#COVID19 ന്റെ മറവിൽ പ്രവാസികളുടെ ഡാറ്റ സംഘടിപ്പിക്കാൻ ലീഗ് പ്രവാസി സംഘടനയായ KMCC ശ്രമിക്കുന്നതായാണ് ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ വരുന്ന വാർത്തകൾ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്. http://suprabhaatham.com/kmcc-collect-details-of-pravasi/മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടിക തയാറാക്കുന്നതിന് എന്ന വ്യാജേനയാണ് ഗൂഗിൾ ഫോം വഴി KMCC ഡാറ്റാ കളക്ഷൻ നടത്തുന്നത്. സ്പ്രിംഗ്‌ളറിലൂടെ ഡാറ്റ ചോരുന്നു എന്ന പൊള്ളയായ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് തന്നെയാണ് തങ്ങളുടെ പ്രവാസി സംഘടനയെ ഉപയോഗിച്ച് പ്രവാസി മലയാളികളുടെ ഡാറ്റ ശേഖരിക്കുന്നത്.https://forms.gle/st94vkmhzncNDmYa8പ്രവാസികളുടെ പതിനഞ്ചിലേറെ സുപ്രധാന വിവരങ്ങളാണ് ഗൂഗിൾ ഫോം വഴി കെഎംസിസി ശേഖരിക്കുന്നത്. ഗൂഗിൾ ഫോം വഴി അവർ ശേഖരിക്കുന്ന വിവരങ്ങൾ ഇതൊക്കെയാണ്.1. Full Name2. Gender3. Age4. UAE Mobile Number5. Visa Type6. Visit Visa Number / Emirates Id7. Emirates8. Covid – 19 Test Done ? (To be verified by competent authority9. Travel Destination10. Travelling with Family ?11. No. Of Travelers12. Reasons for Travel13. Comments (Reasons for Priority)14. Home Address (Municipality/ Panchayath)15. Home Districtകൂടാതെ KMCC യുടെ സർവീസ് & പ്രൈവറ്റ് പോളിസി അംഗീകരിക്കുന്നു എന്ന സബ്മിഷൻ ബട്ടനും ഗൂഗിൾ ഫോമിന്റെ കൂടെയുണ്ട്.ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പാസ്‌പോർട്ട് നമ്പർ, എമിറേറ്റ്‌സ് ഐഡി, മൊബൈൽ നമ്പർ, വിസ വിവരങ്ങൾ, മുതൽ നാട്ടിലേക്കുള്ള യാത്രയിൽ കൂടെ വരുന്നവരുടെ വിവരങ്ങളും നാട്ടിലെ അഡ്രസ്സും യാത്രയുടെ ഉദ്വേശ്യവും വരെ ഈ ഫോമിൽ ഫിൽ ചെയ്യേണ്ടതുണ്ട്. ഏത് എയർപോർട്ടിലേക്കാണ് യാത്ര ചെയ്യുന്നതെന്ന വിവരവും ഇതോടൊപ്പം നിർബന്ധമായും പൂരിപ്പിക്കേണ്ടതുണ്ട്. സൈബർ ലോകത്ത് താരതമ്യേന ഏറ്റവും കുറഞ്ഞ സെക്യൂരിറ്റി ഫീച്ചേഴ്‌സ് ഉള്ള ഗൂഗിൾ ഫോമിലൂടെയാണ് ഇത്തരം വിവരങ്ങൾ ഷെയർ ചെയ്യാൻ അവർ അവശ്യപ്പെടുന്നതെന്നത് കാണുമ്പോൾ KMCC ക്ക് ഇതിന് പിന്നിൽ ഗൂഢ താത്പര്യങ്ങളുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ ചില സംശയങ്ങൾ ഇവിടെ കുറിക്കുന്നു. KMCC യുടെയോ മുസ്ലീം ലീഗിന്റെയോ യുഡിഎഫിന്റെയോ ഉന്നത നേതാക്കൾ ഈ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 1. ഗൂഗിൾ ഫോം വഴി KMCC ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷിതത്വത്തിന് എന്താണുറപ്പ് ? 2. KMCC സൗജന്യമായി ഈ സർവീസ് ചെയ്യുന്നതെന്തിനാണ് ? 3. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാൻ KMCC ക്ക് കേന്ദ്ര സർക്കാർ/ GCC രാജ്യങ്ങളുടെ ഭരണകൂടത്തിന്റെ അനുമതിയുണ്ടോ ? 4. ഹെൽത്ത് ഡാറ്റ കളക്ട് ചെയ്യാൻ ICMR അനുമതി വേണ്ടേ ? 5. KMCC ഗൂഗിൾ ഫോമിലൂടെ ശേഖരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ഡാറ്റ മറ്റുള്ളവർ കൈക്കലാക്കില്ലെന്ന് എന്താണുറപ്പ് ? 6. കളക്ട് ചെയ്യപ്പെടുന്ന ഡാറ്റ ഏത് സർവറിലാണ് സൂക്ഷിക്കപ്പെടുന്നത് ? 7. ഗൂഗിളിനെതിരെ ലോകത്ത് എത്ര കോടി ഡോളറിന്റെ കേസ് നടക്കുന്നുണ്ട് ? 8. നമ്മുടെ ഡാറ്റ വില്പന എന്നതല്ലേ ഗൂഗിളിന്റെ വരുമാനം ? 9. ഡാറ്റ ചോരില്ലെന്ന് KMCC ക്ക് പോലും ഉറപ്പില്ലാത്തത് കൊണ്ടല്ലേ KMCC യുടെ ഗൂഗിൾ ഫോമിന്റെ കൂടെയുള്ള പ്രൈവസി പോളിസിയിൽ ഇപ്രകാരം പറയുന്നത്.”But remember that no method of transmission over the internet, or method of electronic storage is 100% secure and reliable, and we cannot guarantee its absolute security.”https://drive.google.com/…/1UhP4zdLK75eGYyiKh8tvUn…/viewഡാറ്റ സുരക്ഷക്ക് വേണ്ടി ഈ കൊറോണക്കാലത്തും നാഴികക്ക് നാല്പത് വട്ടം പത്രസമ്മേളനം നടത്തുന്ന രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സഖ്യകക്ഷിയായ ലീഗിന്റെ പ്രവാസി സംഘടന നടത്തുന്ന ഡാറ്റാ ശേഖരണം കണ്ടില്ലെന്ന് നടിക്കുന്നത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് അമേരിക്കൻ കമ്പനിയായ Tableau മായുള്ള വഴിവിട്ട ബന്ധം ലീഗുകാർ പുറത്തു പറയുമെന്നുള്ള ഭയം കൊണ്ടാണോ ,#CongRSSLies#MuslimLeagueLies#UDFLies
https://m.facebook.com/story.php?story_fbid=10156960365607127&id=622302126
0 Comments