സംസ്ഥാന പുരോഗതിക്ക്‌ കുതിപ്പേകുന്ന അടിസ്ഥാന സൗകര്യ വികസനമാണു കിഫ്ബി..!

പുതിയ നിർമ്മാണ രീതികൾ സ്വീകരിച്ച്‌ കൊണ്ട്‌, നാല്‌ വരിയിലും ആറു വരിയിലും പണിത മികച്ച റോഡുകളാണു കിഫ്ബി..!

പാമ്പും പഴുതാരയും വിഹരിച്ചിരുന്ന സർക്കാർ ആശുപത്രികളെ, വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ വികസിപ്പിച്ച അത്ഭുതത്തിന്റെ പേരാണു കിഫ്ബി..!

മാനം കറുത്താൽ നേരത്തേ വിടുന്ന സ്കൂളുകളിൽ, കൊടുങ്കാറ്റിലുലയാത്ത പടുകൂറ്റൻ സ്കൂൾ മന്ദിരങ്ങൾ നിർമ്മിച്ച്‌ നൽകിയ മാജിക്കിന്റെ പേരാണു കിഫ്ബി..!

ഒരു വാഹനം കടത്തി വിട്ട്‌, അത്‌ മറുകര കടന്ന ശേഷം, അതിനടുത്ത വാഹനത്തെ കയറ്റി വിടുന്ന, കാലത്ത്‌ നിന്നും കണ്ടൈനറുകൾ ചീറി പായുന്ന കൂറ്റൻ ഭംഗിയുള്ള പാലങ്ങൾ കണ്ട്‌ മലയാളി കണ്ണ്‌ മിഴിച്ച വികസനത്തിന്റെ പേരാണ്‌ കിഫ്ബി..!

കാറ്റടിച്ചാൽ കറണ്ട്‌ പോകുന്ന കാലത്ത്‌ നിന്നും വൈദ്യുതി വിൽക്കാൻ കഴിയുന്ന സംസ്ഥാനമാക്കി, ഗുണമേന്മയുള്ള, പവർക്കട്ടില്ലാത്ത പുതു കേരളത്തെ സമ്മാനിച്ച മിടുക്കിന്റെ പേരാണു കിഫ്ബി..!

ആധുനിക ലോകത്തെ മാറ്റങ്ങളെ,അതി വേഗം വിരത്തുമ്പിലെത്തിക്കുന്ന, കെഫോൺ എന്ന ഇന്റർനെറ്റ്‌ സങ്കൽപ്പത്തിന്റെ അടിത്തറയാണു കിഫ്ബി..!

തലമുറകൾ കൈമാറിയ ബൈപ്പാസ്‌ സ്വപ്നങ്ങൾ, ഈ ജന്മത്തിൽ യാഥാർത്ഥ്യമാക്കിയ കൈവേഗത്തിന്റെ പേരാണു കിഫ്ബി..!

ഗതാഗതക്കുരുക്കിലലയാതെ, സുഗമയാത്ര അനുഭവേദ്യമാക്കിയ മേൽപ്പാലങ്ങളുടെ പേരാണു കിഫ്ബി..!

പുഴയും കായലും തങ്ങളെ തിരിച്ച്‌ പിടിച്ച ഒഴുക്കിന്റെ ഗതിവേഗത്തിന്റെ പേരാണു കിഫ്ബി..!

ദേശീയ ജലപാതയും ജല മെട്രോയും തുടങ്ങി അസാധ്യമായതൊന്നുമില്ല എന്ന് മലയാളിയെ പഠിപ്പിച്ച വികസനക്കുതിപ്പിന്റെ പേരാണു കിഫ്ബി..!

തങ്ങൾക്കും മികച്ച ഗതാഗത സൗകര്യം ലഭിക്കുന്ന കാലം വരുമെന്ന്, ചിന്തിക്കാൻ പോലും കഴിയാതിരുന്ന മലയോര ജനതക്ക്‌ മിന്നിത്തിളങ്ങുന്ന മലയോര ഹൈവേ നിർമ്മിച്ച്‌ നൽകിയ ഇഞ്ചിനീയറാണു കിഫ്ബി..!

പഞ്ചായത്തുകളിലും സ്കൂളുകളിലും പോലും ഫ്ലഡ്‌ലിറ്റ്‌ സ്റ്റേഡിയങ്ങളും, മൾട്ടിപ്പർപ്പസ്സ്‌ ഇൻഡോർ സ്റ്റേഡിയങ്ങളും പണിത
കായിക പ്രേമിയാണു കിഫ്ബി..!

പുതിയൊരു ആധുനിക കേരളം സ്യഷ്ടിച്ച, തുരുമ്പിച്ച സാമൂഹിക,സാമ്പത്തിക,വികസന വഴികളെ ഉടച്ച്‌ വാർത്ത വിപ്ലവത്തിന്റെ പേരാണു കിഫ്ബി..!

അന്മ്പത്‌ വർഷം കഴിഞ്ഞാലും നടപ്പിലാകാത്ത വികസനപ്രവർത്തനങ്ങൾ അഞ്ച്‌ വർഷം കൊണ്ട്‌ സ്യഷ്ടിച്ച വികസന മാത്യകയാണു കിഫ്ബി..!

കോൺഗ്രസ്സ്‌ ബി ജെ പി പ്രതിപക്ഷ സഖ്യത്തിന്റെ നെഞ്ചിലെ കല്ലാണു കിഫ്ബി..!

വികസനമെന്നത്‌ തങ്ങൾ നടത്തുന്ന കോൺക്ലേവുകൾ മാത്രമെന്ന് കരുതുന്ന മാധ്യമങ്ങളുടെ കണ്ണിലെ കരടാണു കിഫ്ബി..!

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭിമാനസ്തംഭമാണു കിഫ്ബി..!

മലയാളി നെഞ്ചോട്‌ ചേർത്ത വികസന മാത്യകയുടെ പേരാണു കിഫ്ബി..!

കയർപിരി ശാസ്ത്രഞ്ജനെന്ന പരിഹാസത്തെ, അഭിമാനത്തോടെ സ്വീകരിക്കുന്ന തോമസ്‌ ഐസക്‌ എന്ന മനുഷ്യന്റെ മാന്ത്രിക വടിയാണു കിഫ്ബി..!

പിണറായി വിജയൻ എന്ന ആധുനിക കേരളത്തിന്റെ ശിൽപിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ ഇച്ഛാശക്തിയാണു കിഫ്ബി..!

എൽ ഡി എഫ്‌ വീണ്ടും അധികാരത്തിലെത്തിയാൽ ഈ വികസനപ്രവർത്തനങ്ങൾ തുടരുമെന്നും കേരളം ലോകത്തിനു മാത്യകയാകുമെന്നുമുള്ള ‘ ഉറപ്പിന്റെ ‘ പേരാണു കിഫ്ബി..!


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *