എട്ടുകാലി മമ്മൂഞ്ഞുമാരോട് ആണ്.. ‼️
കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക് ഇതാ ഇതൊക്കെയാണ്… ‼️
🌹 CPI(M) ന്റെ കർഷക സംഘടനയാണ് അഖിലേന്ത്യ കിസാൻ സഭ. കോൺഗ്രസിന്റെ കർഷക സംഘടനയുടെ പേരെന്താണ്.. ❓ അറിയാത്തതിനാൽ മാത്രം ചോദിക്കുകയാണ്. കോൺഗ്രസിന്റെ കർഷക സംഘടന കർഷക സമരത്തിൽ വഹിച്ച പങ്കെന്താണ്.. ❓ സമരത്തിലുടനീളം ഉണ്ടായിരുന്നോ.. ❓
🌹 CPI(M) ന്റേയും അഖിലേന്ത്യ കിസാൻ സഭയുടെയും നേതാക്കൾ എന്ന നിലയിൽ കർഷക സമരത്തിന് നേതൃത്വം നൽകിയവരാണ് പി. കൃഷ്ണപ്രസാദ്, ഹനൻ മുള്ള, വിജു കൃഷ്ണൻ, കെ കെ രാഗേഷ്, എളമരം കരീം തുടങ്ങിയവർ.
🌹 കർഷക സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന്റെ നേതാക്കൾ ആരൊക്കെയാണ്..❓ അറിയാൻ വേണ്ടി മാത്രം ചോദിക്കുന്നതാണ്. സമരത്തിനിടെ എപ്പോഴെങ്കിലും കയറി വന്ന് ട്രാക്ടർ ഓടിക്കുന്ന രാഹുൽ ഗാന്ധിയുടെ കാര്യമല്ല ചോദിക്കുന്നത്. നേതൃത്വം വഹിച്ച കോൺഗ്രസ് നേതാക്കൾ, കേരളത്തിലെ MP മാർ ആരെങ്കിലുമുണ്ടോ എന്നാണ്.. ❓
🌹 ഇടതുപക്ഷത്തിന് ഇന്ത്യയിൽ എന്ത് പ്രസക്തി എന്ന് ചോദിച്ച് ആക്ഷേപിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് കർഷക സമര വിജയം. ഇടതുപക്ഷം മാത്രം നയിച്ചുവെന്നല്ല പറയുന്നത്. പക്ഷേ, ഇടതുപക്ഷ സംഘടനകൾ നിർണായക ചുമതല വഹിച്ച് തുടക്കമിട്ട രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുന്നു എന്നാണ്.
🌹 2018 മാർച്ചിൽ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന കിസാൻ ലോങ് മാർച്ചാണ് കരി നിയമങ്ങൾക്കെതിരായ ചെറുത്തു നിൽപ്പിനെ ശക്തിപ്പെടുത്തിയത്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട കിസാൻ മുക്തി മോർച്ചക്കാണ് സമരത്തിന്റെ നേതൃത്വം.
🌹 അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും CPI(M) കേന്ദ്ര കമ്മറ്റി അംഗവുമായ സഖാവ് വിജു കൃഷ്ണൻ കഴിഞ്ഞ നാലര വർഷമായി ഗ്രാമങ്ങളിൽ സഞ്ചരിച്ച് കർഷക പ്രക്ഷോഭത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച നേതാവാണ്.
🌹 അഖിലേന്ത്യ കിസാൻ സഭ ദേശീയ പ്രസിഡന്റും CPI(M) കേന്ദ്ര കമ്മറ്റി അംഗവുമായ സഖാവ് അശോക് ധാവ്ളെ, കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റും രാജസ്ഥാനിൽ നിന്നുള്ള MLA യുമായ സഖാവ് അമ്രാറാം ഉൾപ്പെടെയുള്ള കിസാൻ സഭ നേതാക്കളാണ് പ്രക്ഷോഭത്തിന്റെ ഊർജമായി മാറിയത്.
🌹 അറസ്റ്റും പോലീസ് മർദ്ദനവും കൂസാതെ മാസങ്ങളായി ഡൽഹിയിൽ പ്രവർത്തിക്കുന്ന നേതാവാണ് സഖാവ് പി. കൃഷ്ണ പ്രസാദ്. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള CPI(M) മുൻ MLA യാണ് അദ്ദേഹം.
🌹 കേരളത്തിൽ നിന്ന് ജയിപ്പിച്ച് വിട്ട UDF MP മാർ ഇവിടെ തേരാ പാരാ നടന്ന സമയത്ത് ഡൽഹിയിലെ മഞ്ഞ് വക വെക്കാതെ പ്രവർത്തിച്ച നേതാവാണ് സഖാവ് കെ.കെ രാഗേഷ് എന്ന രാജ്യസഭാ എം.പി. പാർലിമെന്റിൽ പോലും പല UDF എം പിമാരെയും കാണാത്ത സമയത്താണ് സഭയിൽ കാർഷിക ബില്ലുകൾക്കെതിരെ രാഗേഷ് നിരന്തരം ശബ്ദിച്ചത്. കർഷക സമര കേന്ദ്രങ്ങളിൽ അവർക്ക് ഊർജ്ജം പകർന്ന നേതാവ്. CPI(M) സംസ്ഥാന കമ്മറ്റി അംഗം.
🌹 സഖാവ് എളമരം കരീമാണ് ഇതുപോലെ സഭക്കകത്തും പുറത്തും ഒരേ പോലെ കർഷകർക്കായി ശബ്ദിച്ച മറ്റൊരു നേതാവ്. സഖാവ് കെ.കെ രാഗേഷിനൊപ്പം രാജ്യസഭയിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഷൻ നേരിട്ട എളമരം കരീം CPI(M) കേന്ദ്ര കമ്മറ്റി അംഗമാണ്.
🌹 സഖാവ് വി. ശിവദാസൻ എന്ന രാജ്യസഭാ എം പി യും 2019 മുതൽ കർഷക പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന CPI(M) നേതാവാണ്.
🌹 SFI ദേശീയ അധ്യക്ഷനായ സഖാവ് വി.പി സാനു, SFI യുടെ കേന്ദ്ര എക്സ്‌ക്യൂട്ടീവ് കമ്മറ്റി അംഗമായ സഖാവ് നിതീഷ് നാരായണൻ തുടങ്ങിയ SFI നേതാക്കൾ കർഷക സമരത്തിലേക്ക് വിദ്യാർത്ഥികളെ അണിനിരത്തുന്നതിലും സമരാവേശം കാത്ത് സൂക്ഷിച്ചതിലും പ്രധാന പങ്ക് വഹിച്ചു.
⭕ കാർഷിക സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം എന്താണെന്ന് വച്ചാൽ രാജ്യത്ത് BJP യെ പരാജപ്പെടുത്താൻ CongRSS എന്ന വലതുപക്ഷ കുത്തകമുതലാളിത്ത അനുകൂല പാർട്ടിയെ കൂടെ കൂട്ടേണ്ട യാതൊരു കാര്യവുമില്ല എന്ന് ഇടതുപക്ഷ കർഷക കൂട്ടായ്മ പ്രതിപക്ഷ പാർട്ടികളെ ബോധ്യപ്പെടുത്തി എന്നതാണ്.. ‼️
🌹 അഖിലേന്ത്യാ കിസാൻ സഭ,,
🌹 കർഷക സംഘം..
എന്നിവർ പോരാട്ടത്തിലൂടെ നേടിയെടുത്ത വിജയം ആണിത്… ‼️
വർഗ്ഗസമര പോരാളികൾക്ക് അഭിവാദ്യങ്ങൾ
🌹 പോരാട്ടത്തിനിടെ വീണുപോയ 600 ൽ പരം ധീര രക്ത സാക്ഷികൾക്ക് മുന്നിൽ ഈ വിജയം സമർപ്പിക്കുന്നു..
ലാൽ സലാം.. ✊
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.. ✊✊
0 Comments