കേരളം ശമ്പളം കൊടുക്കുന്നത്‌ കേന്ദ്രം നൽകുന്ന പണം വകമാറ്റിയിട്ടോ?… എത്രയാണ് ഈ കേന്ദ്രം തരുന്നത്?

കേരളം ശമ്പളവും പെൻഷനും നൽകുന്നത് കേന്ദ്ര സർക്കാർ നൽകുന്ന പണം വക മാറ്റിയിട്ടാണോ? എത്രയാണ് ഈ കേന്ദ്രം തരുന്നത്? ഇത് അവരുടെ ഔദാര്യമാണോ? സുരേന്ദ്രനും കണക്കിലൊന്നും വലിയ വിശ്വാസമില്ല. പക്ഷേ നമുക്കു പറഞ്ഞല്ലേ പറ്റൂ. ഗോപകുമാർ മുകുന്ദൻ എഴുതുന്നു. 👇👇

1. കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്രത്തിന്റെ ട്രാൻഫർ എത്രയാണ്? നികുതി വിഹിതവും ഗ്രാന്റും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവും എല്ലാം ചേർന്ന് 27.78 ശതമാനമേ വരൂ. ഇതിൽ തന്നെ കേന്ദ്ര നികുതി വിഹിതം നമ്മുടെ ഒരു രൂപ വരുമാനത്തിൽ 11.28 ശതമാനം മാത്രമേയുള്ളൂ. നേരത്തെ ഒരിക്കൽ എഴുതിയതാണ്. റിസർവ് ബാങ്ക് ബുള്ളറ്റിനും സംസ്ഥാന ബജറ്റുകൾ സംബന്ധിച്ച RBI യുടെ ഔദ്യോഗിക അവലോകനവും നമ്മുടെ വരുമാനത്തിന്റെ ചേരുവ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 35 ശതമാനം മാത്രമാണ് central ട്രാൻഫർ. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി 50 % വരും.( ചിത്രങ്ങൾ കാണുക) ചില സംസ്ഥാനങ്ങളുടേത് 75-80 ശതമാനം റവന്യൂ വരുമാനവും central ട്രാൻസ്ഫർ ആണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 65 ശതമാനവും നമ്മുടെ own -Tax, Own – Non Tax വരുമാനമാണ്. കാലങ്ങളായി അർഹതപ്പെട്ട ധന വിഹിതം കേരളത്തിനു നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതാണു കണക്കും വസ്തുതയും വ്യക്തമാക്കുന്ന സംഗതി.

  1. ഈ central transfer എന്നത് എല്ലാ സംഘികളും ആവർത്തിക്കുന്ന ഒരു ഒറ്റ മൂലിയാണ്. മോഡിജീ നല്കുന്ന ഔദാര്യം എന്നതാണ് വിവക്ഷ. ഭരണ ഘടനാ രൂപീകരണ വേളയിൽ പ്രധാന നികുതികളുടെ ഭരണം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കി. ഇത് കേന്ദ്ര സർക്കാരിന് അവകാശപ്പെട്ടത് എന്ന നിലയ്ക്കല്ല , മറിച്ച് Tax Administration ന്റെ സൌകര്യത്തിനുള്ള ക്രമീകരണമായിരുന്നു എന്നത് ഭരണ ഘടനാ ചർച്ചകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.മാത്രമല്ല, ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം കേന്ദ്രത്തിനെത്ര, സംസ്ഥാനങ്ങൾക്ക് എത്ര എന്നും ( Vertical Devolution) സംസ്ഥാനങ്ങൾക്ക് ആകെക്കൂടി നിശ്ചയിക്കുന്ന വിഹിതം വിവിധ സംസ്ഥാനങ്ങൾക്ക് എങ്ങനെ വീതം വയ്ക്കും ( Horizontal Devolution) എന്നതും തീരുമാനിക്കാൻ നികുതി പിരിക്കാൻ ചുമതലപ്പെടുത്തിയ കേന്ദ്ര സരക്കാരിനെയല്ല ഭരണ ഘടന ചുമതലപ്പെടുത്തിയത്.

ഭരണ ഘടന തന്നെ തീരുമാനിച്ച് ഏഴുതി വച്ചിട്ടുള്ള TOR പ്രകാരം രൂപീകരിക്കപ്പെടുന്ന സ്വതന്ത്ര ഭരണ ഘടനാ സംവിധാനമായ ധന കാര്യ കമ്മീഷനെയാണ് ചുമതലപ്പെടുത്തിയത്. ( Art.280) അതായത് ഈ നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമോ അവരുതെ വരുതിയിലോ ഉള്ള കാര്യമല്ല. നമ്മിൽ നിന്നും പിരിച്ചു കൊണ്ട് പോകുന്ന income tax, central excise എന്നിവയുടെയെല്ലാം മാന ദണ്ഡ പ്രകാരമുള്ള വിഹിതമാണ് central transfer ആയി കിട്ടുന്നത്. ഒരു ഘട്ടത്തിൽ 3.5 ശതമാനം വരെ ഉണ്ടായിരുന്ന നികുതി വിഹിതം ഇപ്പോൾ 1.9 ആയി കുത്തനെ കുറയുകയാണ് ചെയ്തത്. ഈ വിവേചനമാണ് കേരളത്തിലെ fiscal imbalance ന്റെ മർമ്മം എന്നു പറയുന്നത്. ധന ക്കമ്മീഷനെ കോൺഗ്രസ് മുതൽ RSS വരെ അവരുടെ രാഷ്ട്രീയ ചട്ടുകമാക്കുന്ന കഥ വേറെയുണ്ടു കേട്ടോ .ഗ്രാൻടും ഭരണ ഘടനാ വ്യവസ്ഥയാണ്( eg . Art 275 ) . അപ്പോൾ സുരേന്ദർ ജി ഭരണ ഘടനാ വ്യവസ്ഥ നോക്കുക മാത്രമേ മാർഗ്ഗമുള്ളൂ. കുതിര കയറാൻ വന്നാൽ കേരളം അങ്ങ് കുനിഞ്ഞു നിന്നു കൊള്ളും എന്നു കരുതരുത്.

  1. ശമ്പളവും പെൻഷനും കേന്ദ്ര കൈമാറ്റത്തിന്റെ കാശു കൊണ്ടാണോ നൽകുന്നത്? ഒന്ന്, കേന്ദ്രം കൈമാറിത്തരുന്ന പണം ( css ഒഴികെ ) നമ്മുടെ തീരുമാന പ്രകാരമാണ് ചെലവഴിക്കപ്പെടുക. അത് നിയമ സഭയുടെ അവകാശമാണ്. പണം സംസ്ഥാന സഞ്ചിത നിധിയിൽ വന്നാൽ എന്തു ചെയ്യണം എന്നത് നിയമ സഭ വോട്ട് ചെയ്യുന്ന ധനാഭ്യർത്ഥനകൾ (Demand for Grants )വഴിയാണ് തീരുമാണിക്കുന്നത്. അത് RSS ന്റേയോ കേന്ദ്ര സർക്കാരിന്റെയോ വരുതിയിലല്ല എന്നത് ആദ്യം മനസ്സിലാക്കണം.ഇനി ഈ ശമ്പളവും പെൻഷനും എത്ര വരും? നാം പിരിക്കുന്ന സ്വന്തം റവന്യൂ വരുമാനത്തിന്റെ 80 ശതമാനമാണ് നടപ്പു വർഷം വരിക. നമ്മുടെ ആകെ റവന്യൂ ചെലവിന്റെ 50 % ആണിത് ഡോക്ടർമാർ, അധ്യാപകർ തുടങ്ങിയവരുടെ ശമ്പളമാണ് നല്ലൊരു പങ്ക് എന്നതും ഓർക്കണം. അല്ലാതെ ശുദ്ധ ഭരണച്ചെലവല്ല കേരളത്തിൽ ശമ്പളം എന്നു പറയുന്നത്. പറഞ്ഞു വന്നത് , ശമ്പളവും പെൻഷനും കടം വാങ്ങി കൊടുക്കുന്നു എന്ന കഥയും, ഇപ്പോൾ സുരേന്ദ്രൻ പറയുന്ന കേന്ദ്ര പണം വക മാറ്റുന്നു എന്നതും പൊട്ടക്കഥ മാത്രമാണ്. അതിനു ബജറ്റ് രേഖകൾ നോക്കിയാൽ മതി. ശമ്പളം പെൻഷൻ പരിഷ്ക്കരണത്തിന്റെ വര ർഷങ്ങളിൽ ഈ തോത് എപ്പോഴും ഉയർന്നിരിക്കും. അടുത്ത കൊല്ലം കുറയും. ഏതാണ്ട് റവന്യൂ ചെലവിന്റെ 40-45 ശതമാനത്തിൽ ദൃഡീകരിക്കപ്പെടും. ഇത് ഒരു cyclic പ്രതിഭാസമാണ്.
  2. അവസാനമായി, ഈ കേന്ദ്ര പദ്ധതി പണം കേരളം വക മാറ്റുന്നു എന്ന വെടി എന്താണ്? ഇപ്പോൾ തൊഴിലുറപ്പ് പദ്ധതി. അതിന്റെ സിംഹ ഭാഗം കൂലിയല്ലേ? അതു consolidated fund ൽ എത്തുന്നു പോലുമില്ല. തൊഴിലാളികൾക്ക് Direct Bank Transfer ആണ്. അതു സമയത്ത് മോഡിജി നാൽകുന്നില്ല എന്നതാണ് പ്രതിസന്ധി. അതിനുള്ള കെട്ട ന്യായമാണ് ആ പണം കേരളം വക മാറ്റുന്നു എന്നത്.

മറ്റ് രണ്ട് പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതികളാണ് NHM, SSA എന്നിവ. ഇതിന്റെ പണവും consolidated fund ൽ എത്തുന്നില്ല. Centrally Sponsored Scheme വാസ്തവത്തിൽ സംസ്ഥാന ഖജനാവിന് വലിയ ഭാരം വരുത്തുകയാണ് ചെയ്യുന്നത്. അഖിലേന്ത്യാ സാഹചര്യങ്ങൾക്ക് പാകത്തിൽ രൂപപ്പെടുത്തുന്ന പദ്ധതികൾ പലതും കേരളത്തിൽ പ്രായോഗികമോ പ്രസക്തമോ ആയിരിക്കയില്ല. അവയ്ക്ക് matching grant വയ്ക്കുക എന്ന ഭാരം സംസ്ഥാനത്തിന് വരികയാണ് ചെയ്യുക. അപ്പോഴാണ് വക മാറ്റലും കൊണ്ട് സുരേന്ദ്രൻ ഇറങ്ങുന്നത്.

  1. കേരളത്തോടുള്ള ഗുരുതരമായ വിവേചനത്തെ വെള്ള പൂശാൻ ഇറങ്ങിയിരിക്കുകയാണ് സംഘ പരിവാറു കാർ. ഇനിയിപ്പോൾ ഇത് തന്നെ സതീശനും പറയും. പിന്നെ സകല 916 left കാരും
    Read more: https://www.deshabhimani.com/from-the-net/gopakumar-mukundan-fb-post/1031760

#കേന്ദ്രവിഹിതം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *