നമ്മുടെ കേരളസർക്കാരിന്റെ KFON പദ്ധതിയെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ.

⭕ KFON പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി 15 ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഈ ഘട്ടത്തിൽ ഏഴു ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾ KFON ശൃംഖല മുഖേന ബന്ധിപ്പിക്കും. കക്ഷിരാഷ്ട്രീയഭേദമന്യെ നമ്മൾ മലയാളികൾക്ക് അഭിമാനമാകാൻ പോകുന്ന പദ്ധതിയാണ് KFON. KFON പദ്ധതിയെക്കുറിച്ചു ആരെങ്കിലും ചോദിച്ചാൽ പറയാൻ മറക്കരുതാത്ത 10 കാര്യങ്ങളാണ് ചുവടെ.

1️⃣ ഇന്റെർനെറ്റ് ഒരവകാശമാക്കിയ ലോകത്തെ തന്നെ ആദ്യത്തെ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അതിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് KFON പദ്ധതി. സംസ്ഥാനത്ത് അതിവേഗ ഇന്റെർനെറ്റ് വ്യാപനം സുസാധ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാണ് KFON പദ്ധതി വഴി നടപ്പിലാകുന്നത്. 10 Mbps മുതൽ 1 Gbps വരെയുള്ള വേഗതയാണ് KFON ഉറപ്പു തരുന്നത്.

2️⃣ സംസ്ഥാനത്താകെ 35,000 കിലോമീറ്റർ ദൈർഗ്ഘ്യത്തിലാണ്, KSEB യുടെ ഇലക്റ്റ്രിൿ പോസ്റ്റുകളിലൂടെ, KFON പദ്ധതിയുടെ ഭാഗമായി ഒപ്റ്റിൿ ഫൈബർ കേബ്‌ളുകളുകൾ വിരിക്കുന്നത്. ഇത്രയും വിപുലമായ ഒപ്റ്റിൿ ഫൈബർ ശൃംഖല കേരളത്തിൽ മറ്റൊരിടത്തുമില്ല.

3️⃣ ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ള 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് KFON പദ്ധതി മുഖേന സൗജന്യ ഇന്റെർനെറ്റ് നൽകാൻ സാധിക്കും. മറ്റുള്ളവർക്കും അതിവേഗ ഇന്റെർനെറ്റ് മിതമായ നിരക്കിൽ എത്തിക്കാൻ KFON പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തോടെ സാധ്യമാകും.

4️⃣ 30,000 ത്തോളം വരുന്ന നമ്മുടെ സർക്കാർ ഓഫീസുകളിൽ വെറും 10% മാത്രമേ ഇതുവരെയും നെറ്റ്‌വർക്ക് ചെയ്തിട്ടുള്ളൂ. ഇതിൽ തന്നെ ഒപ്റ്റിൿ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഫീസുകൾ തുലോം കുറവാണ്. KFON ന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എല്ലാ സർക്കാർ ഓഫീസുകളും ഒപ്റ്റിൿ ഫൈബർ ശൃംഖല മുഖേന ബന്ധിതമാകും.

5️⃣ അതിവേഗ ഇന്റെർനെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റർമാരെ ആശ്രയിച്ചാണിരിക്കുന്നത്. മാത്രവുമല്ല, ഇതു നഗരകേന്ദ്രീകൃതമായിട്ടാണ് ലഭ്യമാക്കിയിട്ടുള്ളത്. KFON വരുന്നതോടെ, നഗരങ്ങൾക്കൊപ്പം മറ്റു പ്രദേശങ്ങളിലും ഒപ്റ്റിൿ ഫൈബർ കേബ്‌ൾ ശൃംഖലയും അതിവേഗ ഇന്റെർനെറ്റുമെത്തും.

6️⃣ ഡീപ്‌ ലേണിങ്ങ്, ആർടിഫിഷ്യൽ ഇന്റെലിജെൻസ് മുതലായ സാങ്കേതികവിദ്യകൾ പരിപോഷിപ്പിക്കുന്ന സൗകര്യങ്ങൾ നമ്മുടെ സംസ്ഥാനം സ്വായത്തമാക്കുന്നത് ത്വരിതപ്പെടുത്താൻ KFON പ്രയോജനപ്പെടും. തദ്ഫലമായി ആധുനികസൗകര്യങ്ങളും മെച്ചപ്പെട്ട തൊഴിലവസരങ്ങളും സംസ്ഥാനത്തു ലഭ്യമാക്കാൻ കഴിയും.

7️⃣ വൈദ്യുതി ടവറുകളിലൂടെ വലിച്ചിട്ടുള്ള എൻ x 100 Gbps ശേഷിയുള്ള കോർ റിങ് സംവിധാനമാണ്‌ KFON ന്റെ നട്ടെല്ല്‌. ഒരിക്കലും ഇന്റർനെറ്റ്‌ തടസ്സം നേരിടാത്ത റിങ് ആർക്കിടെക്‌ചർ സംവിധാനമാണ്‌ ഇതിനുള്ളത്‌. അതിനുകീഴിൽ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച്‌ ആക്‌സസ്‌ നെറ്റ്‌വർക്ക്‌. KSEB യുടെ 378 സബ്‌സ്‌റ്റേഷനുകളിലെ 300 ചതുരശ്രയടിയിൽ സ്ഥാപിച്ചിട്ടുള്ള കോർ പോപ് (പോയിന്റ്‌ ഓഫ്‌ പ്രസൻസ്‌)ലാണ്‌ ഇതിന്റെ നിയന്ത്രണം. കോർ പോപുകളെയാകെ ബന്ധിപ്പിച്ച്‌ ഇൻഫോപാർക്കിലെ നെറ്റ്‌വർക്ക്‌ ഓപ്പറേഷൻ സെന്റർ (NOC). 24 മണിക്കൂറും പ്രവർത്തിക്കുന്ന നോക്‌, കോർ പോപ്‌ സംവിധാനങ്ങൾ തടസ്സമില്ലാത്തതും വേഗമേറിയതുമായ Broadband Service ഉറപ്പുനൽകുന്നു.

8️⃣ ടെൻഡർ നടപടികളിലൂടെയാകും KFON സൗകര്യങ്ങൾ നൽകുക. മികച്ച ഇന്റർനെറ്റ്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഉപയോക്താക്കൾക്ക്‌ ലഭിക്കാൻ അത്‌ വഴിയൊരുക്കും.

9️⃣ ആകെ 1,531 കോടി രൂപയാണ്‌ KFON പദ്ധതിക്ക്‌ ചെലവ്‌. ഇതിൽ 70% തുക കിഫ്‌ബിയിൽ നിന്നാണ്‌.

🔟 അഴിമതിരഹിതമായ ഭരണ നിർവണത്തിലൂടെ, രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിലൂടെയും സമയബന്ധിതമായി KFON പദ്ധതി പൂർത്തിയാക്കേണ്ടത് സംസ്ഥാനത്തിന്റെ മികച്ച ഭാവിക്ക് അത്യന്താപേക്ഷികമാണ്.

അതു സാധ്യമാക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂ..

ഈ സർക്കാർ നമ്മുടെ അഭിമാനമാണ്.. ഈ സർക്കാർ തുടരേണ്ടത് ഈ നാട്ടിലെ ജനങ്ങളുടെ ആവശ്യമാണ്.. ❤️✊

LeftAlternative

https://m.facebook.com/story.php?story_fbid=10157710182527127&id=622302126

0 Comments

Leave a Reply

Your email address will not be published. Required fields are marked *