ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ 586ആമത്തെ വാഗ്ദാനം സെക്രട്ടേറിയറ്റടക്കം ഉൾപ്പെടുത്തി സംസ്ഥാന സിവിൽ സർവീസ് കേഡർ രൂപീകരിക്കും എന്നതായിരുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പുതിയൊരു തലമുറ ഉദ്യോഗസ്ഥരെ ഭരണത്തിലെ ഉന്നതശ്രേണികളിലേക്ക് നേരിട്ട് നിയമിക്കുക എന്നതായിരുന്നു ഇത്തരമൊരു കേഡറിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഭരണനിർവഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് പുതുതലമുറയെ പ്രതിഷ്ഠിക്കുന്നത് കൂടുതൽ കാര്യക്ഷമവും, ജനപക്ഷവുമായ സിവിൽ സർവീസ് സൃഷ്ടിക്കും. എൽഡിഎഫ് സർക്കാർ ചുമതലയേറ്റതിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന രീതിയിൽ ഈ ലക്ഷ്യത്തിന് പ്രായോഗികരൂപം നൽകി. സർക്കാർ സംവിധാനത്തിന്റെ രണ്ടാംനിരയിൽ പ്രൊഫഷണലുകളുടെ കാര്യമായ കുറവുള്ളത് സർക്കാർ പദ്ധതികളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് മറികടക്കാനുള്ള മാർഗമാണ് കെ എ എസിലൂടെ സർക്കാർ തേടുന്നത്.
കേരളത്തിൻ്റെ സ്വന്തം അഡ്മിനിസ്ട്രേറ്റീവ് സർവീസിനു വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ടാണ് കെ എ എസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോയത്. 2018 ജനുവരി 1ന് കെ എ എസ് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കൽ പോലെയുള്ള സങ്കീർണ്ണമായ നടപടിക്രമങ്ങൾ ശരവേഗത്തിൽ പൂർത്തിയാക്കി 2019 നവംബർ മാസത്തിൽ നിയമനത്തിനായുള്ള വിജ്ഞാപനം കേരള പി എസ് സി പുറപ്പെടുവിച്ചു. 2020 ഫെബ്രുവരിയിൽ നടത്തിയ പ്രാഥമിക പരീക്ഷയിൽ ഏതാണ്ട് 4 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി പങ്കെടുത്തു. പ്രാഥമികപരീക്ഷയിൽ ജയിച്ചവർക്കായി 2020 നവംബർ, 2021 ജനുവരി മാസങ്ങളിലായി മെയിൻ പരീക്ഷയും നടത്തി. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയോട് തുലനം ചെയ്യാവുന്ന ഉന്നതനിലവാരം പുലർത്തിയ പരീക്ഷകളാണ് കെ എ എസ് നിയമനപ്രക്രിയയിൽ കേരള പി എസ് സി നടത്തിയത്. ഈ മാസം തന്നെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് അഭിമുഖപരീക്ഷയും പൂർത്തിയാക്കി 2021 ഏപ്രിൽ മാസത്തോടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ പ്രാഥമിക പരീക്ഷയുടെ ഫലം വൈകിയില്ലായിരുന്നു എങ്കിൽ കെ എ എസ് ആദ്യബാച്ചിന്റെ പരിശീലനം ഇതിനകം ആരംഭിക്കുമായിരുന്നു.
കെ എ എസ് നമ്മുടെ ഭരണനിർവഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാൽവയ്പാണ്. സ. ഇ കെ നായനാർ അധ്യക്ഷനായിരുന്ന മൂന്നാം ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാർശയാണ് കെ എ എസിന്റെ സംസ്ഥാപനത്തോടെ നടപ്പിലാക്കപ്പെട്ടത്. ഇച്ഛാശക്തിയുള്ള ഒരു ഭരണനേതൃത്വത്തിന്റെ സാന്നിധ്യമാണ് ഈ വിഷയത്തിലും കേരളം കണ്ടത്. കാര്യക്ഷമവും ജനകീയവുമായ സിവിൽ സർവീസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറപ്പാണ്.
ഉറപ്പാണ്LDF
KAS
MVS ARMY
0 Comments