ആദിവാസി – തോട്ടം തൊഴിൽ – കർഷക – കർഷക തൊഴിലാളികളുടെ മക്കൾ ഏറിയ പങ്കും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്ന ജില്ലയാണ് വയനാട്. കാലങ്ങളായി പൊതുവിദ്യാഭ്യാസ മേഖല മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ചിറകു നൽകുന്ന നിലപാടുകളാണ് കേരളത്തിൽ മാറി മാറി വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ ചെയ്തത്.2016 മുതൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിലെ വിദ്യാഭ്യാസ മേഖലയാകെ കാതലായ മാറ്റങ്ങൾക്ക് വഴി തെളിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ സർക്കാർ ഒരുക്കി. കൽപ്പറ്റ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും ആദിവാസി വിദ്യാർത്ഥികൾക്കായി മെന്റർ ടീച്ചർമാരെ നിയമിച്ചും വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്തിച്ചേരുന്നതിനാവശ്യമായ ഗോത്ര സാരഥി പദ്ധതിയും വയനാടിനെ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തികൊണ്ടുവരുന്നതിനുള്ള സർക്കാർ ഇടപെടലുകളാണ്.വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വര്ഷങ്ങളുടെ കാത്തിരിപ്പുകൾക്ക് ശേഷം ഇടതുപക്ഷം കേരളം ഭരിക്കുന്ന സമയത്ത് മാത്രമാണ് ഒരു കോഴ്സ് അനുവദിച്ചു കിട്ടിയിരുന്നത്. എന്നാൽ നവകേരള സർക്കാർ അധികാരമേറ്റ ശേഷം നാളിതുവരെവയനാട്ടിൽ ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജിൽ തുടങ്ങി കൽപ്പറ്റ മണ്ഡലത്തിലെ ഗവണ്മെന്റ് കോളേജിൽ ആരംഭിച്ച സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രം ഉൾപ്പടെയുള്ളവ നമുക്ക് മുന്നിലുണ്ട്. കല്പറ്റ ഗവ. കോളേജിൽ 3 പിജി കോഴ്‌സുകൾ ഉൾപ്പെടെ 4കോഴ്സുകളാണ് പുതുതായി ആരംഭിച്ചത് . പുതിയ ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചു ഉത്ഘാടണം ചെയ്തു. കിഫ്‌ബിയിൽ നിന്നും 8.2കോടി രൂപ കെട്ടിടങ്ങൾക്കായി അനുവദിച്ചു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ മേപ്പാടി പോളിടെക്‌നിക്കും കൽപ്പറ്റ ITI യും സമാനതകളില്ലാത്ത വികസനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മേപ്പാടി പൊളി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ITI യിൽ ആധുനിക ബിൽഡിങ്ങുകളും കോഴ്‌സുകളും ആരംഭിച്ചു കൂടാതെ ബജറ്റിൽ അനുവദിച്ച പഴശ്ശി ട്രൈബൽ കോളേജ് ആദിവാസി മേഖലയിലെ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്നവർക്ക് കൂടുതൽ ഗുണകരമാകും.ടൂറിസം ഐ ടി കൂടുതൽ തൊഴിൽ സാധ്യതകളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ കോഴ്‌സുകൾക്കും വിദ്യാഭ്യാസ രംഗത്ത് ഇന്നുണ്ടായ പുത്തൻ ഉണർവിനും അടിസ്ഥാന സൗകര്യ വികസനത്തിനും കരുത്ത് നൽകുന്നതിന് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്ഭരണം ഉണ്ടാകേണ്ടതുണ്ട്

C K Saseendran MLA ,കൽപ്പറ്റ, Wayanad


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *