ആ മാപ്പ് എവിടെ മനോരമേ?
ഹൈക്കോടതിയിലെ താൽക്കാലിക നിയമനത്തിൽ സർക്കാർ ഭരണഘടനാ വിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ജിജോ ജോൺ പുത്തേഴത്ത് എന്ന ലേഖകൻ വഴി മലയാള മനോരമ എഴുതിപ്പിടിപ്പിച്ച നുണ. ശിവശങ്കർ ഇടപെട്ടു എന്നായിരുന്നു ആക്ഷേപം.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ ഈ ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിലെ ഏതോ ഒരുവരി എടുത്ത് മത്തങ്ങയാക്കി മനോരമ വീണ്ടും നുണ ശരിയാക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ പഴയത് പോലെയല്ല, മനോരമയുടെ നുണ പണ്ടേപ്പോലെ ഏൽക്കുന്നില്ല. ആളുകൾക്ക് സത്യമറിയാൻ മറ്റു വഴികളുണ്ട്.
ഇന്നിതാ അന്വേഷണ റിപ്പോർട്ടിനെപ്പറ്റി ഹൈക്കോടതി തന്നെ ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നു. ശിവശങ്കർ ഇടപെട്ടിട്ടില്ല. ചീഫ് ജസ്റ്റിസ് അറിഞ്ഞാണ് നിയമനങ്ങൾ സുതാര്യമായ പ്രക്രിയയിലൂടെ നടന്നിരിക്കുന്നത്.
എന്നാലും, ഭരണഘടനാ വിരുദ്ധത ആരോപിച്ച ആ നിയമവിദഗ്ധർ ആരാണെന്നു അറിയാൻ താല്പര്യമുണ്ട്. മനോരമ കൊണ്ടുവന്ന വാർത്ത എട്ടുനിലയിൽ പൊട്ടിയ സ്ഥിതിക്ക് ഹൈക്കോടതിയിൽ നടന്നുവെന്ന് മനോരമ പറയുന്ന ആ വലിയ ലംഘനം തെളിവ് സഹിതം തെളിയിക്കാനുള്ള വെല്ലുവിളി മനോരമ ഏറ്റെടുക്കണം. പ്ലീസ്.
‘അനധികൃത നിയമനം ഹൈക്കോടതിയിലേക്ക് വന്ന വഴിയുടെ മാപ്പ്’ ഒന്നാം പേജിൽ വരുമായിരിക്കും ല്ലേ??
മനോരമയിലെ ക്യാപ്സൂൾ വിതരണക്കാരുടെ അടുത്ത ന്യായീകരണ മലക്കം മറിച്ചിൽ പോസ്റ്റിനായി കാത്തിരിക്കുന്നു.
അടുത്ത ബോംബ് വാർത്തയുമായി ജിജോ ജോൺ ഈ വഴി ഉടനേ വരുമായിരിക്കും.. 😊
0 Comments