കേരളത്തെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാക്കി എന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപനത്തെ ട്രോൾ രൂപത്തിലും വിമർശന രൂപത്തിലും നേരിടാൻ രാഷ്ട്രീയ എതിരാളികളും രാഷ്ട്രീയം ലവലേശം അറിയാത്ത സോ കോൾഡ് നിഷ്പക്ഷരും ഇറങ്ങിയിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തെ പ്രശസ്തിയിൽ എത്തിച്ചു എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്.
തെളിവുകൾ നൽകാം
1. ലോകത്തു പരിപൂർണമായി സ്ത്രീകൾ മാനേജ് ചെയ്യുന്ന റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം ഏതാണ് എന്നറിയുമോ ഇടത് വിരുദ്ധരെ ? ഗൂഗിൾ ചെയ്താൽ മനസിലാകും കൊച്ചി മെട്രോ എന്നു. കുടുംബശ്രീയാണ് കൊച്ചി മെട്രോ മാനേജ് ചെയ്യുന്നത്. ഇത് വഴി ലോകത്തു പരിപൂർണമായി സ്ത്രീകൾ മാനേജ് ചെയ്യുന്ന റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം എന്ന പേര് കൊച്ചി മെട്രോയ്ക്കു സ്വന്തം. സ്വകാര്യ മേഖലയ്ക്ക് പകരം ഇത്തരം ജനകീയ ബദൽ കണ്ടെത്തിയതിനും സ്ത്രീ ശാക്തീകരണത്തിനും കേരളം കയ്യടി വാങ്ങി.
https://www.theguardian.com/global-development/2019/apr/01/koshi-metro-smashed-old-rules-indian-women-drive-change-trains-kerala
2. ട്രാൻഡ്‌ജെൻഡർ വിഭാഗത്തിൽ പെട്ട വ്യക്തിയ്ക്കു മെട്രോയിൽ ജോലി കൊടുത്തതും പിണറായി സർക്കാർ തന്നെ.
അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ നൽകിയ ന്യൂസ്.
https://www.theguardian.com/global-development/2017/may/12/india-train-network-makes-history-employing-transgender-workers-hijra-kochi-kerala
KMRL 50 ശതമാനം ഉടമസ്ഥത കേരള സർക്കാരിനാണ്. അത് കൊണ്ട് കേന്ദ്രമാണ് നിയമിച്ചത് എന്നു പറഞ്ഞു വരണ്ട. അന്വേഷിച്ചാൽ മനസിലാകും ആരുടെ പ്രയത്നമാണ് ഇതെന്ന്.
3. നിപ്പയെ ഫലപ്രദമായി നേരിട്ടതിന് പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും ആദരവ് നൽകി ബാൽറ്റിമോറിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്.
https://m.timesofindia.com/city/thiruvananthapuram/pinarayi-vijayan-gets-award-woos-two-us-institutes-for-healthcare-research/articleshow/64902402.cms
4.പ്രളയ കാലത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ വലിയ സംതൃപ്തി രേഖപ്പെടുത്തി യൂണിസെഫ്
https://www.thenewsminute.com/article/highly-impressed-unicef-team-visits-alappuzha-relief-camp-praises-kerala-govt-87229
5. വരുമാന വിതരണവും വളർച്ചയും മാനവ വിഭവ ശേഷി വികസനം വഴി സാധ്യമാക്കിയതിന് യു.എനിന്റെ അഭിനന്ദനം കേരളത്തിന്
https://www.thehindu.com/news/national/kerala/kerala-example-draws-un-praise/article4804409.ece
6. World Reconstruction Conference നു പിണറായി വിജയൻ ക്ഷണിക്കപ്പെട്ടിരുന്നു. പ്രളയ കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മേളനത്തിന് ക്ഷണിക്കപ്പെട്ടത്. അതിൽ പുനർ നിർമാണത്തിന്റെ മാതൃകയായി കേരളത്തെ അവതരിപ്പിച്ചു.
https://www.newsclick.in/Pinarayi-Vijayan-Reveals-Kerala-Model-Inclusive-Policies-Reconstruction.
http://www.uniindia.com/kerala-cm-to-attend-wrc-in-geneva/south/news/1595500.html
7. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മണി മുഴക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ( റെക്കോർഡ് നേട്ടമാണ്)
https://www.theweek.in/news/biz-tech/2019/05/17/Kerala-CM-opens-London-Stock-Exchange-for-trade.html
#internationalrecognitions
#leftalternatives
0 Comments