*കേരളത്തിന്‍റെ ഭാവി ഭദ്രമാക്കുന്ന ഈ നടപടികളുടെ മൂല്യം കണക്കാക്കേണ്ടത് ചിലവഴിച്ച തുക അളന്നാണോ?* നിങ്ങള്‍ വിലയിരുത്തുക.

*മുഖ്യമന്ത്രിയുടെ യൂറോപ്പിയന്‍ സന്ദര്‍ശനം*

1. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക വിലയിരുത്തി, തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി കേരളത്തിലേക്ക് പകർത്താനുള്ള കർമപദ്ധതിക്ക് തുടക്കമിട്ടു.

2. കാർഷിക മേഖലയിലെ നെതർലൻഡ‌്സിന്‍റെ ഗവേഷണ നേട്ടങ്ങളും അനുഭവവും കണ്ടു മനസ്സിലാക്കി തോട്ടവിള പരിപാലനമുൾപ്പെടെ കേരളത്തിന് ഉപയുക്തമായവ പകർത്തും.

3. നെതർലൻഡ‌്സിന്‍റെ സഹകരണത്തോടെ കേരളത്തിൽ പുഷ‌്പ, ഫല മേഖലയിൽ സെന്റർ ഓഫ് എക്‌സലൻസ് ആരംഭിക്കും

4. വെനിസ്, ആംസ്റ്റർഡാം, ലണ്ടൻ എന്നി നഗരങ്ങളിലെ പോലെ ഇനി കൊച്ചിയിലും സാധ്യമാക്കുന്ന ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പ്രോജക്റ്റിന്റെ (ഐയുആർ‌ഡബ്ല്യുടിഎസ്) നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ആന്റിയ നെഡർലാൻഡ് ബിവി (നെതർലാൻഡ്സ്), യൂണിഹോൺ കൺസോർഷ്യത്തെ ഏല്‍പ്പിച്ചു.

5. നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കും. നെതര്‍ലന്‍ഡ്‌സ്‌ രാജാവിന്‍റെയും രാജ്ഞിയുടെയും കേരള സന്ദര്‍ശനത്തില്‍ ഇതിന്‍റെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

6. ജനീവയിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽനടന്ന ലോക പുനർനിർമാണ കോൺഫറൻസില്‍ കേരള പുനര്‍ നിര്‍മ്മാണത്തിലേക്ക് ലോക ശ്രദ്ധ എത്തിക്കുവാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. വിവിധ അന്താരാഷ്ട്ര ഏജെന്‍സികള്‍ 4500 കോടി രൂപയോളം കേരള പുനര്‍നിര്‍മാണത്തിനായി നല്‍കുവാന്‍ കരാര്‍ ആയിക്കഴിഞ്ഞു.

7. ജനീവയില്‍, ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ആയുർവേദം, ക്യാൻസർ പ്രതിരോധം, രോഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ട സാങ്കേതികസഹായം ലഭ്യമാക്കാന്‍ തീരുമാനമായി.

8. ജനീവയിലും ബേണിലും പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്‍ കേരളത്തിന‌് അനുയോജ്യമായവ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രയോജനപ്പെടുത്തുവാന്‍ ധാരണ.

9. കേരളത്തിലേക്ക് സ്വിറ്റ്‌സർലൻഡിൽനിന്നുള്ള നിക്ഷേപം ആകർഷിക്കാനുതകുന്ന വിധത്തിൽ സാമ്പത്തിക കാര്യം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ സ്വിസ് അധികൃതരുമായി ധാരണയായി.

കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ *UAE സന്ദർശനത്തില്‍* ദുബായിലെ വ്യവസയ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ നടത്തുവാന്‍ തീരുമാനമാക്കിയ നിക്ഷേപങ്ങള്‍.

1. *ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മേഖലയില്‍ ഡിപി വേൾഡ് 3500 കോടി*

2. *ടൂറിസം മേഖലയില്‍ ആർപി ഗ്രൂപ്പ് 1000 കോടി.*

3. *റീ ടെയിൽ മേഖലയില്‍ ലുലു ഗ്രൂപ്പ് 1500 കോടി.*

4. *ആരോഗ്യമേഖലയില്‍ ആസ്റ്റർ 500 കോടി.*

5. *വിവധ മേഖലകളില്‍ മറ്റു ചെറുകിട സംരംഭകർ 3500 കോടി.*

*അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ആദിയ) കേരളത്തിൽ നിക്ഷേപം നടത്തും എന്നു തീരുമാനിച്ച മേഖലകള്‍.*

1. *കൊച്ചി മെട്രോ ബ്ലിസ് സിറ്റി* (കാക്കനാട് – 1500 കോടി)
2. *മാരിടൈം ക്ലസ്റ്റര്‍* (വെല്ലിംഗ്ടണ്‍ ഐലന്‍റ് – 3500 കോടി)
3. *എറോട്രോപോളിസ്* (കണ്ണൂര്‍ – 1000 കോടി)
4. *കിന്‍ഫ്രാ ലോജിസ്റ്റിക്സ് പാര്‍ക്ക്* (പാലക്കാട് – 400 കോടി)
5. *തിരുവനന്തപുരം വിമാനത്താവള വികസനം* സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വരിയാണെങ്കില്‍ അവിടെയും മുതല്‍ മുടക്കാന്‍ കമ്പനി പ്രതിനിധികള്‍ താല്പര്യം അറിയിച്ചിട്ടുണ്ട്.

*ജപ്പാൻ സന്ദർശനം.*

1. ഇലക്ട്രിക് വാഹനരംഗത്ത് തോഷിബായുമായി സഹകരണം. ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൈമാറും.

2. കേരളത്തിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍.

3. നാച്ച്വറല്‍ പോളിമറുകള്‍, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകള്‍, നാനോ ഘടനാപരമായ വസ്തുക്കള്‍, പോളിമര്‍ നാനോകമ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഗവേഷണ സഹകരണം.

4. കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സംയുക്ത പദ്ധതികള്‍.

5. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരണം.

6. ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (കുസാറ്റ്) സംയോജിതമായി 4 + 2 (കൊച്ചിയില്‍ 4 വര്‍ഷം, ഷിമാനില്‍ 2 വര്‍ഷം) ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് ഷിമാനെ യൂണിവേഴ്സിറ്റി.

7. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (കേരളത്തില്‍ 6 മാസം, ജപ്പാനില്‍ 6 മാസം) ആരംഭിക്കും.

8. കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഷിമാനെ സര്‍വകലാശാല ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഇത് ഇനി മുതല്‍ മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

9. മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്ത് കേരളത്തില്‍ ടെറുമൊ പ്രാനെക്സ് നിക്ഷേപിക്കും.

*****
കേരളത്തില്‍ സ്ഥാപിച്ച *അഡ്വാൻസ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ* പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജം ലഭിച്ചതു മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ്. കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഗ്ലോബൽ വൈറസ‌് നെറ്റ‌്‌വർക്കുമായി കരാര്‍. ആദ്യത്തെ യുഎഇ സന്ദർശനത്തിന്‍റെ തുടർച്ചയായി *പൊലീസ് നവീകരണ പദ്ധതി*, കഴക്കൂട്ടത്ത് സ്മാർട്ട് സ്റ്റേഷനുള്ള നടപടി ആരംഭിച്ചു. യുഎഇ ഭരണാധികാരി കേരളത്തിൽ വരുകയും അവിടെ തടവിൽ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ലോകത്തെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചായ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി വിപണനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് *കിഫ്ബി മസാല ബോണ്ട്* ലോഞ്ച് ചെയ്യ്തു. യുകെയില്‍ *പ്രവാസി ചിട്ടി* ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം സിംഎംഡിആര്‍എഫിലേക്ക് മാത്രമായി പ്രളയത്തിനു ശേഷം 33 കോടി രൂപ വിദേശത്ത് നിന്നും സമാഹരിക്കുവാന്‍ കഴിഞ്ഞു, വിദേശത്തു നിന്നും നേരിട്ട് അയച്ച സഹായങ്ങള്‍ക്ക് പുറമെ ആണിത്. കേരളത്തില്‍ പ്രളയ ബാധിതര്‍ക്ക് 20 കോടി രൂപ ചിലവില്‍ വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ യുഎഇ റെഡ് ക്രെസെന്റുമായി കരാര്‍ ആയി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകളിൽ ഭാര്യ /ഭർത്താവ് അനുഗമിക്കുന്നുവെങ്കിൽ ആ ചെലവും സർക്കാരാണ് സാധാരണ വഹിക്കുക. ഇവിടെ അതുണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും രഹസ്യാത്മകതയില്ല. എന്നിട്ടും ചില കേന്ദ്രങ്ങൾ ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സഹായത്തോടെ വ്യാജ പ്രചാരണവും അപവാദ സേവയും നടത്തുന്നതിനു പിന്നിലുള്ള വികാരം എളുപ്പം തിരിച്ചറിയാവുന്നതാണ്. കേരളത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവരോട് ഇവിടുത്തെ മാധ്യമങ്ങളും മറ്റും ചെയ്യുന്നത് നീതി ആണോ എന്ന് ആലോചിക്കാന്‍ ഇതൊരു അവസരം ആവട്ടെ.

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ നയങ്ങൾ, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികൾ, ആഗോള മലയാളികളുടെ ശക്തി, ബന്ധങ്ങൾ തുടങ്ങി ധാരാളം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സമ്പാദിക്കാനും മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് കഴിഞ്ഞു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്, അതുകൊണ്ട് തന്നെ അതെ പറ്റി ആര്‍ക്കും ചര്‍ച്ചയും ചെയ്യേണ്ട എന്ന പ്രത്യേകതയും ഉണ്ട്.

#Keralaleads
#NavaKeralam

#europevisit


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *