വ്യത്യസ്തമായ നാല് മേഖലകളിൽ നാല് മിഷനുകൾ പ്രഖ്യാപിച്ചാണ് ഈ സർക്കാർ അധികാരത്തിലേറിയത്..! ആ നാല് വിഷനുകൾ ഇവയാണ്..

◾1 ) ആർദ്രം
◾2 ) ലൈഫ്
◾3 ) ഹരിതം
◾4 ) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

ഞാൻ ഉറപ്പിച്ച് പറയാം ഈ നാല് മിഷനുകളിൽ എതെങ്കിലുമൊരു മിഷൻ്റെ നേട്ടം സ്പർശിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല കേരളത്തിൽ..! എതൊക്കെയാണി നേട്ടങ്ങൾ. ഒരു ചെറിയ കുറിപ്പായി ഇത് ഒതുക്കാൻ ആയേക്കില്ലാ എന്നത് കൊണ്ട് ഏതാനും ചിലത് മാത്രം പരാമർശിക്കാം..!

⭕1 ) ആർദ്രം

ശക്തമായൊരു പൊതുജനരോഗ്യ സംരക്ഷണ സംവിധാനം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർദ്രം മിഷൻ ആവിഷ്കരിച്ചത്. എന്തൊക്കെയാണ് നേട്ടങ്ങൾ?

🔸️1 ) സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സെൻ്റർ ഫോർ എക്സലൻസ് ആയി മാറി.
🔸️2 ) പുതിയതായി കേരളത്തിൽ 10 കാത്ത് ലാബുകൾ സ്ഥാപിച്ചു.
🔸️3 ) 461 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി.
🔸️4 ) 7263 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
🔸️5 ) ചരിത്രത്തിൽ ആദ്യമായി 48% ത്തോളം മനുഷ്യർ പൊതുജന ആരോഗ്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി.
🔸️6 ) നീതി ആയോഗിൻ്റെ ആരോഗ്യ ഗുണ നിലവാര സൂചികയിൽ മുൻനിര സംസ്ഥനങ്ങളെ മറിക്കടന്ന് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം.

https://www.keralacm.gov.in/mal/?issue=ardram#prettyPhoto

⭕2 ) ലൈഫ്

5 വർഷത്തിനുള്ളിൽ കേരളത്തിലേ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും ,സ്വന്തമായി തൊഴിൽ ചെയ്ത് ഉപജിവനം നടത്തുന്നതിനും ,സാമൂഹിക പ്രക്രിയയിൽ മാന്യമായി പങ്കെടുക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും ,മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതായിരുന്നു ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ ലക്ഷ്യം.
എന്തൊക്കെയാണ് നേട്ടങ്ങൾ ഏറ്റവും കുറഞ്ഞത്??

🔸️1 ) 2,50,547 വീടുകൾ നിർമ്മിച്ചു.
🔸️2 ) 1.5 ലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
🔸️3 ) ഒരു വീടിനുള്ള ധനസഹായം നാല് ലക്ഷം രൂപയായി ഉയർത്തി.

https://lifemission.kerala.gov.in/ml/about

⭕3 ) ഹരിതം

കേരളത്തിലേ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും, ജനകീയ സംരക്ഷണത്തിലൂടെയും മാലിന്യ സംസ്കരണവും ,ജലസംരക്ഷണവും, കൃഷി വ്യാപിപ്പിക്കലും ഒക്കെയായി വിവിധ മേഖലകളിലാണ് ഹരിതം പദ്ധതി നടപ്പിലായ്ത്.. ഏതൊക്കെയാണ് നേട്ടങ്ങൾ?

🔸️1 ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 15,358 മാലിന്യ സംസ്കരണ പ്രോജക്ടുകൾ യഥാർത്യമായി.
🔸️2 )1575 മെട്രിക് ടൺ ഇ-വേസ്റ്റ് നാല് വർഷം കൊണ്ട് സമാഹരിച്ചു.
🔸️3 ) 47 ലക്ഷം വീടുകളിൽ നിന്ന് അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തുന്നു.
🔸️4 ) 412 കിലോമിറ്റർ പുഴകൾ പുനരുജ്ജിവിപ്പിച്ചു.
🔸️5 ) 41,529 കിലോമിറ്റർ തോടുകളും മിഷനിലുടെ പുനരുജ്ജീവിപ്പിച്ചു.
🔸️6 ) 54, 632 കിണ്ണറുകൾ റീച്ചാർജ് ചെയ്തു.
🔸️7 ) 23 ,158 പുതിയ കിണറുകൾ നിർമ്മിച്ചു.ഒപ്പം 13,942 കിണറുകൾ നവീകരിച്ചു..
🔸️8 ) 661 സ്വയം ഭരണ സ്ഥാപനങ്ങൾ ശൂചിത്വ പദവി നേടി.
🔸️9 ) 661 പഞ്ചായത്തുകളിൽ ഉറവിട മാലിന്യ സംസ്കരണവും ,പ്ലാസ്റ്റിക് മാലിന്യ സംസ്കരണവും നടപ്പിലാക്കി.

https://haritham.kerala.gov.in/

⭕4 ) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്ക്കുളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനും ,വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമായാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷൻ രൂപികരിച്ചത്. എതൊക്കെയാണ് നേട്ടങ്ങൾ??

🔸️1 ) 6.79 ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ അധികമായെത്തി.
🔸️2 ) കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി.
🔸️3 ) എല്ലാ സ്കുളുകളിലും ഹൈടെക് ലാബുകൾ.
🔸️4 ) 45,000 ക്ലാസ്മുറികൾ ഹൈടെക്കായി മാറി.
🔸️5 ) 1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1,19,054 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
🔸️6 ) 20,8OO കോടി രൂപ സ്കൂൾ വിദ്യാഭ്യാസ മേഖലക്കായി മാത്രം ചിലവൊഴിച്ചു..!

http://edumission.kerala.gov.in/

വലിയ ജന പിന്തുണയോടെയാണ് ഇവ നാലും നടപ്പിലാക്കിയത്…!സർക്കാരിന് അഭിമാനിക്കാൻ ഏറെയാണ്.

Pinko Human


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *