“സുപ്രീംകോടതിയിൽ ഹർജി കൊടുത്തു എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ച സർക്കാർ, ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഹർജി മാത്രം എത്തിയില്ല !”,
ഈ സർക്കാരിനെ എങ്ങനെ വിശ്വസിക്കും.. ⁉️
സംഭവം കൊങ്കികൾക്കറിയാത്തതല്ല.
അത് വിശ്വസിക്കുന്ന മണ്ടൻ കൊങ്കികളോടും, ലീഗ് ഊളകളോടും ആണ്..
ഇന്ന് വന്നതെല്ലാം ആർട്ടിക്കിൾ 32 പ്രകാരമുള്ള റിട്ട് ഹർജികളാണ്. 100 ഇൽ പരം ഹരജികൾ. അതിൽ എല്ലാ പാർട്ടിക്കാരുടെയും വ്യക്തികളുടെതും ഉണ്ട് .
സംസ്ഥാനം ഫയൽ ചെയ്തിരിക്കുന്നത് Article 131 പ്രകാരമുള്ള സ്യൂട്ടാണ്. വിഷയം ഒന്നാണെങ്കിലും ഹർജികളുടെ സ്വഭാവം വ്യത്യസ്തമാണ്.
സംസ്ഥാനത്തിന്റെ ഹർജി ഒരാഴ്ചക്കകം സുപ്രീം കോടതി മുമ്പാകെ വരും. സംസ്ഥാനത്തിന്റെ സ്യൂട്ട് വ്യത്യസ്തമായി പരിഗണിക്കണോ അതോ റിട്ട് ഹർജികൾക്കൊപ്പം പരിഗണിക്കണോ എന്നെല്ലാം അന്നേ കോടതി തീരുമാനിക്കൂ.
ആയോധ്യ വിധി വിധിച്ച സുപ്രീം കോടതിയിൽ നിന്ന് പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നത് വേറെ കാര്യം..
പിന്നെ ഒരു വക്കീൽ സാറ് “എന്റെ വലതുഭാഗത് കാണുന്നത് അറബിക്കടലാണെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക് CAA പിച്ചിച്ചീന്തി വലിച്ചെറിയുന്നതുവരെ എനിക്ക് വിശ്രമമില്ല..” എന്ന് കോഴിക്കോട് കടപ്പുറത്തു വന്നു തള്ളിയിരുന്നല്ലോ.. ❗ ആ മഹാനെ കുറിച്ചു രണ്ടു വാക്ക്..
ഈ സാറാണ് പണ്ട് #CongRSS ന് വേണ്ടി ബാബറീ മസ്ജിദ് കേസ് വാദിച്ചത്.. എന്നിട്ട് കറക്ട് സമയം നോക്കി കേസ് ഇടക്കിട്ട് ഓടുകയും ചെയ്തു.. ഒടുക്കം സംഘികള് കൂളായി ആ കേസ് ജയിച്ചു..
ഈ സാറാണ് പി. ചിദംബംരത്തിന്റെ അറസ്റ്റ് തടയാനായി ഓടി നടന്ന് വാദിച്ചത്.. ഒടുക്കം ആ ഒരു കേസിൽ മാത്രമല്ല. പലതരം കേസിൽ പെട്ട് ചിദംബരം ജയിലിലായി..
ഈ സാറാണ് കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് “ഒന്നും പേടിക്കാനില്ല” എന്ന നിയമോപദേശം നൽകിയത്… ഒടുക്കം “ഡി.കെ ടാ..❗” തീഹാർ ജയിലിൽ 3 മാസം കിടന്നു..
ഈ സാറാണ് ഇപ്പൊ കോൺഗ്രസിനു മുസ്ലീംലീഗിനും വേണ്ടി CAA കേസ് വാദിക്കുന്നത്.. വാദിച്ച് വാദിച്ച് കുളിപ്പിച്ചു കുളിപ്പിച്ചു ഒടുക്കം മുകളിൽ പറഞ്ഞ പോലെ കുട്ടിയെ ഇല്ലാതാക്കി കൊടുക്കാതിരുന്നാൽ മതി.. അവസാനം ലീഗെ ആ വിളമ്പി കൊടുത്ത ബിരിയാണി എങ്കിലും വെറുതെ ആവാതെ നോക്കണം ട്ടോ..
0 Comments