താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ എഴുതുന്നു ….

മതരാഷ്ട്രീയത്തിന്റെ കാറ്റ് കേരളത്തിൽ ഇനി അധികം വീശില്ലെന്നത് വ്യക്തമാക്കുന്നതായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടേയും, മുസ്ലിം ലീഗിന്റെയും ദയനീയ പ്രകടനം. വിശ്വാസികളെ വഞ്ചിച്ച് വോട്ട് തേടിയ ബി ജെ പിയേയും, മുസ്ലിം ലീഗിനേയും കേരളം പുറം കാല് കൊണ്ട് തള്ളി കളഞ്ഞ കാഴ്ച്ചയാണ് കേരളം കണ്ടത്. കോണിയും-സ്വർഗവും പറഞ്ഞ് ഒരു ജനതയെ ആകെ വഞ്ചിച്ചവർക്ക് വോട്ടിങ് മെഷീനിലൂടെ ജനം തിരിച്ചടി നൽകി. മതം പറഞ്ഞ് വോട്ട് നേടിയവരുടെ മർമത്ത് തന്നെ മലപ്പുറം ഇത്തവണ വോട്ട് കുത്തിയെന്നത് പക്ഷേ മുസ്ലിം ലീഗിന് മാത്രം ഇതുവരെ വ്യക്തമായിട്ടില്ല.

വോട്ട് ശതമാന കണക്കിൽ അണികൾക്ക് മുന്നിൽ നേതൃത്വത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുസ്ലിം ലീഗ്. ജില്ലയിലാകെ ആകെ വർധിച്ച വോട്ടും, വോട്ട് ശതമാനമാണ് അതിന് ആധാരം. പക്ഷേ ആ കണക്കിനെ സാധൂകരിക്കുന്നതല്ല മുസ്ലിം ലീഗ് വർഷങ്ങളായി ജയിച്ചു വരുന്ന മണ്ഡലങ്ങളിലെ അവരുടെ ഭൂരിപക്ഷവും, വോട്ട് ശതമാനവും. 2011ലെ വോട്ട് ശതമാനത്തിൽ നിന്നും 2021ലെ വോട്ട് ശതമാനത്തിലേക്കെത്തുമ്പോൾ മുസ്ലിം ലീഗ് വിജയിച്ച മണ്ഡലങ്ങളിൽ വോട്ട് ശതമാനവും ഭൂരിപക്ഷവും കൂട്ടാൻ ആകെ കഴിഞ്ഞത് ഏറനാട് മണ്ഡലത്തിലാണ്. അതായത് ബാക്കി 11 മണ്ഡലങ്ങളിലും വോട്ട് ശതമാനം താഴോട്ടാണ്. ഇതിൽ പി കെ കുഞ്ഞാലിക്കുട്ടി നേടിയ വോട്ട് ശതമാനത്തിൽ പത്ത് ശതമാനത്തിനടുത്താണ് വ്യത്യാസം വന്നിരിക്കുന്നത്.

കാസർകോട്

2021
N. A. Nellikkunnu IUML Winner 63,296 43.80% 12,901

2011
N.A.Nellikkunnu IUML Winner 53,068 45% 9,738

കൊണ്ടോട്ടി

2021
T V Ibrahim IUML Winner 82,759 50.42% 17,666
Kattuparuthy Sulaiman Haji IND 65,093 39.66%

2011
K Muhammedunni Haji IUML Winner 67,998 57% 28,149
P C Naushad CPM 39,849 33%

മഞ്ചേരി
2021
Adv. U.A. Latheef IUML Winner 78,836 50.22% 14,573
Dibona Naser CPI 64,263 40.93%

2011
Adv.M.Ummer IUML Winner 67,594 58% 29,079
Prof:P.Gouri CPI 38,515 33%

പെരിന്തൽമണ്ണ
2021
Najeeb Kanthapuram IUML Winner 76,530 46.21% 38
K P M Musthafa S/o Muhammedali Haji IND Runner Up 76,492 46.19%

2011
Manjalamkuzhi Ali IUML Winner 69,730 52% 9,589
Sasikumar CPM Runner Up 60,141 45%

മങ്കട
2021
Manjalamkuzhi Ali IUML Winner 83,231 49.46% 6,246
Tk Rasheedali CPM Runner Up 76,985 45.75%

2011
T.A.Ahmed Kabeer IUML Winner 67,756 56% 23,593
Kadeeja Sathar CPM Runner Up 44,163 36%

മലപ്പുറം
2021
P. Ubaidulla IUML Winner 93,166 57.57% 35,208
P Abdul Rahman CPM Runner Up 57,958 35.82%

2011
P. Ubaidulla IUML Winner 77,928 64% 44,508
Madathil Sadikali JD(S) Runner Up 33,420 27%

വേങ്ങര
2021
P.K Kunjhalikutty IUML Winner 70,381 53.50% 30,596
P Jiji CPM Runner Up 39,785 30.24%

2011
P.K.Kunhalikutty IUML Winner 63,138 63% 38,237
K.p.ismayil INL Runner Up 24,901 25%

വള്ളിക്കുന്ന്
2021
Abdul Hameed Master IUML Winner 71,823 47.43% 14,116
Ap Abdul Wahab INL Runner Up 57,707 38.11%

2011
Adv.K.N.A.Khader IUML Winner 57,250 51% 18,122
K.v. Sankaranarayanan IND Runner Up 39,128 35%

തിരൂരങ്ങാടി
2021
K P A Majeed IUML Winner 73,499 49.74% 9,578
Niyas Pulikkalakath IND Runner Up 63,921 43.26%

2011
P.K. Abdu Rabb IUML Winner 58,666 58% 30,208
Adv.k.k.abdu Samad CPI Runner Up 28,458 28%

താനൂർ
2021
V.Abdurahiman NSC Winner 70,704 46.34% 985
P.K.Firos IUML Runner Up 69,719 45.70%

2011
Abdurahiman Randathani IUML Winner 51,549 50% 9,433
E.jayan CPM Runner Up 42,116 40%

തിരൂർ
2021
Kurukkoli Moideen IUML Winner 82,314 48.21% 7,214
Gafoor P Lillees CPM Runner Up 75,100 43.98%

2011
C Mammootty IUML Winner 69,305 55% 23,566
P P Abdullakutty CPM Runner Up 45,739 36%

കോട്ടക്കൽ
2021
Prof. Abid Hussain Thangal IUML Winner 81,700 51.08% 16,588
N A Muhammad Kutty NCP Runner Up 65,112 40.71%

2011
Abdussamad Samadani IUML Winner 69,717 59% 35,902
Dr.c.p.k.gurukkal NCP Runner Up 33,815 29%

മണ്ണാർക്കാട്
2021
N. Shamsudheen IUML Winner 71,657 47.11% 5,870
K. P. Suresh Raj CPI Runner Up 65,787 43.25%

2011
Adv N. Samsudheen IUML Winner 60,191 50% 8,270
V. Chamunni CPI Runner Up 51,921 43%

കളമശ്ശേരി
2021
P Rajeev CPM Winner 77,141 49.49% 15,336
V.e. Abdul Gafoor IUML Runner Up 61,805 39.65%

2011
V. K. Ebrahim Kunju IUML Winner 62,843 48% 7,789
K. Chandran Pillai CPM Runner Up 55,054 42%

ഈ കണക്കുകളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ മുസ്ലിം ലീഗിന്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നുവെന്നത് വ്യക്തമാണ്. ലീഗ് കോട്ടകൾ എന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളിലേയും വോട്ട് ശതമാനവും, ഭൂരിപക്ഷവും കുത്തനെ താഴേക്കാണ്. പത്ത് വർഷം കൊണ്ടുണ്ടായ ഈ വോട്ട് ചോർച്ച പോലും മറച്ച് വെച്ചാണ് ലീഗ് നേതൃത്വം ഇടതു മുന്നണിയുടെ മലപ്പുറത്തെ പ്രകടനത്തെ ചോദ്യം ചെയ്യുന്നത്.

ലീഗിന്റെ ജനപിന്തുണ കുറയുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ കൂടി നിരത്താം. 1977ൽ 76 ശതമാനവും, 2001ൽ 60 ശതമാനവും വോട്ട് നേടിയിരുന്ന മുസ്ലിം ലീഗാണ് ഇന്ന് താനൂരിൽ 45.7 ശതമാനം എന്ന കണക്കിലേക്ക് ചുരുങ്ങിയത്. അതേ സമയം 77ലെ 22 ശതമാനത്തിൽ നിന്നും ലീഗ് എതിരാളിയുടെ വോട്ട് ഇന്ന് 46.34 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇരട്ടിയിലേറെ വർധന. മഞ്ചേരിയിൽ 2001ലെ 62 ശതമാനത്തിൽ നിന്നും 2021 ആകുമ്പോൾ 50.22 ശതമാനമായിരിക്കുന്നു. മുസ്ലിം ലീഗിന്റെ കരുത്തുറ്റ ജില്ല എന്ന നിലയിൽ നിന്നും മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് ഇടതു മുന്നണി മുന്നേറുന്ന ജില്ലയായി മലപ്പുറം മാറി കഴിഞ്ഞു. സംസ്ഥാനത്തെ മറ്റ് ലീഗ് മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് തിരഞ്ഞെടുപ്പ് കണക്കുകളിൽ നിന്ന് വ്യക്തമാകും.

