ചരിത്ര മുഹൂർത്തം അടുത്തെത്തി….മൂവാറ്റുപുഴ -തേനി റോഡിന് 82 കോടി രൂപ അനുവദിച്ചു….രണ്ട് പതിറ്റാണ്ടിലേറെ ആയി കാത്തിരുന്ന മൂവാറ്റുപുഴ -തേനി സംസ്ഥാന ഹൈവേ എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ 21 കി.മീ റോഡ് ഡി.ബി.എം.&ബി സി നിലവാരത്തിൽ ഉടൻ നിർമ്മാണം തുടങ്ങും.കാർഷിക- ടൂറിസം മേഖലയുടെ വളർച്ചക്ക് സഹായകരമാകുന്ന പദ്ധതി വൻ വികസന കുതിപ്പിന് വഴിയൊരുക്കും.”അതിവേഗം…. അതിമനോഹരം “കല്ലൂർക്കാട്, പെരുമാങ്കണ്ടം, പടിഞ്ഞാറെ കൊടിക്കുളം, ഉടുമ്പന്നൂർ, വാഴത്തോപ്പ്, നെടുങ്കണ്ടം, കമ്പം മേട് വഴി തേനിയിൽ എത്താനാകും.കേരളത്തിന്റെ ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ,പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ എന്നിവരെ ഈ അവസരത്തിൽ അനുമോദിക്കുന്നു. ജർമ്മൻ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് .റോഡുവികസനത്തിൽ ചരിത്ര പുരോഗതിയാണ് മൂവാറ്റുപുഴയിൽ .എല്ലാ വിഭാഗം ജനങ്ങളുടെയും പിൻതുണ അഭ്യർഥിക്കുന്നു.

എൽദോ എബ്രഹാം MLA , muvattupuzha , Eldho Abraham


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *