ഏതു ഒരു ആപ്പും നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർ എഗ്രിമെന്റ് വായിച്ചു നോക്കാത്തവർ ആണ് നമ്മളിൽ ഭൂരിപക്ഷവും.. ❗കേരളം സർക്കാരിന്റെ SPRINKLR വിവാദത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന ഒരു മാധ്യമം “മാതൃ(ജന്മ)ഭൂമി” ആണല്ലോ..’മാതൃഭൂമി’ ഡിജിറ്റൽ ഉപഭോക്താക്കളുടെ സെൻസിറ്റീവ് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്; സൂക്ഷിക്കുന്നത് വിദേശ സെർവറുകളിൽ; ട്രാൻസ്മിഷനിടെ ഡാറ്റാ ചോർച്ച ഉണ്ടായാൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും യൂസർ എഗ്രിമെൻ്റിൽ വ്യവസ്ഥയുണ്ട്..മലയാള മാധ്യമ സ്ഥാപനം ‘മാതൃഭൂമി’ തങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവരുടെ സെൻസിറ്റീവ് സ്വകാര്യ വിവങ്ങൾ ശേഖരിക്കുന്നു. ⭕ പേര്⭕ മൊബൈൽ ഫോൺ നമ്പർ⭕ ഐപി അഡ്രസ്⭕ ആപ്പ് ഉപയോഗിക്കുന്ന മൊബൈൽ/കമ്പ്യൂട്ടർ E GPS ലൊക്കേഷൻ⭕ ഫേസ്ബുക്ക് ആക്സസ് വഴി ഫേസ് ബുക്ക് പോസ്റ്റുകൾ /ചിത്രങ്ങൾ / വീഡിയോകൾ എന്നിവയാണ് മാതൃഭൂമി ശേഖരിക്കുന്ന വിവരങ്ങൾ.‼️ യൂസറുടെ സ്വകാര്യ വിവരങ്ങൾ കമ്പനി സൂക്ഷിക്കുന്നത് വിദേശ സെർവറുകളിലാണെന്ന് പ്രൈവസി പോളിസിയിൽ പറയുന്നുണ്ട്. ‼️ മാർക്കെറ്റിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഈ വിവരങ്ങൾ തേർഡ് പാർട്ടിക്ക് കൈമാറുമെന്നും വിശദമാക്കുന്നുണ്ട്. ‼️ ഡാറ്റയുടെ ട്രാൻസ്മിഷൻ സമയത്ത് സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും അത്തരം ചോർച്ചയുണ്ടായാൽ കമ്പനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും മാതൃഭൂമി വ്യക്തമാക്കുന്നു. എൻക്രിപ്ഷൻ സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ച് ഡാറ്റ സുരക്ഷമാക്കാൻ സാധിക്കുമെന്നിരിക്കെ കമ്പനിയുടെ ഈ വാദം ദുരൂഹമാണ്. ഏതെങ്കിലും തരത്തിലുളള ഡാറ്റ ബ്രീച്ച് ഉണ്ടായാൽ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ വേണ്ടിയാവാം യൂസർ എഗ്രിമെൻ്റിൽ ഈ കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടാവുക.ജിയോ ടാഗ്ഗിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വായനക്കാർക്ക് പ്രാദേശിക വാർത്താ കണ്ടൻ്റുകൾ നൽകാനടക്കം മാധ്യമ ആപ്പുകൾ ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാറുണ്ടെങ്കിലും മാതൃഭൂമിയുടെ ഈ വിശദമായ വ്യക്തിവിവര ശേഖരണം കൗതുകമുണ്ടാക്കുന്നതാണ്.വിദേശ സെർവറുകളിൽ സൂക്ഷിക്കുന്ന ഡാറ്റ ചോർന്നാൽ ആർക്കാണ് ഉത്തരവാദിത്വമെന്നോ എവിടെയാണ് ഇതു സംബന്ധിച്ച കേസ് നടത്തേണ്ടതെന്നോ ഉള്ള കാര്യങ്ങൾ തികച്ചും ദുരൂഹമാണ്.മാതൃഭൂമിയുടെ മൊബൈൽ ആപ്പ് ഉപയോഗിക്കുന്ന ഒരു ശരാശരി വായനക്കാരന്റെ ഇത്രയും പേഴ്‌സനൽ ഡീറ്റൈൽസ് ആണ് മാതൃഭൂമി “വിദേശ സെർവറുകളിൽ” ശേഖരിച്ച് വച്ചു അത് “തേഡ് പാർട്ടിക്ക്” കൊടുക്കുമെന്ന് പറയുന്നത്.. അതിലൊന്നും ഒരു #CongRSS കാരനും, ലീഗുക്കാരനും, സംഘിക്കും പ്രശ്നമില്ല കേട്ടോ.. പ്രശ്നം മുഴുവൻ ലോകം കണ്ട ഏറ്റവും വലിയ ഒരു മഹമാരിയെ തടയാൻ (വിജയകരമായി ഇതുവരെ തടഞ്ഞ) സർക്കാർ എടുക്കുന്ന ഡാറ്റായിൽ മാത്രമാണ്.. 😐#GetLostMediaLiars#CongRSSLies#MuslimLeagueLies

https://m.facebook.com/story.php?story_fbid=10156971370902127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *