പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണം.പറയുന്നത് സത്യസന്ധമായാൽ വീണ്ടും വീണ്ടും പറയാം. സത്യസന്ധമായി അല്ലെങ്കിൽ ഇടക്കിടെ ചെന്നിത്തല സാറ് പത്ത് ചോദ്യം ചോദിച്ചു പോകുന്നത് പോലെ ആകും. പിന്നീട് പറയാൻ കഴിയില്ല. #LIFE ന്റെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയാകുന്നതിന്റെ ഫലപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ അല്പസമയത്തിനുള്ളിൽ നടത്തുമ്പോൾ LIFE നെ പറ്റി അഞ്ച് കാര്യങ്ങൾ വീണ്ടും. 1: വീട് നിർമ്മാണത്തിനായി നൽകുന്നത് 4 ലക്ഷം രൂപ. 2: LIFE ഭവന പദ്ധതി തുടങ്ങിയത് 2017 ൽ. മൂന്ന് ഘട്ടം ആയി നടത്താൻ തീരുമാനിച്ചു. 3: ആദ്യ ഘട്ടം 2001 മുതൽ സർക്കാർ പണം നൽകിയിട്ടും നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ പോയ 52,050 വീടുകൾ നിർമ്മിച്ചു നൽകി. അതിനായി 670 കോടി രൂപ ചെലവഴിച്ചു. 4: രണ്ടാം ഘട്ടം ഭൂമി ഉളളവർക്ക് എന്നാൽ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകാൻ കഴിയുന്ന പദ്ധതി. അതിൽ 1,61,732 പേർക്ക് വീട് നിർമ്മിച്ച് നൽകി. 5: മൂന്നാം ഘട്ടം ഭൂരഹിതരായ ആളുകൾക്ക് കെട്ടിട സമുച്ചയത്തിൽ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി. പദ്ധതി പ്രകാരം 1,06,925 പേരെ കണ്ടെത്തി കഴിഞ്ഞു. അതിൽ 362 കുടുംബങ്ങൾക്ക് അടിമാലി, അങ്കമാലി തുടങ്ങിയ വിവിധ ഇടങ്ങളിൽ ഫ്ലാറ്റ് ആയി താമസം തുടങ്ങി. കെട്ടിട സമുച്ചയം നിർമ്മിച്ചു നൽകുന്നതിന് സ്ഥലം കണ്ടെത്തുന്നത് പുരോഗമിക്കുന്നു.ഇത്രയും ആണ് കാര്യങ്ങൾ.. LIFE പദ്ധതിയിൽ ഈ 2 ലക്ഷം വീടിന്റെ പദ്ധതി തിരിച്ചുള്ള ലിസ്റ്റ് ആണ് ഈ ലിങ്കിൽ.. അതായത് PMAY യുമായി ചേർന്നുള്ളതും അല്ലാതെ ഉള്ളതും ഈ ലിങ്കിൽ നിന്ന് നിങ്ങൾക്ക് കിട്ടും..http://bit.ly/2uETlVkഇനി കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ കേരളം സർക്കാരിന്റെ LIFE Mission പദ്ധതിയുടെ ഈ വെബ്‌സൈറ്റിൽ പോയി ഭവന പദ്ധതികൾ എന്ന ടാബിൽ പോയി നോക്കുകhttp://bit.ly/3cbJ7wyഇനി ഇതൊന്നും വിശ്വാസം വരുന്നില്ലെങ്കിൽ നിയമസഭാ രേഖകൾ നോക്കാം.. കെ.സി.ജോസഫും, എൻ.എ. നെല്ലിക്കുന്നും ചോദിച്ച ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഖാവ് എ.സി.മൊയ്തീൻ നിയമസഭയിൽ കൊടുത്ത മറുപടികൾ ആണ് താഴെ ലിങ്കിൽhttp://bit.ly/32GhW90http://bit.ly/2TnoLb6നിയമസഭയിൽ സഭയെ തെറ്റുധരിപ്പിക്കുന്ന വിവരങ്ങൾ കൊടുത്താൽ അത് സത്യപ്രതിജ്ഞാ ലംഘനം ആണ്.. അതോണ്ട് #CongRSS മുസ്ലിം ലീഗുകാർ ഇതെങ്കിലും വിശ്വസിക്കുമെന്നു കരുതുന്നു..NB: ലൈഫ് പദ്ധതിയിൽ വീട് കിട്ടിയവരിൽ ചിലരുടെ സന്തോഷം ഇന്നത്തെ പത്രത്തിൽ ഉള്ളത് കമന്റിൽ..#LifeMission#LeftAlternative#KeralaLeads#NavaKeralam


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *