അറിയണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം
*️⃣ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കാളും മറ്റു പാർട്ടികളെക്കാളും കനൽ നിറഞ്ഞ വഴിയേ വന്നവർ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി.
*️⃣ 1925 ഇൽ രൂപീകൃതമായ പാർട്ടി 1931 വരെ നിരോധിത പാർട്ടിയായിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അവകാശം ഉണ്ടായിരുന്നില്ല. അതിനാൽ പ്രവർത്തനങ്ങൾ എല്ലാം രഹസ്യമായിട്ടായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരിൽ ഒരുപാട് കേസുകളും ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയിരുന്നു. പാർട്ടി ഔദ്യോഗികമായി നിലവിൽ വന്നത് 1925ഇൽ ആണ് എങ്കിലും അതിന് മുൻപേ കമ്മ്യൂണിസ്റ്റുകാർ രാജ്യത്തു പലയിടത്തും ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
*️⃣ മീററ്റ് ഗൂഢാലോചന ( 1929) കാൻപുർ ബോൾഷെവിക് ഗൂഢാലോചന (1924) തുടങ്ങിയ കേസുകളിൽ ഒരുപാട് സഖാക്കൾ ജയിലിൽ പോകുകയും ക്രൂരമായ മർദനങ്ങൾക്ക് ഇരയാകുകയും ചെയ്തു.
*️⃣ പൂർണ സ്വരാജ് അഥവാ complete independence ആദ്യമായി ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ്കാരാണ്. 1921ഇൽ മൗലാന ഹസ്രത്ത് സ്വാമി കുമാരനന്ദ എന്നിവർ മുന്നോട്ടു വച്ച പ്രമേയത്തിൽ എം.എൻ റോയ് അബാനി മുഖർജി എന്നീ സഖാക്കൾ ഒപ്പ് വച്ചിരുന്നു.
*️⃣ സൈമൺ കമ്മീഷന് എതിരായി ബോംബെയിൽ നടന്ന തൊഴിലാളി പണിമുടക്കിന് നേതൃത്വം നൽകിയ യൂണിയനുകൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉള്ളവയായിരുന്നു.
*️⃣ 1930 ഇൽ 13 ബ്രിട്ടീഷ് ഫാക്ടറികൾ , ബാങ്കുകൾ, പ്ലാന്റേഷനുകൾ എന്നിവയുടെ ദേശസാൽകരണം, തൊഴിൽ സമയം 8 മണിക്കൂർ ആയി ക്രമീകരിക്കണം എന്നു ആവശ്യപ്പെട്ടു പാർട്ടി മുന്നോട്ട് വന്നു.
*️⃣ പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വിദ്യാർഥികളുടെയും യുവാക്കളുടെയും കർഷകരുടെയും ഇടയിൽ പടർന്നു പിടിക്കാൻ ആരംഭിച്ചു. അപ്പോഴും പെഷവാർ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചാർത്തി മുസ്സഫിർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി ദാസ് ഗുപ്ത തുടങ്ങിയവരെ ഭരണകൂടം ജയിലിൽ വച്ചു.
*️⃣ 1934 ഇൽ അഖിലേന്ത്യാ തലത്തിൽ റ്റെക്സിടൈൽ തൊഴിലാളികളുടെ പണിമുടക്ക് സി.പി.ഐ നടത്തി. ആൻഡമാൻ ജയിലിലെ തടവുക്കാരെ വിട്ടയിക്കുക എന്ന ആവശ്യവും സമരത്തിന് ഉണ്ടായിരുന്നു.
*️⃣ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണം ഇന്ത്യ വിട്ടു പോകാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് 1946ലെ നേവൽ അപ്റൈസിംഗ്. അതിൽ പണിമുടക്കിയ നേവി ഉദ്യോഗസ്ഥർ മുഴക്കിയ മുദ്രാവാക്യങ്ങൾ ജയ് ഹിന്ദ്, ഹിന്ദു മുസ്ലിം ഐക്യം സിന്ദാബാദ്, ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ. അവരിൽ ഭൂരിപക്ഷവും ഉയർത്തിയ കൊടി ചെങ്കൊടിയായിരുന്നു.
*️⃣ 1946 ഇൽ കർഷകരുടെ സായുധ മുന്നേറ്റങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അരങ്ങേറി. പുന്നപ്ര, വയലാർ കേരളത്തിലും തേഭാഗ സമരം ബംഗാളിലും.
*️⃣ കർഷകരെ ഏറ്റവുമധികം സ്വാധീനിച്ച സംഘടന കിസാൻ സഭയാണ്. അജോയ് ഘോഷ് സ്ഥാപിച്ച കിസാൻ സഭയുടെ മെമ്പർഷിപ്പ് ലക്ഷക്കണക്കിനായിരുന്നു.
*️⃣ എ.ഐ. ടി.യു.സി യാണ് തൊഴിലാളികളെ ഏറ്റവും അധികം സംഘടിപ്പിച്ച തൊഴിലാളി സംഘടന
*️⃣ ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി രക്തസാക്ഷി കമ്മ്യൂണിസ്റ്റ്കാരനായ ഹെമുകലാനിയാണ്. എ. ഐ. എസ്.എഫ് അംഗമായിരുന്നു ഹെമുകലാനി.
*️⃣ വിഘടിച്ചു നിന്ന് ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കാരണമായ തെലങ്കാന സായുധ മുന്നേറ്റം കമ്മ്യൂണിസ്റ്റ്ക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു.
*️⃣ ഗോവൻ വിമോചനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ. എസ്.എഫ് പങ്കെടുത്തിരുന്നു.
*️⃣ ഇന്ത്യയിലെ സാധാരണ ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ച നാടക പ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായ ഇപ്റ്റ 1943ഇൽ സ്ഥാപിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. പി സി ജോഷി അടക്കമുള്ളവർ അതിൽ അംഗങ്ങൾ ആയിരുന്നു
References
https://indianexpress.com/article/india/70-years-of-independence-how-communists-kept-pestering-the-british-throughout-the-freedom-struggle-4802855/
SUMITH SARKAR BOOKS
#historyofcommunism
0 Comments