കേരളം കണ്ട ഏറ്റവും വലിയ
കരുത്തയായ സ്ത്രീ സഖാവ് ആണ് ഇന്ന് മരിച്ചത്.. ‼️

ആ സഖാവിനെ ചിതയിലേക്ക് എടുക്കും മുന്ന് ഇത്തവണ തൃത്താലയിൽ നിന്ന് തോറ്റ വളിച്ച വീട്ടി പറയുന്നത് അവർ സ്‌ത്രീ ആയതുകൊണ്ടാണ് അവരെ മുഖ്യമന്ത്രി അക്കാതിരുന്നത് പോലും..

ഏത്.. ❓

“നാടു ഭരിക്കാനറിയില്ലെങ്കിൽ
താടി വടിക്കൂ നമ്പൂരീ
തമ്പ്രാനെന്ന് വിളിപ്പിക്കും
പാളയിൽ കഞ്ഞികുടിപ്പിക്കും
ചാത്തൻപൂട്ടാൻ പോവട്ടെ
ചാക്കോ നാടു ഭരിക്കട്ടെ
ഗൗരിച്ചോത്തി പെണ്ണല്ലേ
പുല്ലുപറിയ്ക്കാൻ പോയ്ക്കൂടെ
വിക്കാ, ഞൊണ്ടി, ചാത്ത നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം
സസ്യശ്യാമള കേരളഭൂവിൽ
വിക്കൻ നമ്പൂരിക്കെന്ത് കാര്യം”

എന്ന് നാട് നീളെ നടന്നു മുദ്രാവാക്യം ഇതേ ഗൗരിയമ്മക്ക് എതിരെ വിളിച്ച പാരമ്പര്യമുള്ള, സഖാവ് AKG യെ അപമാനിച്ച ഈ വിവരദോഷിയുടെ #CongRSS പാർട്ടി.. ‼️

⭕ ഇന്ന് ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന കേരളാ മോഡൽ നിർമ്മിക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ച ഒന്നാം EMS ഉം ഗവൺമെൻ്റിനെ താഴെയിറക്കാൻ ഫ്യൂഡൽ പ്രമാണിമാരും മതമേലാളന്മാരും കോൺഗ്രസും ഒത്തുചേർന്ന് നടത്തിയ കുപ്രസിദ്ധമായ വിമോചന സമരത്തിലെ ചില മുദ്രാവാക്യങ്ങളാണ് ഇവ.

⭕ 1957 ലെ കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിൽ റവന്യു മന്ത്രി ആയി ചുമതല കൊടുത്ത പാർട്ടി ഗൗരിയമ്മക്ക് മുഖ്യമന്ത്രി പദം കൊടുത്തില്ല ത്രേ..

⭕ പാർട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എങ്ങനെ എന്നു ഇവനൊന്നും ധാരണ തന്നെ ഇല്ല എന്നതാണ്..

⭕ ഒന്നാമത് മനസ്സിലാക്കേണ്ടത് 1987 ലെ തെരഞ്ഞെടുപ്പിൽ എന്നല്ല ഒരു തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന ശൈലി കമ്മ്യുണിസ്റ്റ് പാർട്ടിക്കില്ല.

⭕ 1987-ൽ CPI(M) ൻ്റെ ഒരു കേന്ദ്ര കമ്മറ്റി അംഗവും 2 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ആണ് അന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. കേന്ദ്രകമ്മിറ്റി മെമ്പർ ആയ സഖാവ് നായനാരും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയിരുന്ന സഖാവ് ടി.കെ രാമകൃഷ്ണനും സഖാവ് എ. കാണാരനും. ഇവർക്കൊപ്പമാണ് കെ.ആർ.ഗൗരിയമ്മയും മത്സരിച്ചത്. വിജയിച്ചാൽ സ്വഭാവികമായും 1982 – 87 കാലത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന E.K നായനാർ തന്നെ മുഖ്യമന്തിയാവും. പോരെങ്കിൽ 1979 ൽ പ്രതിപക്ഷ നേതാവ് ആയിരുന്ന ടി.കെ രാമകൃഷ്ണനും ഉണ്ട്.

⭕ 1986 ലെ ആലപ്പുഴ സമ്മേളനത്തിൽ ആണ് സഖാവ് കെ.ആർ ഗൗരിയമ്മ സംസ്ഥാന സെക്രട്ടറിയേറ്റിൽ പോലും വരുന്നത്. കെ.ആർ ഗൗരിയമ്മ CPI(M) ൻ്റെ കേന്ദ്ര കമ്മറ്റിയിൽ വന്നിട്ടേ ഇല്ല. അത്തരം ഒരാൾ എങ്ങനെയാണ് മുഖ്യമന്ത്രിയാകുക ❓

⭕ തെരഞ്ഞെടുപ്പിന് ശേഷം കൂടുന്ന സംസ്ഥാന സമിതിയാണ് നായനാരുടെ പേര് മുഖ്യമന്ത്രിയായി നിർദ്ദേശിക്കുന്നത്. ‘തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ CPI സെക്രട്ടറി പി.കെ വാസുദേവൻ നായർ, ഗൗരിയമ്മ ജയിച്ചാൽ മുഖ്യമന്ത്രി ആകും എന്ന് അരൂരിൽ പ്രസംഗിച്ചു’ പാർട്ടിയിൽ നിന്ന് പുറത്തായ ശേഷം പോലും ഗൗരിയമ്മ പറഞ്ഞത് ഇങ്ങനെയാണ്.. അല്ലാതെ അവർ അന്ന് അതൊരു പാർട്ടിയുടെ നയ തീരുമാനമായിരുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല.

⭕ അതുപോലെ തന്നെ സംഘികൾ ഇറക്കുന്ന മറ്റൊരു നുണ ആണ്, 1994 ൽ പാർട്ടിയിൽ നിന്ന് പുറത്തായ ഗൗരിയമ്മയെ 1998 ൽ മാത്രം സംസ്ഥാന കമ്മിറ്റിയിൽ എത്തിയ ഇ.എം ശ്രീധരൻ ജാതീയമായി അധിക്ഷേപിച്ചു ത്രേ.. 😐

⭕ സഖാവ് ഗൗരിയമ്മയെ പോലൊരു ലെജന്റിന്റെ മരണം പോലും കമ്മ്യുണിസ്റ്റ് പാർട്ടിക്കെതിരായ കുത്തിത്തിരിപ്പിനുപയോഗിക്കുന്ന വിവരദോഷികളോടെ എന്ത് പറയാൻ ആണ്.. ❓

http://bit.ly/2Ra0WXe


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *