കെ.എസ്.ഇ.ബി.എൽ‍ – ന്റെ ഉത്തരമേഖലാ വിതരണ ശൃംഖലയിൽ‍ ഉൾ‍പ്പെടുന്ന ഷൊർ‍ണൂർ‍ ഇലക്ട്രിക്കൽ‍ സർ‍ക്കിളിന് കീഴിലുള്ള ഷൊർ‍ണൂർ‍, പട്ടാമ്പി, മണ്ണാർ‍ക്കാട് എന്നീ 3 ഇലക്ട്രിക്കൽ‍ ഡിവിഷനുകളിലേക്ക് സാധനസാമഗ്രികളുടെ സംഭരണവും വിതരണവും ചെയ്യുന്ന ഓഫീസാണ് ഷൊർ‍ണൂർ‍ സബ് റീജിയണൽ‍ സ്റ്റോർ‍. നിലവിൽ‍ ഒറ്റപ്പാലം പാലപ്പുറത്ത് സബ് സ്റ്റേഷനോട് ചേർ‍ന്ന് പരിമിതമായ സൗകര്യത്തിലാണ് സ്റ്റോർ‍ പ്രവർ‍ത്തിച്ചുവരുന്നത്. 399 ചതുരശ്ര മീറ്റർ‍ വിസ്തീർ‍ണ്ണമുള്ള സ്റ്റോർ‍ കെട്ടിടം ഷൊർ‍ണൂർ‍ സബ് സ്റ്റേഷന്‍ പരിസരത്ത് നിർ‍മ്മിക്കുന്നതിന്‌ 01/10/2019-ല്‍ 95 ലക്ഷം രൂപയുടെ ഭരണാനുമതി കെ.എസ്.ഇ.ബി.എൽ‍. നൽ‍കിയിരുന്നു.

കെട്ടിട നിർ‍മ്മാണം പൂർ‍ത്തീകരിക്കുന്നതോടെ സാധനസാമഗ്രികൾ‍ സംഭരിക്കുവാനും വാഹനങ്ങൾ‍ പാർ‍ക്കു ചെയ്യുവാനും അധിക സൗകര്യം ലഭ്യമാകും. ഷൊർ‍ണൂർ‍ ഇലക്ട്രിക്കൽ‍ സർ‍ക്കിളിനു കീഴിലുള്ള സെക്ഷന്‍ ഓഫീസുകളുടെ പ്രവർ‍ത്തനങ്ങൾ‍ കൂടുതൽ‍ ഏകോപിപ്പിക്കുവാന്‍ ഈ കെട്ടിടം പൂർ‍ത്തിയാകുന്നതോടെ കഴിയും.

kseb #shornur


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *