മുക്കോല പ്രഭാകരൻ… ഇന്ന് സി പി ഐ എമ്മിൽ നിന്നും രണ്ട് ബ്രാഞ്ച് കമ്മിറ്റി അടക്കം ബി ജെ പി യിൽ ചേർന്ന് എന്ന് പ്രചരിപ്പിക്കപ്പെട്ടവരിൽ പ്രധാനി..
ആ മുക്കോല പ്രഭാകരന്റെ ടൈം ലൈനിൽ നോക്കിയാൽ ഇങ്ങനെ ഒരു വീഡിയോ കാണാം. സ്വതന്ത്ര സ്ഥാനാർത്ഥി മുല്ലൂർ അജിതയെ കുട അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്ന അഭ്യർത്ഥനയാണത്.2020 ഡിസംബർ 7 നു ഇട്ട പോസ്റ്റ് ആണത്..!!
ഇതിനും ഒരു മാസം മുന്നേ നവംബർ 16 നു ഈ മുക്കോല പ്രഭാകരൻ അടക്കം രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ, പതിനാറ് പാർട്ടി മെംബർമ്മാർ എന്നിവരെ പാർട്ടിയിൽ നിന്നും നടപടി എടുത്ത് പുറത്താക്കുകയും അത് കുറിപ്പായി മാധ്യമങ്ങൾക്ക് നൽകുകയും വിഴിഞ്ഞം കോവളം ഭാഗങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു…
എന്തിനായിരുന്നു ഇത്രയും നേതാക്കളേയും പാർട്ടി അംഗങ്ങളേയും നടപടി എടുത്ത് പാർട്ടി പുറത്താക്കിയത്..?
തിരുവനന്തപുരം കോർപ്പറേഷൻ മുല്ലൂർ ഡിവിഷനിൽ , പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥി സ: അഞ്ജു കെ നിനു ആയിരുന്നു. ഡിവിഷൻ പരിധിയിലെ പാർട്ടി അംഗങ്ങൾ കൂടി നിശ്ചയിച്ച സ്ഥാനാർത്ഥിയായിരുന്നു സ: അഞ്ജു..ഈ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് മുക്കോല പ്രഭാകരൻ തന്റെ ബന്ധുകൂടിയായ മുല്ലൂർ അജിതയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പാർട്ടി തീരുമാനത്തെ വെല്ല് വിളിച്ച് ഈ സ്വതന്ത്ര സ്ഥാനാർത്ഥിക്കായി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഇറങ്ങുകയും ചെയ്തു. ഒപ്പം തന്റെ ബന്ധുക്കളും കുടുംബവും അടങ്ങുന്ന ഡിവിഷനിൽ ഉൾപ്പെടുന്ന രണ്ട് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും..!
തുടർന്ന് പാർട്ടി ഇവർക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്നു…!
ആരാണു ഇവരുടെ സ്ഥാനാർത്ഥി ആരാണു മുല്ലൂർ അജിത, വിഴിഞ്ഞം ആകെ വിഴുങ്ങാൻ കരാർ എടുത്തിരിക്കുന്ന അദാനി ഗ്രൂപ്പ് ഫാൻസിന്റെ സ്വന്തം സ്ഥാനാർത്ഥി, അത് കൊണ്ട് തന്നെ ബി ജെ പി പേരിനു ഒരു സ്ഥാനാർത്ഥിയേയും നിർത്തി സ്വതന്ത്ര സ്ഥാനാർത്ഥിക്കായി വോട്ട് പിടിക്കാനിറങ്ങി, വോട്ടെണ്ണിയപ്പോൾ, പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ച്, മണ്ണും ചാരി നിന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി ഓമന വിജയിച്ചു. ബി ജെ പിക്ക് ലഭിച്ചത്,123 വോട്ട്, ബാക്കി വോട്ടുകൾ അജിതക്ക് മറിച്ചു.
തീർന്നില്ല, ആ ഇലക്ഷൻ തുടക്ക സമയം മുതൽ ഇവർ ബി ജെ പിയുമായി ബന്ധം സ്ഥാപിക്കുയും, പാർട്ടിയെ തോൽപ്പിക്കാനായി ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷിനു ( ടോർച്ച് സുരേഷ് ) വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. അവരെയാണു ഇന്ന് ബി ജെ പി മാലയിട്ട് ഒരിക്കൽ കൂടി സ്വീകരിച്ചതും വിടുവായൻ രാജേഷ് ബ്രാഞ്ച് ഓഫീസ് ബി ജെ പി ഓഫീസ് ആയി മാറി എന്ന് ‘ ആഞ്ഞ് തള്ളിയതും ‘ അത് മൗദൂദി ലീഗ് അണികൾ ആഞ്ഞ് പ്രചരിപ്പിച്ചതും..
ഇനി ഓഫീസിന്റെ യാഥാർത്ഥ്യം കൂടി…
പാർട്ടി നടപടി എടുത്ത് പുറത്താക്കിയ, മുല്ലൂർ അജിത എന്ന ഇവരുടെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ആയി പ്രവർത്തിച്ച, തോട്ടം ബ്രാഞ്ച് സെക്രട്ടറി വയൽക്കര മധുവിന്റെ ബന്ധുവിന്റെ കെട്ടിട മുറിയുടെ മുന്നിൽ ആണ്, ബി ജെ പി കൊടി നാട്ടി ഓഫീസ് പിടിച്ചെടുത്തു എന്ന് വ്യാജപ്രചരണം നടത്തിയത്. പ്രദേശം ഉൾപ്പെടുന്ന തോട്ടം ബ്രാഞ്ച് കമ്മിറ്റിക്ക് നിലവിൽ അവിടെ ഓഫീസുമില്ല, ഇല്ലാത്ത ഓഫീസ്,അതും പാർട്ടി പുറത്താക്കിയവരുടെ ഇലക്ഷൻ കമിറ്റി ഓഫീസാണു ബി ജെ പി പറയുന്ന പിടിച്ചെടുത്ത് കൊടി നാട്ടിയ ബ്രാഞ്ച് ഓഫീസ് .. !!
ശകുന്തള ഇല്ലങ്കിൽ തോഴിയായാലും മതിയത്ര…!!
അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് ആകെ നൂറിലധികം കോൺഗ്രസ്സ് എം എൽ എമാർ ആണു ബി ജെ പിയിലേക്ക് ഒഴുകിയത്, വിജയിച്ചവർ ബി ജെ പിയിലേക്ക് കാല് മാറിയത് കാരണം ഭരണം നഷ്ടമായത് കർണ്ണാടക അടക്കം ആറു സംസ്ഥാനങ്ങളിൽ ആണു. ഒറ്റ എം എൽ എ പോലുമില്ലാതിരുന്ന പോണ്ടിച്ചേരിയിൽ ബി ജെ പിയിലേക്ക് കാല് മാറിയ കോൺഗ്രസ് എം എൽ എ മാരുടെ എണ്ണം ആറാണു, അതും രാഹുൽ ഗാന്ധിയുടെ സന്ദർശ്ശനത്തിനു പിന്നാലെ…പക്ഷെ കേരളത്തിൽ ചിലർക്ക് അതിനെക്കാൾ വലുതാണു നടപടി എടുത്ത് പുറത്താക്കിയ ഒരു മുൻ ബ്രാഞ്ച് അംഗത്തിന്റെ ബി ജെ പി പ്രവേശം..!
എന്തായാലും കോൺഗ്രസ്സ് ലീഗ് മൗദൂദി സുഡാപ്പി അണികളോട് ഒരു കാര്യത്തിൽ നന്ദി ഉണ്ട്, കോൺഗ്രസ്സിന്റെ എം പി, എം എൽ എ മാർക്കും മുകളിലാണു,നിങ്ങൾ ഒരു സി പി എം ബ്രാഞ്ച് മെംബർക്ക് വില കൽപ്പിച്ചിരിക്കുന്നത് എന്നതിൽ….!
പിന്നെ ഈ പാർട്ടി കണ്ടിഷൻ പാർട്ടി ആകുന്നത് ഇത്തരം കുലംകുത്തികളെ നേരത്തേ തിരിച്ചറിഞ്ഞ് ചവിട്ടിപ്പുറത്താക്കുന്നത് കൊണ്ട് കൂടിയാണു…അതിപ്പോ ബ്രാഞ്ച് മെംബർ അല്ല, പോളിറ്റ് ബ്യൂറോ മെംബർ ആയാലും ഈ പാർട്ടിക്ക് ഒരു തീരുമാനമേ ഉള്ളൂ, അതാണി പാർട്ടിയെ വ്യത്യസ്തമാക്കുന്നതും..!
2020 നവംബർ 17 ലെ വാർത്ത https://www.mathrubhumi.com/mobile/thiruvananthapuram/news/17nov2020-1.5212558
https://www.reporterlive.com/cpim-leader-may-be-join-bjp/68429/
#CPIM LEADER JOIN BJP #CPIM BRANCH TO BJP
0 Comments