കേരളാ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ വേണ്ടി ഓർഡിനൻസ് ഇറക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചത് 2022 ജനുവരി 19 നാണ്. ശുപാർശ ചെയ്യപ്പെട്ട ഓർഡിനൻസ് ഇപ്പോൾ ബഹുമാനപ്പെട്ട ഗവർണറുടെ പരിഗണനയിലാണ്. ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ചാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പത്ര-ദൃശ്യമാധ്യമങ്ങളിലെ വാർത്തകളും ചർച്ചകളും എല്ലാം.
ടി നിയമ ഭേദഗതിയിലേക്ക് നയിച്ചത് മുൻ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയിൽ ഫയൽ ചെയ്‌ത കേസും അതിന്റെ വിധിന്യായവും ആണ് എന്നാണ് ആരോപിക്കുന്നത്. കെ ടി ജലീലിനെതിരായ ലോകായുക്ത കേസിൽ അദ്ദേഹത്തിനെ ലോകായുക്ത വിസ്‌തരിക്കുകയോ അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ അനുവാദം ലഭിക്കുകയോ ചെയ്‌തിതില്ല എന്ന് ആദ്യഘട്ടം മുതൽ തന്നെ ചർച്ചയായിരുന്നു. എന്നാൽ കെ ടി ജലീലിനെ ലോകായുക്ത വിസ്‌തരിച്ചു എന്നും അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും കെ ടി ജലീൽ ഹാജരാക്കിയ തെളിവുകൾ എല്ലാം പരിശോധിച്ചിട്ടാണ് ലോകായുക്ത വിധി പറഞ്ഞതെന്നും യുഡിഎഫ്‌ നേതാക്കളും ചാനൽ ചർച്ചകളിലെ ” നിയമ വിദഗ്ദന്മാരും ” മാധ്യമ ജഡ്‌ജിമാരുടെ മുന്നിൽ വാദിക്കുന്നത് കണ്ടു. എന്നാൽ എന്താണ് കെ ടി ജലീൽ കേസുമായി ബന്ധപ്പെട്ട്  ലോകായുക്തയിൽ നടന്നത്?.
ലോകായുക്ത നിയമപ്രകാരം ഒരു പരാതി ലഭിച്ചാൽ ആ പരാതി നിയമപരമാണോ എന്നറിയാൻ ആദ്യം പ്രാഥമിക പരിശോധന (Preliminary Inquiry) നടത്തണം. പിന്നീട് പരാതിയിലെ വസ്‌തുതകളെക്കുറിച്ച് വിശദമായ അന്വേഷണം ( Investigation) നടത്തണം. പിന്നീട് ലോകായുക്ത നിയമത്തിന്റെ വകുപ്പ് 11 പ്രകാരം തെളിവെടുപ്പ് ( Evidence) നടത്തണം. തെളിവെടുപ്പ് പൂർത്തികരിച്ചാൽ മാത്രമേ കേസ് വാദത്തിനായി (Hearing) മാറ്റുകയുള്ളൂ. എന്നാൽ കെ ടി ജലീലിനെതിരായി ലോകായുക്തയിൽ ഫയൽ ചെയ്‌ത C. No. 57/19 B കേസിന്റെ ദിവസേനയുടെ നടപടിക്രമങ്ങൾ (Proceeding Sheet) പരിശോധിച്ചാൽ വസ്‌തുതകൾ വ്യക്തമാകും.
25/3/2021
For Preliminary Inquiry/Admission
Part-II
7. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5)
26/3/2021
Supplementary Cause List
For Preliminary Inquiry/Admission
Part-II
1. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5)     
2021 മാർച്ച് 25 നും മാർച്ച് 26നും കെ ടി ജലീലിനെതിരായ പരാതി ലോകായുക്ത പ്രാഥമിക പരിശോധനക്കും (Preliminary Inquiry) പരാതി ഫയലിൽ സ്വീകരിക്കുന്നതിനായും ( Admission) പരിഗണിച്ചു.
30/3/2021
For Hearing on Complaint
47. C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5).
2021 മാർച്ച് 26ന് പ്രാഥമിക പരിശോധന മാത്രം നടത്തി ലോകായുക്ത ഫയലിൽ സ്വീകരിച്ച ഒരു പരാതി 2021 മാർച്ച് 30 ന് തന്നെ വാദം (Hearing) കേൾക്കുന്നു. അന്ന് തന്നെ ടി കേസ് വിധി പറയാനായി ഏപ്രിൽ 9 ലേക്ക് മാറ്റുന്നു. ഏപ്രിൽ 9ന് ഒന്നാമത്തെ കേസായി കെ ടി ജലീലിനെതിരെ ലോകായുക്ത വിധി പറഞ്ഞു
09/4/2021
For Pronouncement of Orders
1.   C. No.57/19 B:
Adv. George poonthottam
Adv P Subair Kunju
Spl.GP (R1 & R2)
Adv Kaleeswaram Raj (R3)
Adv. R.S Balamurali (R5).
2021 മാർച്ച് 26ന് ഫയലിൽ സ്വീകരിച്ച കേസിൽ 4 ദിവസങ്ങൾക്ക് ശേഷം അന്തിമ വാദം കേട്ട് വിധി പറയാൻ മാറ്റിയ കേസിൽ എന്നാണ് ? എവിടെ വെച്ചാണ് കെ ടി ജലീലിനെ വിസ്‌തരിച്ചത് ?
പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ച ശേഷം ഒരു posting date എങ്കിലും കെ ടി ജലീലിന് നൽകിയോ തെളിവുകൾ ഹാജരാക്കാൻ ?
നിയമപ്രകാരം അപ്പീൽ പോലും ഇല്ലാത്ത കേസിൽ ഏറ്റവും ഗുരുതരമായ സാമൂഹ്യനീതിയുടെ നിഷേധമല്ലേ ലോകായുക്ത കെ ടി ജലീലിനോട് ചെയ്‌തത് ?
ഒരു സംസ്ഥാന നിയമം ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾക്ക് എതിരാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്താൻ അനുവദിക്കില്ല എന്ന് വാശി പിടിക്കുന്ന പ്രതിപക്ഷനേതാവും യുഡിഎഫ്‌ നേതാക്കളും ചാനൽ ചർച്ചാ നിയമവിദഗ്‌ധരും ലോകായുക്തയുടെ ദിവസേന കേസ് പരിശോധനാ ലിസ്റ്റ് (Proceedings Sheet) ഒന്ന് പരിശോധിക്കണം.
2021 മാർച്ച് 30ന് കേസ് അന്തിമവാദത്തിന് എടുത്തപ്പോൾ പ്രധാനമായും വാദിക്കേണ്ട ഒരു അഭിഭാഷകന് ഹാജരാകാൻ കഴിയാതെ വരികയും അദ്ദേഹത്തിന് വാദങ്ങൾ എഴുതി നൽകാൻ (Argument Notes ) ഒരാഴ്‌ച വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്‌തു. അങ്ങനെ ഒരാഴ്‌ച സമയം നേടിയില്ലായിരുന്നുവെങ്കിൽ 2021 ഏപ്രിൽ 6 ലെ  കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്‌ കെ ടി ജലീലിനെതിരായ ലോകായുക്ത വിധി വരുമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ്‌ ഒരു ” ബോംബ് ” പൊട്ടുമെന്ന് യുഡിഎഫ്‌ നേതാക്കൾ പറഞ്ഞത് ഇതാണോ ആവോ!!!

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *