എന്ത് കാരണം കൊണ്ടാണ് യു.ഡി.എഫ് ” അഴിമതിക്കെതിരെ ഒരു വോട്ട് ” എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിൽ നിന്നും പുറകോട്ട് പോയതെന്ന് മാധ്യമ സുഹൃത്തുക്കളിൽ ആരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല,എന്നിരുന്നാലും അവരുടെ പുതിയ മുദ്രാവാക്യം ഒരു ഇടതുപക്ഷ പ്രവർത്തകർ എന്ന നിലയിൽ നമ്മളെയെല്ലാം ആകർഷിച്ചു എന്ന് പറയാതെ വയ്യ! ഈ ആകർഷണത്തിലും ഒരു അപകടമുണ്ട്. അത് അവസാനം പറയാം..!

” പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും ” എന്നതാണ് യുഡിഎഫ് ൻ്റെ പുതിയ മുദ്രാവാക്യം.വിശേഷാൽ ഇതിൽ എന്നെ ആകർഷിച്ച ആ വാചകം പുനർജനിക്കുന്ന എന്ന വാക്കാണ്. ഇടതുപക്ഷ ഭരണത്തിൽ പുനർജനിച്ച നിരവധി കാര്യങ്ങൾ എനിക്ക് അക്കം ഇട്ട് പറയാൻ സാധിക്കും. അവയിൽ ആദ്യം പറയേണ്ടത് കേരളത്തിലെ നദികളെ കുറിച്ചാണ്. വറ്റിവരണ്ടുപോയ നദികളെ പുനരുദ്ധരിപ്പിച്ച ഹീറോയിസം ഒന്ന് വേറെയാണ്.എതൊക്കെയാണ് ആ നദികളെന്ന് അറിയണ്ടേ ??

🔴വരട്ടയാർ( പത്തനംതിട്ട )

🔴കിളിയാർ (തിരുവനന്തപുരം )

🔴കൂട്ടംപേരൂർ (ആലപ്പുഴ )

🔴മീനച്ചില്ലാർ ( കോട്ടയം )

🔴കരുമാത്തുർ( കണ്ണുർ )

🔴ചാലിയാർ (മലപ്പുറം )

🔴കണ്ണാടിപ്പുഴ( പാലക്കാട് ,)

🔴ഗായത്രിപ്പുഴ ( പാലക്കാട് )

🔴കോരയാർപുഴ (പാലക്കാട് )

ഇനിയും കൂടി ചേർക്കാനുണ്ട്,

അടുത്തത് മാനുഷികമായ ഒരു ഇടപെടലിൻ്റെ സാക്ഷ്യമാണ്.ഒരു പക്ഷേ ഈ ഗവൺമെൻ്റ് പോലും വലിയ നിലയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കാത്ത ഒരു ഇടപെടൽ എന്ന് വേണേൽ പറയാം .

⚫എൻഡോസൽഫാൻ ദുരിത ബാധിതരോടുള്ള കരുതലാണ്.ഈ സർക്കാർ അധികാരത്തിലേറിയ ഘട്ടത്തിൽ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതി തള്ളി.ഇതിനായി 7 കോടി രൂപയാണ് മാറ്റി വെച്ചത്.ദുരിതബാധിതരുടെ വീടുകളിൽ വൈദ്യുതി സൗജന്യമാക്കി. ഇവക്കെല്ലാം പുറമേ കാസർഗോഡ് മെഡിക്കൽ കോളേജ് എന്ന സ്വപ്നം യഥാർത്യമാവുന്നു.

⭕പുനരുദ്ധികരിക്കപ്പെട്ട മറ്റൊരു മേഖല പൊതുമേഖലയാണ്. 2015 – 16 ൽ 8 പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്.2O18 – 19 ൽ അത് 17 ആയി വർധിച്ചു.ഇരട്ടിയിൽ അധികം. കോവിഡ് മഹാമാരിയുടെ കാലത്തും പ്രവർത്തന ലാഭം നിലനിർത്തി എന്ന് കൂടെ അറിഞ്ഞാല്ലോ ????

ഹരിത കേരളം മിഷനെക്കുറിച്ച് എഴുതിയാൽ അത് തന്നെ വലിയൊരു ഉപന്യാസമാവും.

🔸️390 കിലോമീറ്റർ പുഴകൾ

🔸️41529 കിലോമീറ്റർ തോടുകൾ
പുനരുജ്ജീവിപ്പിച്ചു.

🔸️54362 കിണറുകൾ റീചാർജ് ചെയ്തു.
🔸️23158 കിണറുകൾ നിർമ്മിച്ചു ,
🔸️13942 കിണറുകൾ നവീകരിച്ചു.

🔸️18203 കുളങ്ങൾ നിർമ്മിച്ചു.
🔸️23628 കുളങ്ങൾ നവീകരിച്ചു.
🔸️12181650 ഘന മീറ്റർ ജലസംഭരണ ശേഷി ഉറപ്പാക്കി.

🔸️1090 പച്ചത്തുരുത്തുകൾ നിർമ്മിച്ചു.
🔸️402.9 ഏക്കറിൽ വൃക്ഷതൈകൾ നട്ട് പിടിപ്പിച്ചു.

🔸️4000 ത്തിലധികം ഏക്കറിൽ കൃഷി പുനരാരംഭിച്ചു…

ഞാൻ തൽക്കാലം എഴുതി നിർത്തുന്നു.ഇനിയുമേറെ എഴുതുവാൻ ബാക്കിയുണ്ട്..! നോക്കു വിരലിൽ എണ്ണാവുന്ന കാര്യങ്ങൾ മാത്രം എടുത്തെഴുതിയപ്പോൾ അതിൻ്റെ വ്യാപ്തി കണ്ടോ ?? ഗ്രാമങ്ങളും ,നഗരങ്ങളും ,മനുഷ്യരുമടങ്ങുന്ന സർവ്വതല സ്പർശിയായ വികസനം ദർശിച്ച കാലമാണ് കടന്നു് പോയത്.

മുദ്രവാക്യങ്ങൾ കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന നിലയിൽ കുതറുന്ന ഒരു പ്രതിപക്ഷം ആദ്യ കാഴ്ചയാണ്.

NB : മുകളിൽ പറഞ്ഞ അപകടം എന്നത് ട്രോളുകളും ,നിരന്തരം ആവർത്തിക്കപ്പെടുന്ന വാക്കുകളും നെഗറ്റിവ് പബ്ലിസിറ്റി കൂടെയാണ്.

#ldfdevelopments #LDF #വികസനതുടർച്ചക്ക് #ജനകീയസർക്കാർ #ഇനിയും_മുന്നോട്ട് #VOTE_FOR_LDF #ഉറപ്പാണ്LDF #എൽഡിഎഫ് #ldfwillcontinue


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *