ഒരിക്കൽ ഒരിടത്തു രണ്ടു കൂട്ടുകാർ ജീവിച്ചിരുന്നു…

ഇന്ന്‌ അവർ രണ്ട് പേരും ഇല്ല..!

CV ജോസ് , MS പ്രസാദ് എന്നി രണ്ട് വിദ്യാർത്ഥി നേതാക്കൾ ആയിരുന്നു അവർ.

സി. വി ജോസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ആർട്സ് ക്ലബ്‌ സെക്രട്ടറിയും SFI കോളേജ് യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു.

ചിറ്റാറിലെ MS പ്രസാദ്, Sfi പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ.

KSU ക്കാർ മാത്രം വിജയിക്കുന്ന കോളേജിൽ Sfi യുടെ വിജയ പതാക ആദ്യമായി പാറിച്ച ധീരന്മാരായ പോരാളികൾ ആയിരുന്നു അവർ.

നേതാക്കന്മാരെ കൊലപ്പെടുത്തി പ്രസ്ഥാനത്തെ തകർക്കുക എന്ന തികച്ചും നികൃഷ്ടമായ പദ്ധതിയായിരുന്നു അക്കാലത്ത് കേരളമെമ്പാടും KSU ക്കാർ നടപ്പാക്കിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും അവരുടെ പദ്ധതി മറ്റൊന്നായിരുന്നില്ല.

1983 ഡിസംബർ 17 ന് ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്ന സഖാവ് സി വി ജോസിനെ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ കൽപ്പടവുകളിൽ ഇട്ട് അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഗുരുതരമായി പരിക്കുപറ്റി കൂട്ടുകാരൻ പ്രസാദ് ആശുപത്രിയിലും….

തിരുവനന്തപുരം വെഞ്ഞാറമൂട് നടത്തിയതുപോലെ ഒരു ഇരട്ടകൊലപാതകം ആയിരുന്നു KSU പ്ലാൻ ചെയ്തത് എങ്കിലും അവർക്ക് ജോസിനെ മാത്രമേ കൊലപ്പെടുത്താൻ കഴിഞ്ഞുള്ളൂ. പ്രസാദ് സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവന്നു…

ജോസിനെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിലായി, ഭരണസ്വാധീനം ഉപയോഗിച്ച് അവർ ജാമ്യത്തിൽ ഇറങ്ങി. കൊലപാതകത്തിന് ഒന്നാം സാക്ഷി ആയിരുന്നു പ്രസാദ്. സഖാവും ആക്രമിക്കപ്പെട്ടിരുന്നല്ലോ?

സ്വന്തം കൂട്ടുകാരന്റെ അതിക്രൂരമായ കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്ന സഖാവ് പ്രസാദ് കോടതിയിൽ സാക്ഷി പറഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് അറിയാമായിരുന്നു KSU ക്കാർ പ്രസാദിനെ കൊലപ്പെടുത്താൻ വീണ്ടും തീരുമാനിക്കുന്നു.
അവർ അതിനു വേണ്ടി ഒരു ദിവസം തിരഞ്ഞെടുത്തു. മലയാളികൾ ഏതു നാട്ടിലുണ്ടങ്കിലും ബന്ധുമിത്രാദികൾക്ക്‌ ഒപ്പം സന്തോഷം പങ്കിടുന്ന തിരുവോണദിവസം ആണ് ആ കൊടുംകുറ്റവാളികൾ തിരഞ്ഞെടുത്തത്….

1984 സെപ്റ്റംബർ മാസം 7 തീയതി തിരുവോണ ദിവസം KSU – INTUC കൊലയാളിസംഘം സഖാവ് MS പ്രസാദിന്റെ ജീവിതം കത്തിയും വടിവാളിനാലും അവസാനിപ്പിച്ചു. തൂശനിലയിൽ വിളമ്പിവെച്ച ഓണസദ്യക്ക് മുൻപിൽ പ്രസാദിന്റെ
വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ചേതനയറ്റ ശരീരം ആണ് എത്തിയത്……

അതെ ഇന്ന് സഖാവിനെ കൊലപ്പെടുത്തിയ ദിവസം ആണ്…..

36 വർഷങ്ങൾക്ക്‌ ഇപ്പുറം കൊലയാളിസംഘം സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ ആണ് എന്ന് കൊണ്ടുപിടിച്ച പ്രചരണം നടക്കുന്നുണ്ട്.

( പ്രിയപ്പെട്ട സഖാക്കളുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വർഷങ്ങൾക്ക്‌ ഇപ്പുറം sfi പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് ഞാൻ പഠിക്കാൻ അവിടെ എത്തുന്നത്. അതും സഖാവ് CV ജോസിന്റെ ഹൃദയ രക്തം പടർന്നൊലിച്ച എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ. )


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *