കേരളമാകെ കളിക്കളം നിറയ്ക്കുകയാണ് എൽഡിഎഫ് സർക്കാർ. നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുന്നു. കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നടത്തുന്ന കുതിപ്പ് ഭാവി താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള വലിയ മുന്നേറ്റമാണ്. 11 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഇതുവരെ നടന്നുകഴിഞ്ഞു. പന്ത്രണ്ടാമത് സ്റ്റേഡിയം നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങിയിരിക്കുന്നു.സ്വഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്ബോൾ ഗ്രൗണ്ട്,400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്,25 മീറ്റർ നീളത്തിലുള്ള നീന്തൽകുളം,മൂന്നു നിലയിലുള്ള സ്പോർട്ട്സ് സെന്റർ,ഇൻഡോർ ട്രെയിനിംഗ് സെന്റർ,ഗ്യാലറി,400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക് എന്നിവ ഉൾക്കൊള്ളുന്ന സ്റ്റേഡിയം കോംപ്ലക്സാണിത്. ഉടൻ തന്നെ സ്റ്റേഡിയം നാടിന് തുറന്നുകൊടുക്കും. ലോകനിലവാരമുള്ള ഇത്തരം സ്റ്റേഡിയങ്ങളിൽ പരിശീലനം നേടി നമ്മുടെ കുട്ടികൾ ലോകത്തിന്റെ നെറുകയിലെത്തും
P V ANVAR , E P Jayarajan
0 Comments