2011ലെ 20 സീറ്റിൽ നിന്ന് 2016ലെ 18 സീറ്റിലേക്ക് വീഴുമ്പോൾ അസാധാരണമായതൊന്നും ലീഗ് കണ്ടിരുന്നില്ല. ഇടതു തരംഗത്തിലെ തിരിച്ചടി മാത്രമായി ലഘൂകരിക്കാനായിരുന്നു ശ്രമം. 2021ൽ സംസ്ഥാനത്താകെ മൂന്ന് സീറ്റ് അധികമായി മേടിച്ച് 27 സീറ്റിൽ മത്സരിച്ച് ചുരുങ്ങിയത് 24 സീറ്റെങ്കിലും നേടി ഉപമുഖ്യമന്ത്രി സ്ഥാനം വരെ മോഹിച്ച ലീഗിന് പക്ഷേ വൻ തിരിച്ചടിയാണ് വോട്ടർമാർ കരുതി വെച്ചിരുന്നത്. കയ്യിലുണ്ടായിരുന്നു മൂന്ന് സീറ്റ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല താനൂരടക്കമുള്ള മണ്ഡലങ്ങൾ തിരിച്ചു പിടിക്കാമെന്ന മോഹവും അസ്ഥാനത്തായി. അവർ പ്രതീക്ഷ വെച്ചതിൽ നിന്നും ഒമ്പത് സീറ്റിന്റെ കുറവാണ് സംഭവിച്ചത്. മതം പറഞ്ഞ് വോട്ട് തേടി നാടിന് വേണ്ട അടിസ്ഥാന വികസനങ്ങളിൽ നിന്നും, ആവശ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ലീഗ് തട്ടിപ്പ് വോട്ടർമാർ തിരിച്ചറിഞ്ഞിരിക്കുന്നു.

സമുദായത്തിനിടയിൽ സമുദായ പാർട്ടിയെന്നും, മറ്റ് മതസ്ഥർക്കിടയിൽ മതേതര പാർട്ടിയെന്നും അറിയപ്പെടാനായിരുന്നു മുസ്ലിം ലീഗ് എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ മുസ്ലിം സമുദായം ഒന്നടങ്കം ശബ്ദമുയർത്തിയ മുത്തലാഖ്, പൗരത്വ വിഷയങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്താൻ പോലും സാധിക്കാത്ത പ്രതിനിധികളായിരുന്നു മുസ്ലിം ലീഗിന് പാർലമെന്റിൽ ഉണ്ടായിരുന്നത്. ഫാസിസത്തിനെതിരായ പോരാട്ടത്തിന് പുറപ്പെട്ടവർ ഫാസിസത്തിന് ഐക്യപ്പെട്ട കാഴ്ച്ച ലീഗ് അണികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

മുസ്ലിം ലീഗ് കോട്ടകൾക്ക് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ലെന്ന് തന്നെയാണ് ഇന്നലെ നടന്ന മുസ്ലിം ലീഗ് യോഗത്തിലെ വിലയിരുത്തൽ. ഇതിനപ്പുറമൊരു വിലയിരുത്തലൊന്നും പ്രബുദ്ധ കേരളം ലീഗ് നേതൃത്വത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. കാരണം യഥാർഥ വിലയിരുത്തലിൽ കള്ളൻ കപ്പലിൽ തന്നെ ആണെന്നത് വ്യക്തമാകും. മുസ്ലിം ലീഗ് അണികളടക്കം ഉളളിൽ ആളിക്കൊണ്ടിരിക്കുന്ന വികാരങ്ങൾ പരസ്യമായി വ്യക്തമാക്കി തുടങ്ങി. മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് തോൽവിയുടെ യഥാർഥ കാരണങ്ങളിലേക്ക് ചർച്ച പോകണമെന്ന്. നേതൃത്വത്തിലെ തങ്ങൾ കുടുംബാഗങ്ങളും, അഴിമതി ആരോപണം നേരിടുന്നവരുമൊഴികെ ബാക്കിയെല്ലാവരും അധികാര മോഹത്തിന് പുറകേ പോയതാണ്. അതിൽ ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ചവരും, മന്ത്രി സ്ഥാനം മോഹിച്ചവരുമെല്ലാം തോൽവിയിലെ യഥാർഥ കാരണം വിലയിരുത്താൻ പോയാൽ അണികളുടെ വിരലുകൾ തങ്ങൾക്കു നേരെ തിരിയുന്നത് കാണാനാകും.

നേതാക്കളുടെ താൽപര്യത്തിന് മാത്രം പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിലുള്ള വിശ്വാസം അണികൾക്ക് നഷ്ടമായി തുടങ്ങി. ഒപ്പം മത രാഷ്ട്രീയമല്ല മതേതര രാഷ്ട്രീയമാണ് കേരളത്തിന് ഇന്ന് ആവശ്യമെന്നും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ യാഥാർഥ്യം ജനം തിരിച്ചറിഞ്ഞതോടെ മുസ്ലിം ലീഗിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു. അടുത്ത രണ്ട് തിരഞ്ഞെടുപ്പോടെ ലീഗിന്റെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് ജനങ്ങൾക്ക് വ്യക്തമായി കഴിഞ്ഞു.

Cpim cyber commune


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *