⭕സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതിനെചൊല്ലി ഉയര്‍ന്ന വിവാദം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ ആളെ തന്നെയാണ് നിയമിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് നടത്തിയ മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങള്‍ ഉള്‍പ്പടെ 17 അധ്യാപക നിയമനങ്ങളില്‍ ഒരു നിയമനം മാത്രം വിവാദമാക്കുകയായിരുന്നു. അതും മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങളുടെയും ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഭാഷാ വിദഗ്‌ധനായ അധ്യാപകന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി ഒരു നിയമനമാണ് ചില ചാനലുകള്‍ വിവാദമാക്കിയത്.
സര്‍വകലാശാലയില്‍ 17 അധ്യാപകരെയാണ് യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് പുതുതായി നിയമിച്ചത്. മലയാള വിഭാഗത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും ( മുസ്ലിം, എസ്‌ഐയുസി നാടാര്‍, ധീവര സംവരണവിഭാഗത്തില്‍ ഓരോന്ന്) രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാരെയും നിയമിച്ചു. മുസ്ലിം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ലഭിച്ച അപേക്ഷകരില്‍നിന്ന് ഇന്‍ഡക്സ് മാര്‍ക്ക് 60 ലഭിച്ച അഞ്ചുപേരെ ഇന്റര്‍വ്യൂവിനു വിളിച്ചു. ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കിയത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയും അതതു വിഷയത്തിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട കമ്മിറ്റിയും പരിശോധിച്ചതാണ്.
വൈസ് ചാന്‍സലര്‍ ചെയര്‍മാനായി ഏഴംഗ ഇന്റര്‍വ്യൂ ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. മൂന്നു ഭാഷാ വിദഗ്ധര്‍, ചാന്‍സലറായ ഗവര്‍ണറുടെ നോമിനിയായ ഒരു ഭാഷാ വിദഗ്ധന്‍, ഫാക്കല്‍റ്റി ഡീന്‍, വകുപ്പു തലവന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. വി സി ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു ഉദ്യോഗാര്‍ഥിക്കും മാര്‍ക്ക് ഇട്ടില്ല. ബാക്കി ആറുപേരും യുജിസി ചട്ടപ്രകാരം ഉദ്യോഗാര്‍ഥിയുടെ പേരും മാര്‍ക്കും പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ വെട്ടും തിരുത്തും ഇല്ലാതെ എഴുതി തരുകയും ചെയ്തു. ഇതു കൂട്ടി ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്നുപേരുടെ റാങ്ക് പട്ടിക തയ്യാറാക്കുകയും ആദ്യ റാങ്കുകാരിയെ നിയമിക്കുകയും ചെയ്തു. നിനിത ആര്‍, ഹസീന കെ പി എ, ഹിക്മത്തുള്ള വി എന്നീവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയത്. ഇതില്‍ നിനിതയെ നിയമിക്കുകയും ചെയ്തു.
മലയാള വിഭാഗത്തിലെ മൂന്നു അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിവാദ പോസ്റ്റിട്ട അധ്യാപകനും ഉണ്ടായിരുന്നു. എന്നിട്ടും നിനിതയുടെ നിയമനം വിവാദമാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്.
⭕എല്ലാ നിയമനങ്ങളും യുജിസി ചട്ടപ്രകാരം വിവാദം അനാരോഗ്യകരം-ഡോ. ധര്‍മ്മരാജ് അടാട്ട്
സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകനിയമനങ്ങള്‍ യുജിസിയുടെ എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചാണ് നടത്തിയതെന്നും അതില്‍ ഒരു നിയമനത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ അനാരോഗ്യകരമായ പ്രവണതാണ്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഒരു അധ്യാപകന്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത് അധാര്‍മ്മികമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നടത്തിയ നിയമനങ്ങള്‍ ആര്‍ക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്ന വിധം സുതാര്യമാണ്. ഇന്റര്‍വ്യൂ ബോര്‍ഡിലെ ഏഴ് അംഗങ്ങളില്‍ വൈസ് ചാന്‍സലറായ താന്‍ ആര്‍ക്കും മാര്‍ക്കിട്ടില്ല എന്നു മാത്രമല്ല, മറ്റു ആറുപേരും സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മാര്‍ക്ക് പ്രകാരമാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തിയതും. 17 അധ്യാപകരെ നിയമിച്ചതില്‍ ഒരു നിയമനം മാത്രം അനാവശ്യ വിവാദമാക്കിയത് എന്താണെന്ന് അറിയില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
സഖാവ് എം.ബി.രാജേഷിന് എതിരെ ധാർമികത ആണല്ലോ ഉമർ തറമേൽ എന്ന സുഡാപ്പി ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ആരോപണം..
എങ്കിൽ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ..
