കോന്നി നിയോജക മണ്ഡലത്തിലെപൂർത്തീകരിച്ച 100 റോഡുകളുടെ ഉദ്ഘാടനം2021 ഫെബ്രുവരി 13 ശനിയാഴ്ച്ച രാവിലെ 7 മുതൽ രാത്രി 7വരെ

മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി അനുവദിച്ച് നിര്‍മ്മാണാനുമതിയായി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ റോഡിന് നാല് റീച്ചുകളാണുള്ളത്. അച്ചകോവിലില്‍ നിന്ന് ആരംഭിക്കുന്ന റോഡ് കല്ലേലി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങളിലൂടെ കടന്നാണ് പ്ലാപ്പള്ളിയില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ നിലവില്‍ ചെങ്കോട്ടയില്‍ നിന്ന് ശബരിമലയിലെത്താന്‍ പുനലൂര്‍-കോന്നി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ചെങ്കോട്ടയില്‍ നിന്ന് അച്ചന്‍കോവില്‍ വഴി എളുപ്പമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കും. 40 കിലോമീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് ലാഭിക്കാന്‍ കഴിയുമെന്നതും അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.മലയോര മേഖലയുടെയും ശബരിമല തീര്‍ത്ഥാടകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ ആരംഭിച്ചതോടെ കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തുന്നവര്‍ ഉപയോഗിക്കുന്ന പ്രധാനപാതയായും ഇത് മാറും. ഐരവണ്‍ പാലം കൂടി യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ഈ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ മെഡിക്കല്‍ കോളജില്‍ എത്താന്‍ കഴിയും. ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡ് പ്രധാന ഭാഗങ്ങളില്‍ പരമാവധി വീതിയിലാകും നിര്‍മ്മിക്കുക. ഓരോ റീച്ചിലും കലുങ്ക്,ഓട,ഐറിഷ് ഡ്രെയിന്‍,കാല്‍നടയാത്രക്കാര്‍ക്കു വേണ്ടി പ്രധാന ജംഗ്ഷനുകളില്‍ ഫുട്പാത്ത്, ട്രാപിക് സേഫ്റ്റിയുടെ ഭാഗമായി സംരക്ഷണ ഭിത്തി, റോഡില്‍ അപകടം കുറയ്ക്കുന്നതിനായി ക്രാഷ് ബാരിയറുകള്‍, സീബ്രാലൈനുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. കൂടാതെ രാത്രികാല അപകടം കുറയ്ക്കുന്നതിനായി റോഡ് സ്റ്റഡുകളും സ്ഥാപിക്കും. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റബര്‍ ചേര്‍ത്ത് ബിറ്റുമിനും പ്ലാസ്റ്റിക്കും ഉപയോഗിച്ചാകും റോഡ് ടാറിംഗ് പൂര്‍ത്തിയാക്കുക. ഒന്നാം റീച്ചില്‍ അമ്പത് കലുങ്കുകളാണ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി സജ്ജമാക്കുക. രണ്ടാം റീച്ചില്‍ അഞ്ച് കലുങ്കുകളും മൂന്നാം റീച്ചില്‍ എട്ടും നാലാം റീച്ചില്‍ 14 കലുങ്കുകളും നിര്‍മ്മിക്കും. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായി സീതത്തോട് പാലം പുനര്‍നിര്‍മ്മിക്കും.നിലവില്‍ വീതികുറഞ്ഞ പാലമാണിവിടെ ഉള്ളത്. ഇത് പൊളിച്ച് മാറ്റിയാകും ഗതാഗത തടസം ഉണ്ടാകാത്ത രീതിയില്‍ പാലം പുനര്‍നിര്‍മ്മിക്കുക. 13.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ വീതി കുറവ് സീതത്തോട് ടൗണിന്റെ വികസനത്തിന് പ്രധാന തടസമായിരുന്നു. കൂടാതെ,മേഖലയില്‍ നിരന്തരം ഗതാഗത തടസമുണ്ടാക്കുന്നതിനും പാലത്തിന്റെ വീതി കുറവ് കാരണമായിട്ടുണ്ട്. എന്നാല്‍ റോഡ് വികസനത്തിന്റെ ഭാഗമായി പാലം വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുന്നതോടെ ഗതാഗതക്കുരുക്കില്‍ നിന്ന് സീതത്തോടിന് ശാപമോക്ഷം ലഭിക്കും. സീതത്തോടിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന പദ്ധതിയായി പാലം നിര്‍മ്മാണം മാറും. പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പിലാകുന്നത്. പൊതുജനങ്ങള്‍ക്കും മലയോര മേഖലയുടെ വികസനത്തിനും വഴിയൊരുക്കുന്ന റോഡിന്റെയും സീതത്തോട് പാലത്തിന്റെയും നിര്‍മ്മാണം കാലതാമസം കൂടാതെ, ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്

കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്‌മെൻ്റിൻ്റെ സ്കൂൾ ഓഫ് ഫുഡ് ബിസിനസ് മാനേജ്മെൻ്റ് ട്രെയിനീസ് ഹോസ്റ്റൽ ,ഫുഡ് പ്രോസസിംഗ് ഇൻക്യുബേഷൻ സെൻ്റർ ബഹു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു

25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഏനാദിമംഗലം പഞ്ചായത്തിലെ തോട്ട്കടവ് പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇലവുന്താനം – അർത്തനാൽപ്പടി പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു

9.75 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ചന്ദനപ്പള്ളി – കോന്നി റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം

15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ചൈനമുക്ക് ഗുരുമന്ദിരംപടി – മഠത്തിൽക്കാവ് ക്ഷേത്രം- പ്ലാവിലപ്പടി – പുളിക്കപ്പതാൽ റോഡ് ഉദ്ഘാടനം

കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ 241 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. അനുവദിച്ച 240 കോടിയില്‍ 218 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.ബാക്കി തുക ഗ്രീന്‍ ബില്‍ഡിങ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. 200 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 500 കിടക്കകള്‍ ഉള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് ഉയരും.

ഉത്തരവിറങ്ങി 8 ദിവസം കോന്നി DYSP ഓഫീസ് പ്രവർത്തനമാരംഭിച്ചു…മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു…

കോലിഞ്ചി കര്‍ഷകരുടെ സ്വപ്‌നം സഫലമായി;സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന്റെയും ഭൗമ സൂചിക പദവി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഇതോടെ മറ്റുകര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മലയോര മേഖലയിലെ കോലിഞ്ചി കര്‍ഷകര്‍ക്കും ലഭ്യമായി തുടങ്ങി. കോലിഞ്ചിക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്…

തണ്ണിത്തോട് മേഖലയിലെ ആറായിരത്തിലധികം ഉപഭോക്താക്കളുടെ വൈദ്യുതി രംഗത്തെ പ്രശ്നത്തിന് പരിഹാരമാവുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ഇബി സബ് സെൻ്ററാണ് പ്രവർത്തനം ആരംഭിച്ചത്. കോന്നി സബ് സ്റ്റേഷന് കീഴിലുള്ള തണ്ണിത്തോട് മേഖലയിൽ വൈദ്യുതി തടസമുണ്ടായാൽ കോന്നിയിൽനിന്ന് ജീവനക്കാർ എത്തി വേണം പരിഹരിക്കാൻ. മുമ്പ് വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് ഒരുദിവസം വരെ കാലതാമസം ഉണ്ടാകാറുമുണ്ട്. തേക്കുതോട്, കരിമാൻതോട്, തൂമ്പാക്കുളം, പൂച്ചക്കുളം, മണ്ണീറ, എലിമുള്ളുംപ്ലാക്കൽ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കാണ് സബ് സെൻ്ററിൻ്റെ സേവനം കൂടുതൽ പ്രയോജനപ്പെടുക. കാലങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായി. 42 ട്രാൻസ്ഫോർമറാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്. സബ് സെൻ്ററിൽ 4 ജീവനക്കാരുടെ സേവനവും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രിയിൽ ഓവർസീർ ഉൾപ്പെടെ രണ്ട് ജീവനക്കാർ ഉണ്ടാകും. എല്ലാവിധ സേവനവും സബ് സെൻ്ററിൽ ലഭിക്കും. ഓൺലൈനായി വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള ഹെല്പ് സെൻ്ററും പ്രവർത്തിക്കും. ഉത്തരവിറങ്ങി ഒരാഴ്ചക്കുള്ളിൽ സബ് സെൻ്റർ പ്രവർത്തനം ആരംഭിക്കാനായി. വൈദ്യുതി മന്ത്രി എം. എം മണി സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

K U Jenish Kumar, MLA Konni


0 Comments

Leave a Reply

Your email address will not be published. Required fields are marked *