May be an image of outerwear and text that says "State മറ്റു സംസ്ഥാനങ്ങളിലെ പെൻഷൻ നിരക്ക് Old age pension Andhra Pradesh Bihar[ Delhi Widow pension 225 100 Disability pension Haryana 225 100 100 300 Himachal Pradesh 120 250 Jammu and Kashmir 100 300 120 Maharashtra Odisha 250 120 100 350 100 100 250 Rajasthan Sikkim 30 150 100 500 30 Tamil Nadu 150 100 500 30 Telangana Uttar Pradesh 400 200 250 150 100 400 150 100 400 150 150 100"
സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യേകിച്ചും വാട്സാപ്പ് ഗ്രൂപ്പുകളിലെ ഒരു ട്രെൻഡിങ് ഫോർവേഡ് ആണ് "ഫേസ്ബുക്ക് തുറന്നാൽ സഖാക്കളുടെ പെൻഷൻ തള്ളാണ് എമ്പാടും......." എന്ന് തുടങ്ങുന്ന കൊങ്ങി പോസ്റ്റ് .അർദ്ധസത്യങ്ങളും കള്ളങ്ങളും ചേർന്ന ഒരുത്തമൻ സാധനം .
⭕കേരളത്തിൽ ആദ്യമായി സാമൂഹ്യ സുരക്ഷാ പെൻഷൻ ഏർപ്പെടുത്തുന്നത് 1973 ഇൽ അധികാരത്തിൽ വന്ന സി അച്യുതമേനോൻ സർക്കാറായിരുന്നു. അന്ന് വിധവകൾക്ക് 55 രൂപയായിരുന്നു പെൻഷൻ .അതിനു ശേഷം 1980 ഇൽ അധികാരത്തിൽ വന്ന നായനാർ സർക്കാരായിരുന്നു കർഷക തൊഴിലാളി പെൻഷൻ ആരംഭിച്ചത് ..വാർഷിക വരുമാനം 1500 കവിയാത്ത 60 വയസ്സിനു മേൽ പ്രായമുള്ള കർഷക തൊഴിലാളികൾക്ക് 45 രൂപ പ്രതിമാസ പെൻഷൻ നൽകികൊണ്ടായിരുന്നു ഇതിന്റെ തുടക്കം.അന്ന് ഏകദേശം 2.94 ലക്ഷം പാവപെട്ട തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നുണ്ടായിരുന്നു.ആ പെൻഷൻ തുക പരിഷ്കരിച്ചത് 1987 ഇൽ വീണ്ടും അധികാരത്തിൽ വന്ന രണ്ടാം നായനാർ സർക്കാരായിരുന്നു .പെൻഷൻ തുക 60 രൂപയാക്കി വർധിപ്പിച്ചു . 1995 ഓഗസ്റ്റിൽ പ്രഖ്യാപിക്കപ്പെട്ട NSAP യുടെ ഭാഗമായാണ് വാർദ്ധക്യകാല പെൻഷൻ വരുന്നത്.എന്നാൽ ആ പെൻഷൻ നൽകിയത് 96 ലെ നായനാർ സർക്കാരിന്റെ കാലത്തും 75 രൂപയായിരുന്നു അന്ന് പെൻഷൻ.
⭕UDF കാലത്ത് 300 രൂപയായിരുന്ന പെൻഷൻ LDF സർക്കാർ 1000 രൂപയാക്കി എന്നാണ് എന്താണിതിൻ്റെ വസ്തുത???
🔹️കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ വരുമ്പോൾ (18/05/2011) കേരളത്തിൽ പെൻഷൻ തുക പ്രതിമാസം 300 രൂപ ആയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ആദ്യവർഷം 300ൽ നിന്ന് 400 ആക്കി ഉയർത്തി. ( GO (ms) 60/2011 SWD-13/12/2011).പിന്നീട് തൊട്ടടുത്ത വർഷം വീണ്ടും ഉമ്മൻ ചാണ്ടി സർക്കാർ GO (ms) 50/2012-22/8/2012 നമ്പർ ഉത്തരവ് പ്രകാരം മുഴുവൻ പെൻഷനുകളും 400ൽ നിന്ന് 525 ആക്കി.എന്നാൽ ദേശീയ പോളിസിക്കനുസരിച്ച് 80 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400 ൽ നിന്ന് 900 രൂപയാക്കി.കൂടാതെ വികലാംഗ പെൻഷൻ 400ൽ നിന്ന് 700 ആക്കി.ഭരണം മാറുന്നതിനു തൊട്ടുമുൻപ് G0 (ms) 24/2016 - 1/3/2016 നമ്പർ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാർ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 900 രൂപയിൽ നിന്ന് വീണ്ടും 1500 രൂപയായി ഉയർത്തി. 2016 മാർച്ചിൽ ആകെ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം 33.99 ലക്ഷം ആയിരുന്നു
🔹️ഇതിൽ 1500 രൂപയും 900 രൂപയും 700 രൂപയും പെൻഷൻ വാങ്ങുന്നവരുടെ എണ്ണം മൊത്തം പെൻഷൻവാങ്ങുന്നവരുടെ എന്നതിന്റെ വെറും 15 ശതമാനത്തിൽ താഴെയായിരുന്നു.അതായത് കഴിഞ്ഞ യു ഡി എഫ് കാലത്തേ 85 ശതമാനം പേർക്കും അനുഭവവേദ്യമായത് 525 രൂപ പെൻഷൻ ആയിരുന്നു അതിനു മുൻപത്തെ വി എസ് സർക്കാരിനെ അപേക്ഷിച്ച് വെറും 125 രൂപ കൂടുതൽ അതിനാലാണ് കഴിഞ്ഞ യു ഡി എഫ് പ്രകടന പത്രികയിൽ വാർദ്ധക്യകാല പെൻഷൻ മാത്രം 1000 രൂപയാക്കും എന്ന് പ്രഖ്യാപിച്ചിരുന്നത് മറ്റു പെൻഷനുകളെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല സ്ഥിരം ഉടായിപ്പു അവിടെയും കാണിച്ചു 19 മാസത്തെ പെൻഷൻ കുടിശ്ശിക യാക്കിയാണ് അവർ അധികാരത്തിൽ നിന്നിറങ്ങിയത്.അത് മാത്രം 806 കോടി രൂപയുണ്ടായിരുന്നു.
🔹️2013 വരെ പെന്‍ഷന്‍ വാങ്ങാനുള്ള വരുമാന പരിധി 22250 ആയിരുന്നു.അന്ന് ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം 18 ലക്ഷമായിരുന്നു.എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ ഒറ്റയടിക്ക് വരുമാന പരിധി മൂന്നു ലക്ഷമാക്കി കുത്തനെ ഉയര്‍ത്തുകയും അതിന്റെ ഫലമായി ഗുണഭോക്താക്കളുടെ എണ്ണം 27 ലക്ഷം ആയി വര്‍ദ്ധിക്കുകയും ചെയ്തു.അബദ്ധം മനസ്സിലാക്കി വരുമാന പരിധി 2014 ഇല്‍ ഒരു ലക്ഷമാക്കി കുറച്ചുവെങ്കിലും ഗുണഭോക്താക്കളുടെ എണ്ണം അതനുസരിച്ച് കുറഞ്ഞില്ല.
🔹️നമ്മുടെ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രകടന പത്രികയില്‍ പറഞ്ഞതുപോലെ എല്ലാ പെന്‍ഷനും 1000 ആക്കി വര്‍ധിപ്പിച്ചു.പിന്നീട് 2017 ഏപ്രില്‍ ഒന്ന് മുതല്‍ 1100 ആയും 2019 ഏപ്രില്‍ ഒന്ന് മുതല്‍ 1200 ആയും 2020 ഏപ്രിൽ മുതൽ 1400 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാര മേൽക്കുമ്പോൾ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷം ആയിരുന്നത് ഇന്ന് 60.31 ലക്ഷം ആയി ഉയർന്നിട്ടുണ്ട് (49.44 ലക്ഷം സാമൂഹ്യ സുരക്ഷാ പെൻഷൻകാർ (മസ്റ്ററിങ് നടത്തിയത് 44.59 ലക്ഷം പേർ ),10.87 ലക്ഷം ക്ഷേമനിധി ബോർഡ് പെൻഷൻകാർ (മസ്റ്ററിങ് നടത്തിയത് 9.4 ലക്ഷം പേർ ) 2016 ൽ 272 കോടി രൂപയായിരുന്ന പ്രതിമാസ പെൻഷൻ ചെലവ് ഇന്ന് 710 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
🔹️യു ഡി എഫ് സർക്കാർ ആകെ അഞ്ചു വര്ഷം കൊണ്ട് നൽകിയ പെൻഷൻ തുക 9311 കോടി രൂപ .2020 നവംബർ വരെ സാമൂഹ്യ സുരക്ഷാ പെൻഷനായി 27417 കോടി രൂപയും ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ നൽകാനായി 3910 കോടി രൂപയും ചിലവഴിച്ചു കഴിഞ്ഞു.2021 ജനുവരി മുതൽ പെൻഷൻ തുക 1500 ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
🔹️ഈ സർക്കാർ അധികാരത്തിൽ വന്ന സമയത്ത് 75 വയസ്സിന് മുകളിലുള്ളവരുടെ പെൻഷൻ തുക 1500 ആയിരുന്നത് പെൻഷൻ തുക ഏകീകരിച്ചതിനു ശേഷവും ഈ സർക്കാർ തുടർന്നു.നിലവിൽ 6.11 ലക്ഷം പേർക്ക് ഈ നിരക്കിന് അർഹതയുണ്ട്
🔹️2015 ലെ ഒരു എ.ജി ഓഡിറ്റ് റിപ്പോർട്ടിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 10-15 ശതമാനം പേർ അനർഹരാണെന്ന ഒരു കണ്ടെത്തൽ നടത്തിയിരുന്നു.ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ ഒന്നിലധികം പെൻഷൻ വാങ്ങുന്നവർ, സർക്കാർ ജീവനക്കാർ സർവീസ് പെൻഷൻകാർ തുടങ്ങിയ അനർഹരെ ഒഴിവാക്കി പെൻഷൻ വാങ്ങുന്നവരുടെ എണ്ണം കൂട്ടാനാണ് ഈ സർക്കാർ ശ്രമിച്ചത്.ഇതിന്റെ ഭാഗമായി 2000 രൂപയ്ക്ക് മുകളില്‍ ഇ.പി.എഫ് പെന്‍ഷന്‍ / എക്സ് ഗ്രേഷ്യ പെൻഷൻ ലഭിക്കുന്നവര്‍ക്ക് 2017 ഓഗസ്റ് മുതൽ 600 രൂപ നിരക്കില്‍ ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങാവുന്നതാണ്. 2000 രൂപയ്ക്ക് താഴെ ഇ.പി.എഫ് എക്സ് ഗ്രേഷ്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാധാരണ നിരക്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ നിലവിൽ ലഭിക്കുന്നുണ്ട്.
⭕ഇനി സംഘികള്‍ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് കേന്ദ്രം തരുന്ന ഫണ്ട് കൊണ്ടാണ് ഈ സാമൂഹ്യ സുരക്ഷ പെന്ഷനോക്കെ നല്കുകുന്നതെന്ന് .കേന്ദ്രം NSAP എന്ന പദ്ധതി പ്രകാരം 14.9 ലക്ഷം പേർക്ക് 300 രൂപ മുതൽ 500 രൂപ വരെ പെൻഷനായി നൽകുന്നുണ്ട്.ബാക്കിയുള്ള 900 മുതൽ 1100 രൂപ വരെ സംസ്ഥാന ഖജനാവിൽ നിന്ന് ഇത്രയും പേർക്കായി ചിലവഴിക്കുന്നു. കൂടാതെ ഒരു രൂപ പോലും കേന്ദ്ര സഹായമില്ലാതെ 37.5 ലക്ഷം പേർക്ക് 1300 രൂപ വീതം സംസ്ഥാന ഖജനാവിൽ നിന്നു പെൻഷൻ നൽകിവരുന്നു .അവസാനമായി മറ്റു സംസ്ഥാനങ്ങളിൽ നൽകുന്ന പെൻഷൻ വെറും മുപ്പതു രൂപ മുതൽ പരമാവധി 500 രൂപ വരെയാണ്.
(The image below contains errors with respect to certain states,as pointed out by the hon'ble readers.Shall be corrected after getting as much information)
@Abhilash
Categories: Uncategorized

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *