പ്രളയ ഫണ്ട് സഖാക്കൾ മൊത്തത്തിൽ മുക്കി എന്നാണല്ലോ കൊങ്ങികളും സംഘികളും പാടി നടക്കുന്നത്. നിഷ്പക്ഷരായ ചിലരെങ്കിലും ആ പ്രചരണത്തിൽ വീണു പോയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു fact check നടത്താനുദ്ദേശിക്കുകയാണ്. തുറന്ന ചർച്ചകൾ പ്രതീക്ഷിക്കുന്നു.2018 ലും 2019 ലും ഉണ്ടായ മഹാപ്രളയങ്ങളെ തുടർന്ന് സർക്കാർ CMDRF ലേക്ക് സംഭാവനകൾ സ്വീകരിക്കുകയും അത് പ്രളയ ദുരിതാശ്വാസത്തിനായി വിനിയോഗിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിനിയോഗിച്ച തുക പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾക്കാണ് വിനിയോഗിച്ചത്.1. പ്രളയത്തിൽ തകർന്നു പോയ റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ. ഇതിൽ അഴിമതി ആരോപണം ഇതു വരെ ഉയർന്നിട്ടില്ല. മാത്രവുമല്ല ഇതിൻ്റെ കണക്കുകൾ പരിശോധനയ്ക്കായി ലഭ്യവുമാണ്.
2. പ്രളയത്തിൽ തകർന്നു പോയ വീടുകളുടെ പുനർനിർമ്മാണം. അർഹരായ ധാരാളം പേർക്ക് വീടു ലഭിച്ചപ്പോൾ തന്നെ അനർഹരായ പലരും ലിസ്റ്റിൽ കടന്നു കൂടി. അതിൽ എൻ്റെ ശ്രദ്ധയിൽ പെട്ട ഭൂരിഭാഗം പേരും കോൺഗ്രസ് നേതാക്കളാണ്. അങ്ങനെയല്ല ഇടതു നേതാക്കളും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പക്ഷേ അപ്പോഴും സഖാക്കൾ മുക്കി എന്ന ആരോപണം ഏകപക്ഷീയമായി മാറും.
3. പ്രളയത്തിൽ നാശ നഷ്ടം നേരിട്ടവർക്കുള്ള സാമ്പത്തിക സഹായം. ഇതനുവദിക്കുന്ന രീതി പരിശോധിച്ചാലേ ഏകദേശം കാര്യങ്ങൾ മനസ്സിലാകൂ. പ്രളയത്തിൽ നാശ നഷ്ടം നേരിട്ടിട്ടുള്ള വ്യക്തി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആ അപേക്ഷ വില്ലേജ് ഓഫീസർ പരിശോധിച്ച് റിപ്പോർട്ട് സഹിതം മേലധികാരിക്കു സമർപ്പിക്കും. അവിടെ നിന്നും കളക്ടർക്കും കളക്ടറുടെ റിപ്പോർട്ടോടു കൂടി മുഖ്യമന്ത്രിക്കും സമർപ്പിക്കും. ചെറിയ തുകയാണെങ്കിൽ മുഖ്യമന്ത്രിയും കൂടിയ തുകയാണെങ്കിൽ മന്ത്രി സഭയും ആണ് തുക അനുവദിക്കുന്നത്. ഇനി മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ മുഖ്യമന്ത്രി അത് താഴേക്ക് കൈമാറുകയും മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ച് തുക അനുവദിക്കുകയുമാണ് ചെയ്യുന്നത്. ഇത്രയും നടപടി ക്രമങ്ങൾ പാലിക്കുന്നതു കൊണ്ട് ഇതിൽ അഴിമതി നടക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഇതു വരെ ഇതിൽ അഴിമതി ആരോപിക്കപ്പെട്ടിട്ടുമില്ല.
എന്നു വച്ചാൽ CMDRF നെതിരെ അഴിമതി ആരോപണം ഉയർന്നിട്ടില്ല. പിന്നെയെവിടെയാണ് അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നത്. പ്രളയം നടന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും മറ്റു അടിയന്തിര പ്രവർത്തനങ്ങൾക്കുമായി ചിലവായ തുക അനുവദിക്കുന്നതിനായി നിശ്ചിത തുക ഒരോ ജില്ലകൾക്കുമായി കൈമാറി. അതാത് ജില്ലകളിലെ ADM മാർക്കായിരുന്നു ഇത് ചിലവഴിക്കുനതിനുള്ള അധികാരം നൽകിയിരുന്നത്. ഇങ്ങനെ നൽകിയ തുകയിൽ നിന്നാണ് എറണാകുളം ജില്ലയിലെ കാക്കനാട് പണം തട്ടിയെടുത്തത്. വിഷ്ണു എന്ന റവന്യൂ വകുപ്പ് ജീവനക്കാരനാണ് ഇതിന് നേതൃത്വം നൽകിയത്. ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിലും പണം തട്ടിയതിൻ്റെ പേരിൽ അന്വേഷണം നേരിടുന്ന ജീവനക്കാരനാണ് വിഷ്ണു . ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിലവാക്കിയെന്നു കാണിച്ചു വ്യാജ റസീപ്റ്റുകൾ നിർമ്മിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാൾ ചെയ്തത്. ഇതിൽ പണം നിക്ഷേപിച്ചത് സി.പി.ഐ.എം. പ്രാദേശിക നേതാവിൻ്റെ പേരിലുള്ള സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കായിരുന്നു. സി.പി.ഐ.എം. നിയന്ത്രണത്തിലാണ് ഈ സഹകരണ ബാങ്ക്. ഈ അക്കൗണ്ടിലേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ പണം വന്നപ്പോൾ പരാതി നൽകിയത് സി.പി.ഐ.എം. പ്രാദേശിക നേതാവായ ബാങ്ക് പ്രസിഡൻ്റാണ്. ഇദ്ദേഹം നൽകിയ അന്വേഷണത്തെ തുടർന്നാണ് തട്ടിപ്പ് പുറത്തു വരുന്നത്. ഇതിൽ ആരോപിതനായ സി.പി.ഐ.എം. പ്രവർത്തകൻ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിൽ തിരിമറി നടത്തിയ പണം തിരികെ പിടിക്കുകയും കുറ്റക്കാരനായ ജീവനക്കാരനെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു. ഇതാണ് പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട് നടന്ന തിരിമറി .


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *