മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ എന്നെ വ്യക്തിപരമായി ഞെട്ടിച്ചു എന്ന് പറയാതെ വയ്യാ. അത് പിണറായി വിജയൻ എന്ന നേതാവിൻ്റെ പ്രെസൻ്റെഷൻ സ്കിൽ കൊണ്ട് മാത്രമായിരുന്നില്ലാ ,മറിച്ച് ഒരു ചോദ്യത്തിന് നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞ ഡാറ്റ കൊണ്ട് കൂടെയാണ്. ഞാൻ അതിലെ ഡാറ്റയുടെ ടൈംലൈൻ ഒന്ന് നോക്കാം എന്ന് വെച്ചു..! പോയിൻ്റ് ഇട്ട് എഴുത്തുന്നു.

🔴 മൊയ്യാരത്ത് ശങ്കരൻ എന്ന പേര് പറഞ്ഞാണ് അദ്ദേഹം ഡാറ്റ പ്രസംഗം തുടങ്ങുന്നത്.ആ ഡാറ്റ 1948 മെയ് 13 തിയതിയാണ്. പിന്നെയത് മധു ,ലാൽജി ,ഹനീഫ എന്നി തൃശൂരിൽ കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട കോൺഗ്രസുകാരിൽ എത്തി.

🔹1)http://archive.is/ZMqIn

🔹2)https://bit.ly/33V1eoX

🔴പിന്നീട്‌ അദ്ദേഹം കെ കെ ശൈലജ ടീച്ചറെ റോക്ക് ഡാൻസറാക്കി ചിത്രികരിച്ച കെ.പി.സി.സിയുടെ പ്രസിഡൻ്റിനെ പറ്റി പറഞ്ഞു ,ഒപ്പം ആരോഗ്യ മന്ത്രിക്ക് മീഡിയാ മാനിയായാണ് എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണതെയും പരാമർശിച്ചു. അത്യന്തം മോശമായി ശൈലജ ടീച്ചറുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യു.ഡി.എഫ് സൈബർ ടീമുകളെയും തുറന്നു കാട്ടി.

🔹️1 ) https://bit.ly/31PyI5u

🔹️2) https://bit.ly/3iEk1ZO

🔹️3 ) https://bit.ly/33V1AvN

*അദ്ദേഹത്തിൻ്റെ വാചകങ്ങളിലൂടെ നോക്കാം*

🔴”അത്യന്തം മോശമായ പോസ്റ്റുകള്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്‌സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ഭീകരമായ സൈബര്‍ തെറിവിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടല്ലേ നേരിട്ടത്.”

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപ പ്രചരണം.👇👇

🔹️1) https://bit.ly/2XZZV4l

🔴” കൊറോണക്കാലത്ത് ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സൈബര്‍ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നല്‍കിയതോ കോണ്‍ഗ്രസിലെ ഒരു യുവ എം.എല്‍.എയല്ലേ.”

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ബെന്യാമിനും അരുവിക്കര എംഎല്‍എ ശബരീനാഥനും ഫേസ്ബുക്കിലെ തമ്മിലടി തുടങ്ങിയത്. 👇👇

🔹️1) https://bit.ly/33VcilS

🔴”എഴുത്തുകാരി കെ.ആര്‍ മീരയെ ഒരു യുവ കോണ്‍ഗ്രസ് എം.എല്‍.എ അധിക്ഷേപിച്ചത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്. അതിന് ശേഷം തന്റെ കീഴിലുള്ള സൈബര്‍ ടീമിന് തെറിവിളിക്കാന്‍ പ്രോത്സാഹനവും നല്‍കി. അങ്ങേയറ്റം നിലവാരമില്ലാതെയല്ലേ ആ എം.എല്‍.എ മീരയെ ആക്ഷേപിച്ചത്.”

ഫേസ് ബുക്കില്‍വന്ന്‌ തെറി വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ?; ബൽറാമിന്റെ അധിക്ഷേപത്തിന്‌ മറുപടിയുമായി കെ ആർ മീര👇👇

🔹️1) https://bit.ly/31LHNMF

🔴”ലോകം തന്നെ ആദരിക്കുന്ന നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ അധിക്ഷേപിക്കുക മാത്രമല്ല തന്റെ സംഘങ്ങള്‍ക്ക് അദ്ദേഹത്തെ ആക്ഷേപിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത് നമ്മള്‍ കണ്ടില്ലേ. അതിനെ വിമര്‍ശിച്ച കെ.പി.സി.സി പ്രസിഡണ്ടിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായില്ലേ”👇👇

🔹️1) https://bit.ly/3iByTYF

🔴” ഫേസ്ബുക്കില്‍ കേട്ടലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു വനിത ഈ അടുത്ത് കേസ് നല്‍കിയത്.”

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച വി ഡി സതീശൻ എംഎൽഎക്ക് എതിരെ പൊതുപ്രവർത്തകൻ സലാം നൊച്ചിലകത്തിന്റെ ഭാര്യ പറവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊതുപ്രവർത്തകൻ സലാം നൊച്ചിലകത്തിന്റെ ഭാര്യയെയും അമ്മയെയും എംഎൽഎ അസഭ്യവർഷം നടത്തിയിരുന്നു.പൊതുപ്രവർത്തകൻ സലാം നൊച്ചിലകത്തിന്റെ ഭാര്യയെയും അമ്മയെയും എംഎൽഎ അസഭ്യവർഷം നടത്തിയിരുന്നു.👇👇

🔹️1) https://bit.ly/3kISgkn

🔴”അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാ് ഹനാന്‍ എന്ന പെണ്‍കുട്ടി മേഴ്‌സിക്കുട്ടിയമ്മയും മീരയും നേരിട്ടതിനേക്കാള്‍ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികള്‍ക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. പ്രതിപക്ഷ നേതാവ് പണിത് തന്നെ വീട്ടിലിരുന്നു അതേ ആളെ വിമര്‍ശിക്കാന്‍ നാണമില്ലേ എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അത് പുരോഗമിച്ചാണ് അശ്ലീലതയിലേക്ക് നീണ്ടത്. “

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹനാന് നേരെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ അസഭ്യവര്‍ഷം.👇👇

🔹️1) https://bit.ly/30TRBFe

🔴” നമ്മുടെ നാടും ലോകവും നിപയെ തുരത്തുന്നതിന് നാം നടത്തിയ പ്രവര്‍ത്തനത്തിടയ്ക്ക് ജീവന്‍ ത്യജിച്ച ലിനിയെ ഓര്‍ക്കാറുണ്ടല്ലോ. അവരുടെ കുടുംബത്തെ സോഷ്യല്‍മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നത് നമ്മള്‍ മറന്നുപോയോ.ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയില്ലേ”👇👇

🔹️1) https://bit.ly/2XXxx2J

🔴” എന്താണ് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ. ന്യൂസ് 18 ലെ ഒരു അവതാരകയെ എന്തുമാത്രം കേട്ടാലറയ്ക്കുന്ന അധിക്ഷേപമാണ് ഇക്കൂട്ടര്‍ നടത്തിയത്. “👇👇

🔹️1) https://bit.ly/2XYOJ8a

🔴” ഏഷ്യാനെറ്റിലെ ഒരു അവതാരകയ്‌ക്കെതിരെ ഒരു പേജില്‍ വാര്‍ത്ത വന്നില്ലേ. ഇതിന്റെ ഭാഗമായി ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.”👇👇

🔹️1) https://bit.ly/2XW8AEY

🔴”മനോരമയിലെ ഒരു അവതാരകയ്‌ക്കെതിരേയും ഉണ്ടായില്ലേ കേട്ടാലറയ്ക്കുന്ന തരത്തില്‍ ലൈംഗികചുവയുള്ള അധിക്ഷേപങ്ങള്‍. അന്ന് പലര്‍ക്കും പ്രയാസം തോന്നിയല്ലോ. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായത്.”👇👇

🔹️1) https://bit.ly/33VG1em

ഒരു ഒറ്റ വാർത്താ സമ്മേളനത്തിൽ മാത്രം അദ്ദേഹം ഉപയോഗിച്ച ഡാറ്റയുടെ വാർത്ത ലിങ്കുകളാണ് മുകളിലേത്. ഒരു പക്ഷേ ഇതിനായ് സമയം മെനകെടുത്തിയാൽ ഒട്ടനവധി വിഷയങ്ങൾ നമ്മൾക്ക് കണ്ടെത്താൻ കഴിയും. ഈ കാര്യങ്ങൾ ഇടത് സർക്കിളിലേ ഏറ്റവും റീച്ച് ഉള്ള ഒരാൾ സമാനമായി ഡാറ്റ വെച്ചാ എഴുത്തിയാൽ കാണുന്ന മനുഷ്യരുടെ പത്ത് ഇരട്ടിയാവും നിലവിൽ മുഖ്യമന്ത്രിയുടെ ഈ ഡാറ്റാ പായ്ക്ക് പ്രസംഗം കേട്ടിട്ടുണ്ടാവുക ,ദേശാഭിമാനിയും ,മറ്റ് ഇതര ഓൺലൈൻ മാധ്യമങ്ങളും വഴി വായിച്ചിട്ടറിഞ്ഞിട്ടുണ്ടാവുക.!

പ്രിയ മാധ്യമ പ്രവർത്തകരോടാണ് ,

ഞങ്ങൾക്ക് പ്രതിപക്ഷത്തെ പറ്റി കുറച്ച് വിഷയങ്ങളിൽ വ്യക്തത വരുത്താനുണ്ട്..! ചോദ്യങ്ങൾ നിങ്ങൾക്ക് അയച്ചു തന്നാൽ മുഖ്യമന്ത്രിയോട് ചോദിക്കുമോ ?? നിങ്ങൾ ശരിയായ നിലയിൽ ഒരു ചോദ്യം ചോദിച്ചാൽ വിത്ത് ഡാറ്റ അദ്ദേഹം അതിനുത്തരം തരും. അത് തത്സമയം ലോകമാക്കെയുള്ള മലയാളി അറിയും. നിങ്ങളുടെ ഒരു ചോദ്യം ഞങ്ങൾ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സാധാരണ മനുഷ്യരുടെ അധ്വാനം കുറയ്ക്കും.!
ഒരു ഫേയ്ക്ക് ന്യൂസ് Finding ആയി കണ്ടാൽമതി..!

സഹായിക്കുമോ??

Pinko Human

https://m.facebook.com/story.php?story_fbid=994672824373705&id=241243149716680


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *