാൻ CMDRF ൽ നിന്ന് നൽകുന്ന സഹായം വെച്ച് കണക്കാക്കിയാൽ ഏകദേശം 680 ൽ പരം വീടുകൾ നിർമ്മിക്കാനുള്ള തുക..https://bit.ly/2KOiGAOഅപ്പോൾ ആ ചോദ്യം വീണ്ടും ചോദിക്കുന്നു…എവിടെ കോൺഗ്രസേ നിങ്ങൾ പ്രഖ്യാപിച്ച ആ ആയിരം വീടുകൾ..❓ എവിടെ അതിനായി നിങ്ങൾ പിരിച്ച കോടികൾ..❓എന്തേ ഉത്തരമില്ലേ..⁉️ എപ്പോഴത്തെയും പോലെ മുക്കി നക്കി തിന്നല്ലേ..❓


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *