SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു.

സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ മടക്കി അയച്ചു.

ആ സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങുന്നതും, നടന്നു പുറത്തേക്കു പോകുന്നതും (കൂടെ ഒരു സിപിഐഎം പാർട്ടിക്കാരൻ പോലുമില്ല എന്നതെങ്കിലും പോസ്റ്റിടുന്നവർ ശ്രദ്ധിക്കണം ) അവർ തന്നെ ഫോട്ടോ എടുത്തു പ്രചരിപ്പിച്ചതിനു സിപിഐഎം ന്റെ തലയിൽ കയറുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല. സ്റ്റെപ്പ് വരെ ആർക്കും പോകാവുന്നതാണ്. Genuine ഉദ്ദേശം ആണെങ്കിൽ ഉള്ളിലും കടത്തി വിടും.

കോൺഗ്രസ്സിന്റെ സഖ്യകക്ഷി ആണ് sdpi എന്നതും, സുധാകരൻ അടക്കം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് രാത്രി അവരോട് രഹസ്യ ചർച്ച നടത്താൻ പോയതും ഒക്കെ ഇതുമായി കൂട്ടി വായിക്കുമ്പോൾ ഈ ഗൂഡലോചനക്ക് പിന്നിലും സെമി കേഡർ കോൺഗ്രസ്സുകാർ തന്നെ ആവാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

കൂടാതെ 25 ജൂണിന് SDPI നേതാക്കൾ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് സന്ദർശിച്ചത് മാധ്യമങ്ങൾ അറിഞ്ഞില്ല .
എകെജി സെൻ്ററിൽ അനുവാദമില്ലാതെ വന്നത് എല്ലാരും അറിഞ്ഞ പോലെ ആ വാർത്തയും എല്ലാവരും അറിയേണ്ടത് ഉണ്ട്. വീഡിയോ ലിങ്ക് ചുവടെ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *