ഇത് പറയേണ്ടതുണ്ട് , അത്ര കണ്ട് നുണ പ്രചരണങ്ങൾ ആണ് ” മൗദൂതി കോൺഗ്രസുകാർ ” വാട്ട്സാപ്പ് വഴി തീരദേശ മേഖലകളിൽ നടത്തുന്നത്..! ഒട്ടനവധി മെസേജുകൾ പലവിധത്തിൽ കാണാൻ ഇടയായാൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്..! അത് കൊണ്ട് ഞാൻ ചുവടെ കുറിക്കുന്നത് ഒരു പുതിയ കാര്യമോ ,തീരദേശത്തെ മനുഷ്യർക്ക് അറിവില്ലാത്തതോ അല്ലാ ,എന്നിരുന്നാലും അറിയാത്തവർക്കായി കുറിക്കുന്നു.

⭕ചോദ്യം : മത്സ്യത്തൊഴിലാളികളുടെ ജീവിത പുരോഗതിക്കും ,സുരക്ഷിതത്വത്തിനായി ഇടതുപക്ഷ ഗവൺമെൻ്റ് എന്ത് ചെയ്തു???? ഉത്തരം :

🔴1)തീര പ്രദേശത്ത് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന 18685 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ” പുനർഗേഹം ” പദ്ധതി നടപ്പിലാക്കി.2450 കോടിയുടെ ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചു.

🔴2 ) തീരദേശത്ത് സാക്ഷരത ഉറപ്പിക്കാനായി അക്ഷര നഗരം പദ്ധതി.

🔴3 ) തീരദേശത്തെ കുട്ടികൾക്ക് പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പ്രതീഭാ തീരം പദ്ധതി.

🔴4 ) മത്സ്യത്തൊഴിലാളി ഭവനങ്ങളിൽ പുനർവൈദ്യുതീകരണ പദ്ധതി.

🔴5 ) ഫിഷറിസ് ടെക്നിക്കൽ സ്കൂളുകൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതി.

🔴6 ) മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് ,GPS ലൈഫ് ബോയ്, നാവിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി.

🔴7 ) ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന 1000 മത്സ്യ ബന്ധന യാനങ്ങൾക്ക് സാറ്റ്ലൈറ്റ് ഫോണുകൾ നൽകുന്ന പദ്ധതി.

🔴8) കടൽ രക്ഷപ്രവർത്തനത്തിന് 3 മറൈൻ ആംബുലൻസുകൾ

🔴9) മത്സ്യബന്ധന യാനങ്ങൾക്കും എഞ്ചിനുകൾക്കും ഇൻഷുറൻസ് പദ്ധതി.

🔴10) മത്സ്യത്തൊഴിലാളികളുടെ ഇൻഷുറസ് തുക വർധിപ്പിച്ച് നൽകി..! http://niyamasabha.org/codes/14kla/session_22/ans/s00101-180121-869610829866-22-14.pdf

മുകളിലെ ലിങ്കിൽ ഇതിലുമേറെ കാര്യങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാവും..! എത്ര കാലം നിങ്ങൾക്കിങ്ങനെ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാൻ കഴിയും “മൗദൂദി കോൺഗ്രസുകാരാ…. “


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *