ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ കേരളം നിറഞ്ഞുനിൽക്കുകയാണ്. കോവിഡ് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിലെ മികവാണ് അഭിനന്ദനങ്ങളുടെ അടിസ്ഥാനം. എൽഡിഎഫ് സർക്കാരിന്റെ ഈ ഇച്ഛാശക്തി, നാലുവർഷം എല്ലാ രംഗത്തുമുണ്ടായി. ലോകശ്രദ്ധ ആകർഷിച്ചാണ് കേരളം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തെ സ്വീകരിച്ചത്.
യുഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ബഹുകാതം പിന്നിലാക്കിയാണ് കേരളം ഇന്ന് വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നത്.
ക്ഷേമ, വികസനപ്രവർത്തനങ്ങളിൽ എൽഡിഎഫ്–-യുഡിഎഫ് സർക്കാരുകൾ തമ്മിൽ താരതമ്യത്തിനു തുനിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എല്ലാ അവകാശവാദത്തെയും പൊളിക്കുന്നതാണ് വസ്‌തുതകൾ.
ക്ഷേമ പെൻഷൻ
യുഡിഎഫ് സർക്കാർ
മാസം നൽകിയത് 600 രൂപ. അഞ്ചുവർഷം വിതരണം ചെയ്‌തത് 9311 കോടി രൂപ മാത്രം. 2014 നവംബർ മുതൽ കുടിശ്ശിക വരുത്തിയത് 1389.50 കോടി രൂപ (ഈ തുക എൽഡിഎഫ് സർക്കാർ വന്നാണ് വിതരണം ചെയ്‌തത്).
എൽഡിഎഫ് സർക്കാർ
ആദ്യ ബജറ്റിൽ പെൻഷൻ 1000 രൂപയാക്കി. വർഷം 100 രൂപവീതം വർധിപ്പിക്കാൻ തീരുമാനം. ഇപ്പോൾ പ്രതിമാസ പെൻഷൻ 1300 രൂപ. നാലു വർഷം വിതരണം ചെയ്‌തത് 26,410 കോടി രൂപ. പുതിയ പെൻഷൻകാർ 13 ലക്ഷം പേർ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
യുഡിഎഫ് സർക്കാർ
നാലുവർഷം 412.50 കോടി.
എൽഡിഎഫ് സർക്കാർ
പ്രളയദുരിതാശ്വാസം കൂടാതെ നാലുവർഷം 1216 കോടി രൂപ. സഹായം ലളിതമായ നടപടികളിലൂടെ ഓൺലൈനിൽ. അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും. ഇടനിലക്കാർ ഒഴിവായി. തുകയിലും വർധന.
വഴിയിൽ കളഞ്ഞ ജനസമ്പർക്കം
യുഡിഎഫ് സർക്കാർ
മൂന്നു ഘട്ടത്തിലെ ജനസമ്പർക്കത്തിൽ വിതരണം ചെയ്‌തത് 242.87 കോടി രൂപ. ഇത് ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായമായിരുന്നു. ഇതിനായി 12.51 ലക്ഷത്തോളം കുടുംബങ്ങളെ ക്യൂ നിർത്തി വലച്ചു. ജനസമ്പർക്കകേന്ദ്രങ്ങൾ ദുരിതകേന്ദ്രങ്ങളായി. ഇതിനായുള്ള സർക്കാരിന്റെ പണമായുള്ള ധൂർത്തുമാത്രം 22.14 കോടി രൂപ. 55,740 പരാതികൾ വഴിയിലുപേക്ഷിച്ചു.
എൽഡിഎഫ് സർക്കാർ
ഒാൺലൈൻവഴി അപേക്ഷിച്ചർ അർഹരായവർക്കെല്ലാം സഹായം അക്കൗണ്ടിലെത്തി
വിതരണം ചെയ്‌തത് 1.43 ലക്ഷം പട്ടയം
യുഡിഎഫ് സർക്കാർ
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ ഉപയോഗ ശൂന്യമായ സ്ഥലങ്ങൾ നൽകി ഭൂരഹിതരെ കബളിപ്പിച്ചു.
എൽഡിഎഫ് സർക്കാർ
നാലു വർഷത്തിനുള്ളിൽ വിതരണം ചെയ്‌തത് 1.43 ലക്ഷം പട്ടയം. ഉമ്മൻചാണ്ടി അവകാശപ്പെടുന്ന കണക്കുപ്രകാരം തന്നെ യുഡിഎഫിന്റെ നാലുവർഷ ഭരണകാലത്ത് നൽകിയതിനേക്കാൾ 27,000 പട്ടയം കൂടുതൽ.
സ്റ്റാർട്ടപ്പ്
യുഡിഎഫ് സർക്കാർ
2016 ൽ ഭരണം അവസാനിക്കുമ്പോൾ 300 സ്റ്റാർട്ടപ്പുകൾ, നിക്ഷേപം –- 2.20 കോടി, 3200 പേർ ജോലി ചെയ്യുന്നു
എൽഡിഎഫ് സർക്കാർ
2017 ൽ 757 സ്റ്റാർട്ടപ്പുകൾ, നിക്ഷേപം –- 80 കോടി, 10,000 പേർക്ക് ജോലി.
2018 ൽ 1500 സ്റ്റാർട്ടപ്പുകൾ, നിക്ഷേപം –- 280 കോടി, 15,100 പേർക്ക് ജോലി.
2019 ൽ 2200 സ്റ്റാർട്ടപ്പുകൾ, നിക്ഷേപം –- 875 കോടി, 20,699 പേർക്ക് ജോലി.
(2018 ൽ കേന്ദ്ര സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ടോപ് പെർഫോർമർ)
വിഴിഞ്ഞം തുറമുഖം
യുഡിഎഫ് സർക്കാർ
2015 ഡിസംബറിൽ പണിയാരംഭിച്ചു
എൽഡിഎഫ് സർക്കാർ
പുലിമുട്ടിന്റെ കോർഭാഗം (ഉൾഭാഗം) 675 മീറ്റർ പൂർത്തീകരിച്ചു. യാർഡ് നിർമാണം, പോർട്ട് യൂസർ ബിൽഡിങ്, ഓപ്പറേഷൻസ് ബിൽഡിങ്, വർക്ക്ഷോപ്, ഗേറ്റ് കോംപ്ലക്സ്, സബ് സ്റ്റേഷൻ, അപ്രോച്ച് റോഡ് തുടങ്ങിയവയുടെ നിർമാണം അവസാനഘട്ടത്തിൽ. കണ്ടെയ്‌നർ ബർത്തിന്റെ (800*60 മീറ്റർ) പൈലിങ് ബീം സ്ലാബുകളുടെ പ്രീകാസ്റ്റിങ് പൂർത്തിയായി.
ഗെയിൽ പൈപ്പ് ലൈൻ
യുഡിഎഫ് സർക്കാർ
2015 ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് ഗെയിൽ
എൽഡിഎഫ് സർക്കാർ
2020 ൽ തടസ്സങ്ങൾ നീക്കി പദ്ധതി തുടങ്ങി, പൂർത്തിയാക്കി
ദേശീയ ജലപാത
യുഡിഎഫ് സർക്കാർ
2015ൽ ഒച്ചിഴയും വേഗത
എൽഡിഎഫ് സർക്കാർ
2020 കൊച്ചി––കോട്ടയം ബാർജ് സർവീസ് തുടങ്ങി
ദേശീയപാത വികസനം
യുഡിഎഫ് സർക്കാർ
2015 സ്ഥലമേറ്റെടുക്കാതെ പദ്ധതി നിലച്ചു
എൽഡിഎഫ് സർക്കാർ
2020 പദ്ധതിക്ക് അംഗീകാരമായി, തലപ്പാടി–-ചെങ്കള, ചെങ്കള–- നീലേശ്വരം റീച്ചിന് അനുമതി. സ്ഥലമേറ്റെടുക്കലും വേഗത്തിൽ.
കണ്ണൂർ വിമാനത്താവളം
യുഡിഎഫ് സർക്കാർ
2015 റൺവേ പോലുമില്ലാതെ ചെളിയിൽ വിമാനമിറക്കി ഉദ്ഘാടനം
എൽഡിഎഫ് സർക്കാർ
2020 വിമാനത്താവളം പൂർണ സജ്ജമാക്കി, വിമാന സർവീസ് തുടങ്ങി
പാഠപുസ്തക വിതരണം
യുഡിഎഫ് സർക്കാർ
സ്കൂൾ അടയ്‌ക്കാറാകുമ്പോഴും കിട്ടാറില്ല
എൽഡിഎഫ് സർക്കാർ
സ്കൂൾ അടയ്‌ക്കുംമുമ്പേ അടുത്ത വർഷത്തേക്കുള്ള പുസ്തകവിതരണം
പൊതുവിദ്യാലയം
യുഡിഎഫ് സർക്കാർ
അഞ്ചു ലക്ഷം കുട്ടികൾ കുറഞ്ഞു; ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടി
എൽഡിഎഫ് സർക്കാർ
അഞ്ചു ലക്ഷത്തിലധികം കുട്ടികൾ കൂടി; അടച്ചുപൂട്ടിയ സ്കൂളുകൾ ഏറ്റെടുത്തു
പാലങ്ങൾ
യുഡിഎഫ് സർക്കാർ
പാലാരിവട്ടം പാലം മികച്ച ഉദാഹരണം. പണമനുവദിക്കാതെ വൈറ്റില, കുണ്ടന്നൂർ പാലം നിർമാണം ഉദ്‌ഘാടനം ചെയ്‌തു.
എൽഡിഎഫ് സർക്കാർ
240 പാലത്തിന് ഭരണാനുമതി നൽകി. 68 എണ്ണം പൂർത്തിയാക്കി. 74 പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 98 എണ്ണത്തിനുള്ള സ്ഥലം ഏറ്റെടുത്തു.
റോഡ് നിർമാണം
എൽഡിഎഫ് സർക്കാർ
കെഎസ്‌ടിപിയിൽ അഞ്ചുവർഷത്തിനുള്ളിൽ 929 കീലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാക്കും. ഇതിൽ 187.34 കിലോമീറ്റർ റോഡ് പൂർത്തിയാക്കി. 221 കിലോമീറ്റർ റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. 521 കിലോമീറ്റർ റോഡ് നിർമാണത്തിന് പുതുതായി ഭരണാനുമതി.
മെഡിക്കൽ കോളേജുകൾ
ഇടുക്കി
യുഡിഎഫ് സർക്കാർ
ജില്ലാ ആശുപത്രിയോടു ചേർന്ന ഡിഎംഒ ഓഫീസ് ഒഴിപ്പിച്ച് മെഡിക്കൽ കോളേജ് തട്ടിക്കൂട്ടി. രണ്ടു വർഷത്തിനുള്ളിൽ മതിയായ സൗകര്യം ഒരുക്കുമെന്ന വ്യവസ്ഥയിൽ എംസിഐ അംഗീകാരം ലഭിച്ചു. ആശുപത്രി കിടക്കകൾ പോലും ഒരുക്കിയില്ല. യുഡിഎഫ് കാലത്തു തന്നെ അംഗീകാരം നഷ്ടപ്പെട്ടു. വിദ്യാർഥികൾ വഴിയാധാരമായി.
എൽഡിഎഫ് സർക്കാർ
വിദ്യാർഥികളെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി. മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കി. ആശുപത്രി, ക്വാർട്ടേഴ്‌സ്, ലാബ് സൗകര്യങ്ങളൊരുക്കി. എംസിഐയുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചു.
മഞ്ചേരി
യുഡിഎഫ് സർക്കാർ
മഞ്ചേരി ജില്ലാ ആശുപത്രിയെ സൗകര്യങ്ങളൊരുക്കാതെ മെഡിക്കൽ കോളേജാക്കി. എംസിഐ അഗീകാരം നഷ്ടപ്പെടുന്ന അവസ്ഥയിലായി.
എൽഡിഎഫ് സർക്കാർ
അംഗീകാരം നിലനിർത്താൻ ആവശ്യമായ തസ്തികകൾ അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കി. ഉപകരണങ്ങൾ സ്ഥാപിച്ചു. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ നിർമാണം പുരോഗമിക്കുന്നു. എംബിബിഎസിന് സ്ഥിരാംഗീകാരം ലഭ്യമാക്കി. പി ജി കോഴ്‌സ് ഉടൻ തുടങ്ങും.
കോന്നി
യുഡിഎഫ് സർക്കാർ
പ്രഖ്യാപനം മാത്രം.
എൽഡിഎഫ് സർക്കാർ
ആശുപത്രി ബ്ലോക്ക് പൂർത്തിയാക്കി. അക്കാദമിക് ബ്ലോക്ക് പൂർത്തിയാകുന്നു. രണ്ടാംഘട്ട നിർമാണത്തിനുള്ള ഫണ്ടിന് സർക്കാർ അനുമതി നൽകി കിഫ്ബി മുഖേന ഫണ്ട് നൽകും. കോളേജിനായി പ്രിൻസിപ്പലിനെ നിയമിച്ചു.
പാരിപ്പള്ളി
യുഡിഎഫ് സർക്കാർ
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഇഎസ്ഐ കെട്ടിടം ഏറ്റെടുത്തു. മറ്റൊന്നും ചെയ്തില്ല.
എൽഡിഎഫ് സർക്കാർ
മെഡിക്കൽ കോളേജിന് ആവശ്യമായ സൗകര്യവും ഉപകരണങ്ങളും ഒരുക്കി. ആവശ്യമായ തസ്തിക സൃഷ്ടിച്ചു. 100 എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നേടി. ഇപ്പോൾ മൂന്ന് ബാച്ച് വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു.
കാസർകോട്
യുഡിഎഫ് സർക്കാർ
പ്രഖ്യാപനം മാത്രം.
എൽഡിഎഫ് സർക്കാർ
അക്കാദമിക്ക് ബ്ലോക്ക് പൂർത്തിയാക്കി. അവിടെ അതിനൂതന കോവിഡ് ആശുപത്രി സജ്ജമാക്കി. ആശുപത്രി ബ്ലോക്ക് ഉടൻ പൂർത്തിയാക്കും. കോളേജിനായി 273 തസ്തിക സൃഷ്ടിച്ചു.
കണ്ണൂർ പരിയാരം
യുഡിഎഫ് സർക്കാർ
ഒന്നും ചെയ്തില്ല
എൽഡിഎഫ് സർക്കാർ
മെഡിക്കൽ കോളേജിനെ പൂർണമായും ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജാക്കി.
എറണാകുളം
യുഡിഎഫ് സർക്കാർ
മെഡിക്കൽ കോളേജ് ഏറ്റെടുത്തു. മറ്റൊന്നും ചെയ്തില്ല.
എൽഡിഎഫ് സർക്കാർ
മികച്ച സൗകര്യങ്ങളൊരുക്കി. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ പുതിയ തസ്തിക സൃഷ്ടിച്ച് പ്രവർത്തനം ആരംഭിച്ചു. ജീവനക്കാരെ റെഗുലറൈസ് ചെയ്തു. 368 കോടി ചെലവിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം പൂർത്തിയാകുന്നു. മെഡിക്കൽ കോളേജിലെ നിപാ, കോവിഡ് ചികിത്സകൾ ലോകശ്രദ്ധ നേടി.
Read more: https://www.deshabhimani.com/special/news-special-30-05-2020/874153
0 Comments