⭕ നിങ്ങളുടെ കൂടെ നിങ്ങളുടെ അതേ ഡിപാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗാർഥി ഈ ജോലിക്ക് അപേക്ഷിച്ചിരുന്നല്ലോ.. അവരാണ് നിനിതക്ക് പിന്നാലെ രണ്ടാമത് വന്ന വ്യക്തി.. അവരുടെ ഭർത്താവും നിങ്ങൾ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്..
⭕ അപ്പോൾ നിങ്ങൾ നിങ്ങളുടെ സ്ഥാപിത താത്പര്യപ്രകാരം നിനിതക്ക് പിന്നാലെ രണ്ടാമത് വന്ന അവരെ കയറ്റാൻ വേണ്ടി അല്ലെ ഈ വിളച്ചിൽ ഒക്കെ എടുക്കുന്നത്.. ❓ അതിന് വേണ്ടി അല്ലെ നിങ്ങൾ ഇന്റർവ്യൂ ബോർഡിൽ വന്നു ഇരുന്നത്.. ❓ അവരെ കയറ്റി ഇരുത്താൻ വേണ്ടി അല്ലെ നിങ്ങൾ കൂടി ഇന്റർവ്യൂ ബോർഡിൽ ഇരുന്നു നടത്തിയ ഇന്റർവ്യൂവിനെ തള്ളി പറഞ്ഞു നിങ്ങൾ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.. ❓
⭕ ഇന്റർവ്യൂ ബോർഡ് അംഗം ആയ നിങ്ങൾക്ക് സഹപ്രവർത്തക appear ചെയ്യുന്ന ഇന്റർവ്യൂവിൽ ബോർഡിൽ ഇരിക്കാൻ എന്ത് ധാർമികത ആണ് ഉള്ളത്.. ❓
⭕ ധാർമികത ഉള്ള തങ്ങൾ ഇക്കാര്യം യൂണിവേഴ്സിറ്റിയെ ധരിപ്പിച്ചു ഇന്റർവ്യു ബോർഡിൽ നിന്ന് സ്വയം പിന്മാറുക അല്ലെ വേണ്ടത്.. ❓
⭕ നിങ്ങൾക്ക് സ്ഥാപിത താത്പര്യം ഈ വിഷയത്തിൽ ഉണ്ടെന്നും അതിനാൽ നിനിതയെ നിങ്ങൾ പലരും വഴി തിരഞ്ഞെടുപ്പാണ് വരുന്നത്, വിഷയം മാധ്യമങ്ങൾക്ക് ചോരും, ചർച്ചയാകും എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിച്ചു നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്ത് വന്ന ഉദ്യോഗാർഥിയെ തൽസ്ഥാനത്ത് കയറ്റാൻ ശ്രമിച്ചിരുന്നു.. അത് നടക്കാതെ ആയപ്പോൾ ആണ് നിങ്ങൾ കൂടി ഇന്റർവ്യൂ ബോർഡിൽ ഇരുന്നു നടത്തിയ ഇന്റർവ്യൂവിനെ തള്ളി പറഞ്ഞു നിങ്ങൾ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.. ‼️
ലേശം ഉളുപ്പ് സുഡാപ്പി ബ്രോ.. ❓
സഖാവ് എം.ബി.രാജേഷ് 10 വർഷം MP ആയിരുന്ന വ്യക്തി ആണ്.. 2011 ആണ് നിനിതക്ക് UGC NET കിട്ടുന്നത്. 2018 ൽ PhD യും.. 2019 ൽ ആണ് ഈ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത്.. സഖാവ് എം.ബി.രാജേഷിന് MP ആയിരിക്കുമ്പോൾ തന്നെ വേണേൽ നിനിതയെ പലയിടത്തും സ്വാധീനിച്ചു ജോലിക്ക് കയറ്റാമായിരുന്നു.. പക്ഷെ അദ്ദേഹം അത് ചെയ്തില്ല.. ഇത് നിനിതക്ക് മെറിറ്റിന്റെയും മുന്ന് പോസ്റ്റിൽ പറഞ്ഞ ജാതി സംവരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കിട്ടിയ ജോലി ആണ്..
http://bit.ly/2YJpsi7
സർവകലാശാലയും അത് വ്യക്തമാക്കിയിട്ടുണ്ട്..
https://bit.ly/2MwV3ks
നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ കാണുന്നില്ല.. അതെന്തേ മുകളിൽ പറഞ്ഞ നിങ്ങളുടെ ധാർമികത പൂച് പുറത്താകും എന്നു കരുതി ആണോ അതോ കുറ്റബോധം കൊണ്ടോ.. ❓😊
അപ്പൊ സുഡാപ്പി ബ്രോ ചെല്ല്.. ‼️
http://bit.ly/2YHqmM0
0 Comments