കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മറ്റൊരു പണി കൊടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.. ‼️താഴെ ഉള്ള സർക്കുലർ കണ്ടോ.. ❓⭕ ഇത് പ്രകാരം “PM Cares” എന്ന പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് കോർപറേറ്റ് കമ്പനികൾ കൊടുക്കുന്ന സംഭാവന “CSR എക്സ്പണ്ടിച്ചർ” ആയി കണക്കാക്കപെടും..⭕ എന്നാൽ “CMDRF” എന്ന ഓരോ സംസ്ഥാനത്തിന്റെയും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് കോർപറേറ്റുകൾ കൊടുക്കുന്ന സംഭാവന “CSR എക്സ്പണ്ടിച്ചർ” ആയി കണക്കാക്കപെടില്ല.. 😠http://www.mca.gov.in/Ministry/pdf/Notification_10042020.pdfഇനി എന്താണ് ഈ CSR എന്നല്ലേ.. ❓2013 ലെ കമ്പനി നിയമപ്രകാരം “500 കോടി മൂല്യം” അഥവാ “1000 കോടി ടേൺ ഓവർ” അഥവാ “5 കോടിയിലധികം ലാഭമുള്ള കമ്പനികൾ” മൂന്ന് വർഷത്തെ ശരാശരി ലാഭത്തിന്റെ 2% CSR (Corporate Social Responsibility) ഫണ്ട് ഇനത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉറപ്പ് വരുത്തുന്ന പദ്ധതികൾക്കായി ചെലവഴിക്കണമെന്നാണ്.. അത് നിർബന്ധമാണ്.. പക്ഷെ ഈ നിയമം പൊതുമേഖല സ്ഥാപനങ്ങൾ ഒഴികെ സ്വകാര്യ കമ്പനികൾ വേണ്ടത്ര ഗൗരവമായി ഇതുവരെ എടുത്തിട്ടില്ല. ⛔ CSR ഫണ്ടിലേക്ക് നിശ്ചിത തുക കോർപറേറ്റുകൾ കൊടുക്കണം എന്ന നിയമ നിബന്ധന ഉള്ളപ്പോൾ, കേന്ദ്രത്തിന്റെ കോര്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഇങ്ങനെ ഒരു ക്ളോസ് വച്ചാൽ സംസ്ഥാന CMDRF ലേക്ക് കോർപറേറ്റുകൾ കൊടുക്കാൻ വിചാരിക്കുന്ന തുക ഒരു കമ്പനിയും കൊടുക്കില്ല.. ‼️⭕ മറ്റൊരു വാർത്ത ഇത്തരം കമ്പനികൾക്കെതിരേ ക്രിമിനൽ നിയമ നടപടികളെടുക്കാനും കമ്പനി മേധാവികൾക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കുകയും ചെയ്യുന്ന നിയമ ഭേദഗതി കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തെ തുടർന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ഓഗസ്റ്റിലാണ് പിൻവലിച്ചത്.. ഇനി മുതൽ ഇത്തരം നിയമ ലംഘനം പിഴ മാത്രം ഒടുക്കാവുന്ന വെറും സിവിൽ ലയബിലിറ്റി അഥവാ സിവിൽ ബാധ്യത മാത്രമാണ്..http://bit.ly/2TEonoJമൂന്നു വര്ഷത്തെ ലാഭത്തിന്റെ ചെറിയൊരു ശതമാനം ആണ് കൊടുക്കേണ്ടത്, അത് പോലും കൊടുക്കാൻ തയ്യാറാകാത്ത അത്യാഗ്രഹം ഉള്ള കുത്തക കമ്പനികൾക്ക് ആനുകൂലമായ നിയമം മാറ്റി എഴുതുകയാണ് കേന്ദ്ര സർക്കാർ.. ഇനി അഥവാ കൊടുക്കാൻ കോർപറേറ്റുകൾ തയ്യാർ ആയാലോ അത് “PM Cares” ലോട്ട് മാത്രമേ പാടൂ.. CMDRF ലോട്ട് പാടില്ല.. എന്താലെ..❓ഏതൊക്കെ തരത്തിൽ ദ്രോഹിക്കാമോ ആ വഴിയെല്ലാം ദ്രോഹിക്കുന്നുണ്ട് കേന്ദ്രം..#BJPAgainstKerala#BJPAgainstStates

https://m.facebook.com/story.php?story_fbid=10156933201732127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *