*ആഴക്കടൽ മത്സ്യബന്ധന വിവാദം: സത്യം മനസ്സിലാക്കുക*

ഗൂഢാലോചന-തിരക്കഥ-സംവിധാനം : പ്രതിപക്ഷനേതാവ്
ലക്ഷ്യം: അധികാരലബ്ധി

⚫ കേരളത്തിൽ മുതൽമുടക്കു നടത്തുവാൻ താത്പര്യപ്പെടുന്നവർ മുഖ്യമന്ത്രിയെയോ മറ്റു മന്ത്രിമാരെയോ നേരിട്ടു സമീപിച്ചാൽ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുടെ അടുത്തു സംസാരിക്കാനാണ് സാധാരണ നിർദേശം നൽകാറുള്ളത്. അത് കപ്പൽ നിർമാണമായാലും കശുവണ്ടി ഫാക്റ്ററിയയായാലും. ഈ രീതിയിൽ EMCC മുതലാളി KSINC എംഡിയുടെ അടുത്താണ് എത്തിയത്.

🟡 KSINCയുടെ എംഡി പ്രതിപക്ഷനേതാവിന്റെ അടുത്തയാളാണ്. പ്രതിപക്ഷനേതാവ് പണ്ട് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. ആ ബന്ധം ഉപയോഗിച്ചു തന്നെ അയാൾ കേന്ദ്രത്തിൽ ഒരു ബിജെപി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും കയറിപ്പറ്റിയിരുന്നു.

🟣 മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമായി KSINC എംഡി എന്ന ഔദ്യോഗികപദവി വെച്ചു കൊണ്ട് അയാൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുന്നു. മുഖ്യമന്ത്രിയുടെ സ്റ്റാഫുകൾ മെസ്സേജയച്ച് സ്ക്രീൻഷോട്ടുകൾ തയ്യാറാക്കുന്നു. ഈ സ്ക്രീൻഷോട്ടുകളിലൊക്കെ തന്നെ വളരെ ഫോർമലായ ആശയവിനിമയം എന്നതിന്റെയപ്പുറത്ത് മറ്റൊന്നുമില്ല.

🟠 ശേഷം EMCC ആയി പ്രസ്തുത എംഡി MoU ഒപ്പിടുന്നു. മറ്റൊരു നിലയിലും പുരോഗമിക്കാത്ത ഈ MoUന്റെ കോപ്പി ഉയർത്തിപ്പിടിച്ച് പ്രതിപക്ഷനേതാവ് പത്രസമ്മേളനം നടത്തുന്നു. മുമ്പൊക്കെ ആരോപണമുന്നയിക്കുന്നതിന്റെ പിറകേ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ടിരുന്ന പ്രതിപക്ഷനേതാവ് ഇവിടെ മാത്രം MoU ഒപ്പിട്ട എംഡിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു.

🔵 കപ്പൽ നിർമാണത്തിനുള്ള ധാരണാപത്രം ‘ആഴക്കടൽ മത്സ്യബന്ധനം’ നടത്താനുള്ള കരാർ ആണെന്നു വ്യാജ ആരോപണം ഉന്നയിക്കുന്നു. തിരുത്തുന്നു. കരാർ അല്ല ധാരണാപത്രമാണ് KSINC എംഡി ഒപ്പിട്ടത് എന്നും, അതു ചെയ്യാൻ പോലും KSINC എംഡിക്ക് അധികാരമില്ലെന്നും, EMCC കമ്പനിയെക്കുറിച്ച് മോശം അഭിപ്രായമുള്ളതിനാൽ ധാരണാപത്രം റദ്ദാക്കുന്നെന്നും സർക്കാർ അറിയിക്കുന്നു.

🟤 കടൽ സമ്പത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേത്. അതിനെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുത്തത് കോൺഗ്രസ്സാണ്. നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോൾ. 1992ൽ. അന്നതിനെ പിന്തുണച്ചയാളാണ് പ്രതിപക്ഷനേതാവ്. അയാളിപ്പോൾ കാണിക്കുന്നത് കാപട്യമാണ്.

മാധ്യമങ്ങളെ വിലയ്ക്കെടുത്തു പ്രതിപക്ഷം നടത്തുന്ന ഈ നുണപ്രചാരണത്തിന് തക്കതായ മറുപടി ജനങ്ങൾ നൽകും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *