മൂവാറ്റുപുഴ – ഇൻഡോർ സ്റ്റേഡിയത്തിന് ഇന്ന് ശിലാസ്ഥാപനം…..ഉദ്ഘാടനം: ബഹു :മന്ത്രി ഇ.പി.ജയരാജൻചുവടെ ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ നിന്ന്….
LDF സർക്കാർ സ്പോട്സ് വകുപ്പ് വഴി ഓരോ ജില്ലയിലും ഒരു ഇൻഡോർ സ്‌റ്റേഡിയം പണിയാൻ തീരുമാനിച്ചപ്പോൾ എറണാകുളം ജില്ലാ സ്‌റ്റേഡിയം നിർമ്മിക്കുക മൂവാറ്റുപുഴ നഗരസഭയുടെ കൈവശമുള്ള14 ഏക്കർ സ്ഥലത്താണ്. പി.പി. എസ്തോസ് സ്മാരക സ്റ്റേഡിയത്തിൽ ഇൻഡോർ സ്റ്റേഡിയവും അതോടൊപ്പം 400 മീറ്റർ ഉള്ള 8 സിന്തറ്റിക് ട്രാക്കും, അന്താരാഷ്ട്ര നിലവാരം ഉള്ള ഫുട്ബോൾ മൈതാനവും ഒരുക്കുകയാണ്.ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിൻറൺ സൗകര്യവും തയ്യാറാക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ഹോസ്റ്റൽ, ഹെൽത്ത് ക്ലബ് ഉൾപ്പെടെ വിപുലമായ പദ്ധതിയാണ് വിഭാവന ചെയ്തിട്ടുള്ളത്.എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തെ കായിക താരങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ എറണാകുളം പോയി വരേണ്ട സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്തുന്ന സുപ്രധാന പദ്ധതിയ്ക്ക് 32.14 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിന്റെ ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടും,സംസ്ഥാനത്തെ ബഹു: വ്യവസായം,സ്പോട്സ് മന്ത്രി ഇ.പി.ജയരാജനോടും ഹൃദയത്തോട് ചേർത്ത് ജില്ലയുടെ നന്ദി പ്രത്യേകിച്ച് മൂവാറ്റുപുഴയുടെ ഹൃദയപൂർവ്വം ഉള്ള നന്ദി അറിയിക്കുന്നു.ദേശീയ, അന്തർദേശീയ മൽസരങ്ങൾക്ക് നമ്മുടെ നാട് വേദിയാകും.പുതു തലമുറയ്ക്കിത് ആവേശം നൽകും എന്നതിൽ സംശയം ഇല്ല. ഒട്ടേറെ അത്ലറ്റുകളെയും ,ഗയിംസ് താരങ്ങളെയും സംഭാവന ചെയ്ത നാടാണ് നമ്മുടെത്.എം.എൽ.എ.എന്ന നിലയിൽ അതിലേറെ വ്യക്തിപരമായി സ്പോട്സ് സിരകളിൽ ഓടുന്ന ഒരാൾ എന്ന നിലക്ക് അതിയായ സന്തോഷമാണുള്ളത്. ചരിത്രദൗത്യം നിർവ്വഹിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത അഭിമാനവും സംതൃപ്തിയുമാണ് എനിക്കുള്ളത്.ഈ അവസരത്തിൽ മുൻ നഗരസഭ ചെയർമാൻ പി.എം ഇസ്മയിൽ, സാജു പോൾ മുൻ എം.എൽ.എ എന്നിവർ എടുത്ത താല്പര്യത്തെയും സഹായങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. മൂവാറ്റുപുഴ നഗരസഭയുടെ ഭരണ സമിതിയെയും, മുൻ നഗരസഭ ചെയർമാൻമാരുടേയും അംഗങ്ങളുടെയും നിസ്തുലമായ സഹകരണത്തെയും സ്മരിക്കട്ടെ.”മൂവാറ്റുപുഴ മുന്നോട്ട് ” ഫെബ്രുവരി 18 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു….
എൽദോ എബ്രഹാം MLA ; muvattupuzha
Eldho Abraham
0 Comments