ഇദ്ധേഹമാണ് നിതിൻ ഗഡ്കരി.
കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി.
ബി.ജെ.പി.യുടെ ദേശിയ പ്രസിഡൻ്റായിരുന്നു.
അതിനും മുമ്പ് മഹാരാഷ്ട്രയിലെ മന്ത്രിയും.
തലശ്ശേരി-മാഹി ബൈപാസിൽ ധർമ്മടം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പൊളിഞ്ഞ് വീണ പാലം ഇദ്ധേഹം കൈകാര്യം ചെയ്യുന്ന കേന്ദ്ര റോഡ് ഗതാഗത വകുപ്പിൻ്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റീസ് ഓഫ് ഇന്ത്യ നിർമ്മിക്കുന്നതാണ്.
ഗഡ്കരിയുടെ വകുപ്പിൽ നിർമാണത്തിലിരിക്കെ തകർന്നു വീണ ആദ്യത്തെ പാലമല്ല ധർമ്മടത്തേത്….!
എൻ.എച്ച്.എ.ഐ നിർമ്മിച്ച ഡൽഹി ഗുരുഗ്രാം സോന മേൽപാലം കഴിഞ്ഞ ശനിയാഴ്ച തകർന്നിരുന്നു…!
ഒഡീഷയിലും നാഷണൽ ഹൈവേ അതോറിറ്റി നിർമ്മിച്ച പാലം തകർന്നിരുന്നു..!
ആർ.എസ് എസ് പ്രവർത്തകനായിരുന്ന നിതിൻ ഗഡ്കരി ഇടത്തരം വ്യവസായിയായിരിക്കമ്പോഴായിരുന്നു മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിൽ മന്ത്രിയാവുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് കോടീശ്വരനായത് വിവാദമായിരുന്നു.
RSS – ൻ്റെ അനുഗ്രഹത്താൽ പിന്നീട് ദേശീയ അദ്ധ്യക്ഷനായി. ഇപ്പോൾ പ്രധാന വകുപ്പുകളുടെ കേന്ദ്രമന്ത്രി പദവിയും.
കേന്ദ്ര സർക്കാരിലെ പ്രധാന വകുപ്പുകൾ വീതം വെയ്ക്കുന്നത് കോർപ്പറേറ്റ് ദല്ലാളന്മാരാണ് എന്നത് പരസ്യമായ രഹസ്യമാണ്.
നീരാറാഡിയ ടേപ്പ് വിവാദം സൃഷ്ടിച്ചിരുന്നു.
അതിൽ കോൺഗ്രസ് നേതാവ് കമൽനാഥുമായുള്ള സംഭാഷണത്തിൽ കേന്ദ്ര റോഡ് ഗതാഗത വകുപ്പിനെ എപ്പൊഴും പണമെടുക്കാവുന്നATM നോടാണ് ഉപമിച്ചിരുന്നത്.
ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ അഴിമതി ചൂണ്ടിക്കാട്ടിയാണ് BJP അധികാരത്തിൽ വന്നത്. കോൺഗ്രസ് അധികാരത്തിലിരുന്ന് 55 കൊല്ലം നടത്തിയ അഴിമതിയും കൊള്ളയും അതിനിരട്ടിയായി 6 കൊല്ലം കൊണ്ട് BJP നടത്തി.
അതിനുദാഹരണമാണ് നിർമ്മാണത്തിലിരിക്കുമ്പോൾ പൊളിഞ്ഞ പാലങ്ങൾ..!
BJP ക്കാരായ ഹിന്ദുക്കൾ ഇതൊക്കെ കാണുന്നുണ്ടല്ലോ?
മതം വിറ്റ് കുറുക്കുവഴിയിൽ അധികാരത്തിൽ വരുന്ന ലീഗ് – കേരള കോൺഗ്രസ് നേതാക്കളിൽ നിന്ന് വിഭിന്നമല്ല നിങ്ങളിൽ പകയും വിദ്വേഷവും കുത്തി നിറച്ച് നിങ്ങളെ മാനസിക രോഗികളാക്കുന്ന നിങ്ങളെ നേതാക്കൾ..!
കമ്യൂണിസ്റ്റ് വിരോധവും അന്യമത വിരോധവും അധികാരം കയ്യാളാനും പണമുണ്ടാക്കാനും ഉള്ള ഓരോ വഴികൾ മാത്രം..!
🙏🙏🙏♥️♥️♥️🙏🙏🙏


0 Comments