കിഫ്ബി വെറും തള്ളാണ്…
ദേശീയപാതാ വികസനത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ വഴിയാധാരമാകും…

ചിലർ പൊതുസമൂഹത്തിലേക്ക് ഇഞ്ചക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന പലയിനം ധാരണകളിൽ രണ്ടെണ്ണമാണിവ. കിഫ്ബി വഴി നടപ്പാകുന്ന പദ്ധതികൾ കണ്ട് സമനില തെറ്റിയ യുഡിഎഫ്-മാധ്യമ കൂട്ടുകെട്ടിന്റേതാണ് ആദ്യത്തെ ഐറ്റം. രണ്ടാമത്തേത് ദേശീയപാത വികസനം നടക്കാതിരിക്കാൻ പണിയെടുക്കുന്ന മാപ്ലാടുകളുടേതും

ഈ രണ്ട് വ്യാജപ്രചാരണങ്ങളെയും ഒറ്റക്ലിക്കിൽ പൊളിച്ചടുക്കിയിരിക്കുകയാണ് സർക്കാർ.

ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയത് നോക്കാം.

// 2019 നവംബർ 22. സമയം 3 പിഎം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാൾ. മുന്നിലിരുന്ന ലാപ്ടോപ്പിൽ അദ്ദേഹത്തിന്റെ വിരലമർന്നു. 349.7 കോടി രൂപ കിഫ്ബി അക്കൌണ്ടിൽ നിന്ന് പൊതുമരമാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ എസ്ബിഐയിലുള്ള പ്രത്യേക അക്കൌണ്ടിലേയ്ക്ക് മാറി. കേരള വികസനത്തിന്റെ വലിയൊരു പ്രതിബന്ധം തരണം ചെയ്തതിന്റെ ആത്മാഭിമാനത്തോടെ ഞങ്ങൾ അതിനു സാക്ഷിയായി.

ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവാണ് കിഫ്ബി പൊതുമരാമത്തു വകുപ്പിനു കൈമാറിയത്. ഇനി ഈ പണം ഭൂവുടമകൾക്കു ലഭിക്കും. കാസർകോടു ജില്ലയിൽ ഭൂമി വിട്ടുനൽകിയവർക്കാണ് ആദ്യം പണം വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ 5374 കോടി രൂപയാണ് കിഫ്ബി വഴി ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകുന്നവർക്ക് കേരള സർക്കാർ നൽകുന്നത്. ഈ പണം മുഴുവൻ കിഫ്ബി കണ്ടെത്തും. //

വികസനപ്രവർത്തനങ്ങൾക്കായി ഭൂമി ഒഴിഞ്ഞു തരുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നത് പിണറായി വിജയൻ സർക്കാർ നൽകിയ വാക്കാണ്. അതിൽ കേന്ദ്രം പിറകോട്ട് പോയപ്പോൾ പാക്കേജിന്റെ കാൽഭാഗം ഏറ്റെടുത്താണ് വാക്ക് പ്രവൃത്തിയാക്കിയത്. പ്രളയങ്ങൾ താറുമാറാക്കിയ സംസ്ഥാനത്തിന് ആ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം നൽകിയത് പ്രതിപക്ഷത്തിനും കോട്ടിട്ട ചാനൽജഡ്ജിമാർക്കും ചതുർത്ഥിയായ കിഫ്ബിയാണ്.

നിങ്ങൾ വ്യാജപ്രചാരണങ്ങളുടെ യന്ത്രങ്ങൾ എണ്ണയിട്ട് ശരിയാക്കിക്കോളൂ. കുറച്ച് തൊഴിലാളികളെക്കൂടി വിളിച്ച് കൂടെനിർത്തിക്കോളൂ. ഇജ്ജാതി ഐറ്റങ്ങൾ ഇനി കൂടുതൽ വേണ്ടി വരും. കാരണം, വികസനപ്രവർത്തനങ്ങൾ കുറയ്ക്കാൻ പിണറായിക്കാരന് ഒരു ഉദ്ദേശ്യവുമുണ്ടെന്ന് തോന്നുന്നില്ല.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *