തിരുവനന്തപുരത്ത് നിർമ്മാണത്തിലിരിക്കുന്ന എംബസി ടോറസ് IT ബിൽഡിങ്ങിൽ 4.63 ലക്ഷം sq ft സ്ഥലം അലയൻസ് ഗ്രൂപ്പ് ലീസിനെടുത്തു. ഇത് ഈ വർഷത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സിംഗിൾ ഓഫീസ് ലീസ് ട്രാൻസാക്ഷനാണ്. ചുരുങ്ങിയത് പതിനായിരത്തിന് പുറത്ത് ആളുകൾക്ക് ജോലി ലഭിക്കും എന്ന് കരുതപ്പെടുന്നു.

ഈ അവസരത്തിൽ ഓർക്കേണ്ടത് ഈ പദ്ധതിക്കെതിരെ നിരന്തരം പരിസ്ഥിതി ഭീകരവാദ വാർത്തകൾ കൊടുത്ത ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെയാണ് (അന്നത്തെ ഏഷ്യാനെറ്റിന്റെ പദ്ധതി മുടക്കൽ സ്റ്റോറി കമന്റിൽ). പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രം നടന്ന പ്രോജക്റ്റാണിത്. പ്രോജക്ടിന്റെ പണി തീരുന്നതിന് വളരെ മുമ്പ് തന്നെ ഇത്രയും സ്ഥലം ഒറ്റയടിക്ക് കച്ചവടമാകുന്നത് കേരളത്തിലെ IT മേഖലക്ക് വലിയ മുതൽ കൂട്ടാവും.

https://m.economictimes.com/industry/services/property-/-cstruction/allianz-group-leases-4-63-lakh-sq-ft-in-embassy-taurus-techzone/articleshow/88972835.cms

https://m.facebook.com/story.php?story_fbid=4818372728183395&id=100000321470113&sfnsn=wiwspwa


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *